റോബിന് രാധാകൃഷ്ണന് സ്ട്രൈറ്റ് ഫോര്‍വേര്‍ഡ് ആണെന്ന് തോന്നുന്നില്ല; ഫെയിം ഉപയോഗിച്ച് പണം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്; ആറാട്ട് സന്തോഷ് വര്‍ക്കി
തന്നെ വെച്ച് യൂട്യൂബ് ചാനലുകാർ പണമുണ്ടാക്കുകയാണെന്ന് ആറാട്ട് ചിത്രത്തിന് റിവ്യൂ പറഞ്ഞതിലൂടെ പ്രശസ്തനായ സന്തോഷ് വർക്കി. അസൂയ ഉള്ളവർ കൂടുതൽ പുരുഷന്മാർ ആണെന്നും മെമ്പർ സതീശൻ എന്ന ചിത്രം പുറത്തിറങ്ങി കഴിഞ്ഞപ്പോൾ താൻ അതിന് നന്നായി പിന്തുണ കൊടുത്തെങ്കിലും തന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞപ്പോള്‍ അർജുൻ അശോകൻ പണം ചോദിച്ചുവെന്നും സന്തോഷ് വർക്കി ആരോപിച്ചു.
അഭിനേതാക്കളിൽ തന്നെ ആകെ സഹായിച്ചത് രമേഷ് പിഷാരടി മാത്രമാണ്. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. പേളി മാണിയും നല്ല രീതിയിലാണ് തന്നോട് പെരുമാറിയതെന്ന് സന്തോഷ് പറയുന്നു. കൂടാതെ , സംയുക്ത മേനോൻ , ദിവ്യ പിള്ള , ജുവൽ മേരി എന്നിവരൊക്കെ ഒരു രൂപ പോലും വാങ്ങാതെയാണ് തന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തത്.
അതേസമയം ബിഗ് ബോസിലൂടെ പ്രശസ്തനായ ഡോക്ടർ റോബിൻ രാധാകൃഷ്ണനെതിരെ രൂക്ഷമായ വിമര്‍ശനവും സന്തോഷ് വര്‍ക്കി ഉന്നയിക്കുന്നുണ്ട്. റോബിനെ കാണുമ്പോൾ രൺബീർ കപൂറിനെ ആണ് ഓർമ്മ വരുന്നത്. റൺബീറിന് ദീപിക പദുക്കോണുമായി ബന്ധം ഉണ്ടായിരുന്നു, എന്നാൽ അത് ഒഴിവാക്കിയതിനു ശേഷമാണ് അയാൾ ആലിയ ഭട്ടിന്റെ പുറകെ പോയത്. അതു തന്നെയാണ് റോബിന്റെ കാര്യത്തിലും സംഭവിച്ചത്. റോബിൻ വളരെ അഗ്രസീവ് ആണ്, തന്നെ വന്ന് തല്ലുമോ എന്നു പോലും അറിയില്ല. റോബിൻ ഒരിക്കലും സ്ട്രൈറ് ഫോർവേഡ് അല്ല. പല കളികളും റോബിൻ കളിച്ചിട്ടുണ്ട്. അതിലൂടെ പണം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. റോബിൻ ജനുവിൻ അല്ല. ഫെയിം ഉപയോഗിച്ച് പറ്റാവുന്നത്ര പണം ഉണ്ടാക്കാൻ ആണ് റോബിൻ ശ്രമിക്കുന്നതെന്നും സന്തോഷ് പറയുന്നു.