പ്രേതത്തിന്റെ അസ്തിത്വത്തെക്കുറിച്ച് ഇന്നും ശാസ്ത്രലോകത്തിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. പ്രേത അനുഭവങ്ങൾ ഉണ്ടായിട്ടുള്ള ധാരാളം പേരെ നമുക്ക് അറിയാം. ശാസ്ത്രീയമായി ഇത് തെളിയിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമൊന്നും നമ്മുടെ ആധുനിക സങ്കേതങ്ങൾക്ക് പോലും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. എന്നാല്‍ പ്രേതം ഉണ്ട് എന്ന് വിശ്വസിപ്പിക്കപ്പെടുന്ന ഒരു ദ്വീപ് ഇറ്റലിയുടെ വടക്കൻ പ്രദേശത്തുണ്ട്. പോവ്ഗ്ലിയ ദ്വീപ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. ലോകത്ത് തന്നെ ഏറ്റവും ഭയാനകമായ ദ്വീപ് എന്നാണ് ഇവിടം വിശേഷിക്കപ്പെടുന്നത്. ഈ ദീപ് സ്ഥിതി ചെയ്യുന്നത് വേനീഷ്യൻ ലഗൂണിൽ വെനീസിനും ലിഡോയ്കും ഇടയിലാണ്. ഈ ദ്വീപിൽ പ്രേതം സ്വതന്ത്രമായി വിഹരിക്കുന്നു എന്നാണ് ഇവിടം സന്ദര്‍ശിച്ച പലരും പറയുന്നത്. അതുകൊണ്ടുതന്നെ പകൽപോലും ഇങ്ങോട്ടേക്ക് ആരും പോകാറില്ല.
1379ല്‍ ഇവിടെ ഒരു യുദ്ധം നടന്നിരുന്നു. അതോടെ ഇവിടെ താമസിച്ചിരുന്ന ആളുകൾ പിന്നീട് ഇവിടെ നിന്നും പലായനം ചെയ്യുകയായിരുന്നു. 1776 മുതൽ ഈ ദ്വീപിന്റെ അതുവരെയുള്ള അവസ്ഥയ്ക്ക് വലിയ തോതിലുള്ള മാറ്റമാണ് സംഭവിച്ചത്. നൂറു വർഷത്തോളം മാരക രോഗമുള്ള ആളുകളെ ഉപേക്ഷിക്കുന്നതിനയാണ് ഈ ദ്വീപ് ഉപയോഗിച്ചിരുന്നത്. മരണം കാത്ത് കിടക്കുന്നവരെ പാർപ്പിക്കുന്നതിന് വേണ്ടി ഈ ദീപ് ഉപയോഗിച്ചിരുന്നു. ഇത്തരത്തിൽ ഈ ദ്വീപിൽ വച്ച് മരണപ്പെട്ട ഒന്നരലക്ഷത്തോളം ആളുകളെ ഇവിടെ അടക്കം ചെയ്തിട്ടുണ്ട് എന്നാണ് ഔദ്യോഗിക വിവരം. യഥാർത്ഥ കണക്കുകൾ ഇതിലും എത്രയോ ഇരട്ടിയാകാം.
പിന്നീട് ഇവിടം ഉപേക്ഷിക്കപ്പെടുകയായിരുന്നു. യാത്രയുടെ ഭാഗമായും ദീപു കാണാനുള്ള കൗതുകത്തിന്റെ പുറത്തും ഇവിടേക്ക് എത്തിയ പലർക്കും പ്രേത അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്നു. മനുഷ്യവാസം ഇല്ലാത്ത സ്ഥലം കൂടി ആയിരുന്നിട്ടു കൂടി ദ്വീപിന്റെ പല ഭാഗങ്ങളിലും വികൃത രൂപമുള്ള പലരെയും ആളുകൾ കണ്ടിട്ടുണ്ട് എന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ പ്രേത വേട്ടക്കാരുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്നായിട്ടാണ് ഇവിടം കണക്കാക്കപ്പെടുന്നത്.