ഇത് മാൻഡ്രേക്ക്… പിഴുതെടുത്താൽ ഉച്ചത്തിൽ കരയുന്ന ചെടി… കരച്ചിൽ കേൾക്കുന്നവർക്ക് മരണം…

കെട്ടുകഥകളിലൂടെയും മറ്റും ഏറെ പ്രശസ്തമാണ് മാൻഡ്രേക്ക് എന്ന സസ്യം. സംസാരിക്കുകയും മനുഷ്യനെപ്പോലെ നിലവിളിക്കുകയും ചെയ്യും എന്നു വിശ്വസ്സിക്കപ്പെട്ടിരുന്ന ഈ ചെടിയ്ക്ക് മനുഷ്യനുമായി ചെറിയ രൂപസാദൃശ്യം ഉണ്ട്. അതുകൊണ്ട് തന്നെ ഈ സസ്യത്തെ ചുറ്റിപ്പറ്റി നിരവധി കഥളും പ്രചരിക്കുന്നുണ്ട്. 

ആൻഡ്രോ പൊമോഫോൺ എന്നാണ് മാഡ്രേക് ചെടിയെ പൈതഗോറസ് വിശേഷിപ്പിച്ചിരുന്നത്. ഇതിൻറെ പേരുകൾ പിണഞ്ഞിരിക്കുന്നതിനാൽ മനുഷ്യന്‍റെ രൂപവുമായി ഇതിന് വലിയ സാദൃശ്യമുണ്ട്.

images 2023 03 20T201934.265

പൊതുവേ മാന്ത്രിക സസ്യം എന്നാണ് ഇത് അറിയപ്പെടുന്നത്. നിരവധി കഥകളിലും ഐതിഹ്യങ്ങളിലും ഈ സസ്യത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഈജിപ്ഷ്യൻ കല്ലറകളിൽ ഈ സസ്യം ധാരളമായി ഉപയോഗിച്ചിട്ടുണ്ട്. മണ്ണിൽ നിന്ന് പിഴുതെടുത്താൽ ഈ സസ്യം കരയുമെന്ന് പരക്കെ വിശ്വസിക്കപ്പെട്ടു പോന്നു. മാത്രമല്ല ഇതിൻറെ കരച്ചിൽ കേൾക്കുന്നവർ അധികം വൈകാതെ മരിക്കുമെന്നും ഒരു വിശ്വാസം നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ പലരും ഈ ചെടി പറിച്ചെടുക്കാൻ വല്ലാതെ ഭയന്നിരുന്നു.

മാന്ത്രികത ഒരുപാട് അവകാശപ്പെടാവുന്ന ഒരു ചെടിയായാണ് മാൻഡ്രേക്ക് എന്നാണ് കരുതിപ്പോരുന്നത്. മന്ത്രവാദികൾ പറക്കാൻ ഉപയോഗിക്കുന്ന കുഴമ്പിൽ ഈ ചെടിയുടെ ഇലകള്‍ അരച്ച് ചേര്‍ത്തു ഉപയോഗിക്കുന്നു എന്ന് പോലും പലരും വിശ്വസിച്ചിരുന്നു.

images 2023 03 20T201927.488

അതേസമയം വൈദ്യ ശാസ്ത്രപരമായി ഈ ചെടിക്ക് ധാരാളം ഔഷധ ഗുണങ്ങളുണ്ട് എന്നത് വാസ്തവമാണ്. പ്രാചീനകാലത്ത് ലൈംഗിക ഉത്തേജന ഔഷധമായും വന്ധ്യത മാറ്റാനും ഈ സസ്യം പരക്കെ ഉപയോഗിച്ചിരുന്നു. വേദന സംഹാരിയായും കൂടല്‍ സംബന്ധമായ അസുഖങ്ങൾക്കും,  വാദം , ആസ്മ , അൾസർ തുടങ്ങിയ രോഗങ്ങള്‍ക്കും ഈ സസ്യം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. എന്നാൽ മറ്റു കഥകളൊക്കെ ഈ സസ്യത്തെ ചുറ്റിപ്പറ്റി ആളുകൾ മെനഞ്ഞെടുത്ത കഥകള്‍ മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button