ഒരു മാസം പ്രായമുള്ള കുഞ്ഞിനെ പരീക്ഷണത്തിന്റെ പേരിൽ പട്ടിണിക്കിട്ടു… നവജാതശിശു അതിദാരുണണമായി കൊല്ലപ്പെട്ടു…

പരീക്ഷണത്തിന്റെ പേരിൽ സ്വന്തം കുഞ്ഞിനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ റഷ്യൻ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ജനിച്ച് ഏതാനം ദിവസങ്ങൾക്കുള്ളിലാണ് ദമ്പതികള്‍ കുട്ടിയെ പരീക്ഷണത്തിന് വിധേയമാക്കുന്നത്. 33 കാരിയായ ഓക്സാന മെറിനോവ ഇവരുടെ ഭർത്താവ് 43 കാരനായ മാക്സിം ലിയൂട്ടി എന്നിവരാണ് പോലീസ് പിടിയിലായത്.

മാക്സിം ഒരു ഭക്ഷ്യവിദഗ്ധനാണ്. ഇദ്ദേഹം സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു പോഷകാഹാരം തൻറെ കുട്ടിയുടെ മേൽ പരീക്ഷിച്ചതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത് . കുട്ടിക്ക് ആവശ്യമായ ഭക്ഷണവും പാനീയവും നൽകാതെ സൂര്യപ്രകാശം മാത്രം ഏൽപ്പിച്ച് അതിൽ നിന്നും ഊർജ്ജം ഉത്പാദിപ്പിക്കാൻ കഴിയും എന്ന പരീക്ഷണമാണ് വന്‍ ദുരന്തത്തിൽ കലാശിച്ചത്.

images 2023 04 02T120611.886

അതി കഠിനമായ ക്ഷീണം മൂലമാണ് കുട്ടി മരിച്ചത് എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. ന്യൂമോണിയയും പട്ടിണിയും മൂലം ഉണ്ടായ തളർച്ച ഗുരുതരമായപ്പോഴാണ് ദമ്പതികൾ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തി അധികം വൈകാതെ തന്ന്‍ കുട്ടി മരിക്കുകയായിരുന്നു. അതിദാരുണമായ ഈ മരണത്തിന് പിന്നിലുള്ള സാഹചര്യം എന്താണെന്ന് വിദഗ്ധ സമിതി അന്വേഷിച്ചു വരികയാണ്. 

കുട്ടി ജനിച്ചത് സ്വന്തം വീട്ടിൽ തന്നെയാണ്. അമ്മയ്ക്കും കുട്ടിക്കും വേണ്ട എല്ലാ ശുശ്രൂഷകളും തങ്ങളുടെ വീട്ടിനുള്ളിൽ വച്ച് തന്നെയാണ് നല്കിയത്.

images 2023 04 02T120616.231

മാക്സിം ലിയൂട്ടി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ഒരു ജീവിത രീതിയാണ് പിന്തുടരുന്നത്. ഈ ദമ്പതികൾ സ്വന്തമായി ഒരു പോഷകാഹാര സംവിധാനവും ജീവിത ശൈലികളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് നവജാതശിശുവിൽ പരീക്ഷിച്ചതാണ് കുട്ടിയുടെ മരണത്തിന് കാരണമായത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാതാപിതാക്കളുടെ മേൽ ക്രിമിനൽ കുറ്റം ചുമത്തിയിരിക്കുകയാണ് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button