എങ്ങനെ വിശ്വസിച്ചു മീന്‍ കഴിക്കും…. നടക്കുന്നത് ആളെ കൊല്ലി മത്സ്യബന്ധനം… ഈ മത്സ്യം കഴിക്കരുത്… 

വേമ്പനാട്ടു കായലിൽ തുണിയിൽ കീടനാശിനി കിഴി കെട്ടിയിട്ട് മീൻ പിടിക്കുന്നവരുടെ എണ്ണം വലിയ തോതിൽ പെരുകുന്നു. കഴിഞ്ഞ ദിവസം ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയിൽ ഈ രീതിയിൽ വിഷം കലക്കി മത്സ്യബന്ധനം നടത്തിയ ചിലർ പിടിക്കപ്പെട്ടിരുന്നു. ഇവരിൽ നിന്നും കിലോ കണക്കിന് മത്സ്യമാണ് പിടികൂടിയത്.

ഈ രീതിയിൽ വിഷം ഉപയോഗിച്ച് പിടികൂടുന്ന മത്സ്യം ഒരു കാരണവശാലും മനുഷ്യ ശരീരത്തിന്റെ ഉള്ളിൽ ചെല്ലാൻ പാടില്ല. പല കായൽ പ്രദേശങ്ങളിലും ഇത്തരത്തില്‍ നിരോധിച്ചിട്ടുള്ള മാർഗങ്ങൾ ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തുന്നതായും കണ്ടു വരുന്നു.

images 2023 04 01T181044.670

കേരളത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഫ്യൂറദാന്‍ ഉൾപ്പെടെയുള്ള വിഷ പദാർത്ഥങ്ങൾ അന്യ സംസ്ഥാനങ്ങളിൽ നിന്നും ആണ് ഇവിടെ എത്തിക്കുന്നത്.

പ്ലാസ്റ്റിക് മാലിന്യവും മറ്റു ഉപയോഗ ശൂന്യമായ വസ്തുക്കളും മൂലം വേമ്പനാട്ട് കായലിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിൽ ആയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിഷം കലർത്തി മത്സ്യ ബന്ധനം നടത്തുന്നത്.

images 2023 04 01T181023.291

മീൻ പിടിക്കുന്നതിന് പ്രധാനമായും ഇവർ കണ്ടെത്തുന്ന മാർഗ്ഗം തുരിശ് ഫ്യൂറഡാന്‍ ഉള്‍പ്പടെയുള്ള കീടനാശിനികളില്‍ മിക്സ് ചെയ്തതിന് ശേഷം തുണി കൊണ്ട് കിഴി കെട്ടി വലയുടെ അടിവശത്ത് കെട്ടി വയ്ക്കുകയാണ് ചെയ്യുന്നത്. ഈ സമയം മീനുകൾ കൂട്ടത്തോടെ മയങ്ങി വലയിൽ കുടുങ്ങുന്നു. ചെറിയ മീനുകൾ ചത്തു മലക്കുകയും ചെയ്യുന്നു. ഈ മത്സ്യം ആണ് നാട്ടിലും മറ്റ് പ്രദേശങ്ങളിലും വില്‍പ്പ്നയ്ക്ക് എത്തിക്കുന്നത്.  

ഇത്തരത്തിൽ അനധികൃതമായി മത്സ്യബന്ധനം നടത്തുന്നതിനാൽ പതിനായിയക്കണക്കിന് മത്സ്യ കുഞ്ഞുങ്ങളാണ് ചത്തു പൊങ്ങുന്നത്. പലപ്പോഴും ഇത് നിയമ ലംഘനമാണ് എന്ന് പോലും മനസ്സിലാക്കാതെ പരസ്യമായാണ് ഇത്തരത്തിലുള്ള പ്രവർത്തികളിൽ ഇവര്‍ ഏർപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button