ഇന്ത്യക്കാർ വംശഹത്യ നടത്തുന്നവർ; വൃത്തികെട്ട ഹിന്ദു; വീട്ടിലേക്ക് മടങ്ങിപ്പോകൂ; പോളണ്ടിൽ ഇന്ത്യക്കാരനെതിരെ വംശീയ അധിക്ഷേപം; ഇത് മൂന്നാം തവണ
പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സയിൽ കഴിഞ്ഞ ദിവസം ഇന്ത്യക്കാരനെതിരെ അമേരിക്കക്കാരൻ വംശീയ അധിക്ഷേപം നടത്തി. വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ സംഭവം പുതിയ ചർച്ചകൾക്ക് വഴിവെച്ചു. തെരുവിലൂടെ നടന്നു പോകുന്ന ഇന്ത്യക്കാരന്റെ അനുവാദമില്ലാതെ വീഡിയോ ചിത്രീകരിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു ഒരു.
നാലു മിനിട്ട് ദൈർഘ്യമുള്ള വീഡിയോയുടെ തുടക്കത്തിൽ ഒരു ഇന്ത്യക്കാരൻ നടന്നു വരുമ്പോൾ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഒരാൾ വീഡിയോ ചിത്രീകരിക്കുന്നത് കാണാം. എന്തിനാണ് തന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതെന്ന് ചോദിക്കുകയും ഇത് നീര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ ചിത്രീകരണം നിർത്താൻ അമേരിക്കക്കാരൻ തയ്യാറായില്ലന്നു മാത്രമല്ല അയാള്‍ കൂടുതല്‍ പ്രകോപിതനാവുകയാണ് ചെയ്യുന്നത്. ഒപ്പം ചില ചോദ്യങ്ങളും അയാൾ ചോദിക്കുന്നുണ്ട്.
അമേരിക്കയിൽ ഇതുപോലെ ഒരുപാട് പേരുണ്ട്. എന്ത് കാര്യത്തിനാണ് ഇന്ത്യാക്കാര്‍ യൂറോപ്പില്‍ എത്തുന്നത്, ഈ രാജ്യത്തെ ആക്രമിക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടോ, സ്വന്തമായി രാജ്യം ഉള്ള ഇന്ത്യന്‍സ് എന്തുകൊണ്ടാണ് അങ്ങോട്ടേക്ക് തിരികെ പോകാത്തത് എന്നും
വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഈ വ്യക്തി ചോദിക്കുന്നത് കേൾക്കാം.
എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ നടന്നു പോകുന്ന ഇന്ത്യക്കാരനെ അയാൾ വീണ്ടും പിന്തുടർന്ന് വംശീയമായ അധിക്ഷേപം തുടരുകയാണ്. എന്തിനു വേണ്ടിയാണ് ഇന്ത്യക്കാർ വെള്ളക്കാരുടെ നാട്ടിലെത്തുന്നത്, തങ്ങളുടെ വംശത്തെ ഇല്ലായ്മ ചെയ്യുന്നവരാണ് ഇന്ത്യക്കാർ. ഇന്ത്യക്കാർ ആക്രമണകാരികളാണ്, അതുകൊണ്ട് തിരികെ യൂറോപ്പിലേക്ക് മടങ്ങിപ്പോകുക, യൂറോപ്പ് ഇന്ത്യക്കാരെ ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്നും അമേരിക്കൻ ടൂറിസ്റ്റ് പറയുന്നുണ്ട്.
കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്നാം തവണയാണ് രാജ്യത്ത് ഇത്തരത്തിൽ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം നടക്കുന്നത്. വൃത്തികെട്ട ഹിന്ദു എന്ന് പറഞ്ഞ് ഇന്ത്യാക്കാര്‍കേതിരെ ഒരാള്‍ വശീയ അധിക്ഷേപം നടത്തിയത് കഴിഞ്ഞ ദിവസമാണ്.