200 വയസ്സ് വരെ ജീവിക്കുമെന്നും സ്വയം ദൈവമാണെന്നും പ്രഖ്യാപിച്ച നിത്യാനന്ദയുടെ നില അതീവ ഗുരുതരം; സ്വന്തം ദ്വീപ് രാജ്യമായ കൈലാസത്തില്‍ ചികിത്സാ സൗകര്യമില്ല; രാഷ്ട്രീയ അഭയം തേടി ശ്രീലങ്കയ്ക്ക് കത്തയച്ചു

സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വിവാദങ്ങളിലൂടെ നിറഞ്ഞു നില്‍ക്കുന്ന വിവാദ ആൾദൈവം നിത്യാനന്ത രാഷ്ട്രീയ അഭയം തേടി ശ്രീലങ്കയ്ക്ക് കത്തയച്ചതായി റിപ്പോർട്ട്. നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ചികിത്സാ സഹായം ആരാഞ്ഞുകൊണ്ട് ശ്രീലങ്കൻ സർക്കാരിന് കത്തയച്ചത് . നിത്യാനന്തയുടെ  ആരോഗ്യം മോശമാണെന്നും ചികിത്സയ്ക്ക് സൌകര്യം ഒരുക്കണമെന്നും ആണ് കത്തിലെ ഉള്ളടക്കം.

swami nithyanandha 1
200 വയസ്സ് വരെ ജീവിക്കുമെന്നും സ്വയം ദൈവമാണെന്നും പ്രഖ്യാപിച്ച നിത്യാനന്ദയുടെ നില അതീവ ഗുരുതരം; സ്വന്തം ദ്വീപ് രാജ്യമായ കൈലാസത്തില്‍ ചികിത്സാ സൗകര്യമില്ല; രാഷ്ട്രീയ അഭയം തേടി ശ്രീലങ്കയ്ക്ക് കത്തയച്ചു 1

സ്വന്തം പേരില്‍ ഒരു ദ്വീപ് വാങ്ങി കൈലാസം എന്നു പേരിട്ട് താമസിച്ചു വരികയാണ് നിത്യാനന്തയും സംഘവും. ദ്വീപായ കൈലാസത്തിലെ
വിദേശകാര്യ മന്ത്രി എന്ന് അവകാശപ്പെടുന്ന നിത്യ പ്രേമാത്മ ആനന്ദ
സ്വാമി എന്നയാളുടെ പേരിലാണ് ശ്രീലങ്കൻ സർക്കാരിന് കത്ത് ലഭിച്ചത് .
കൈലാസത്തിലെ മെഡിക്കൽ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി
 നിത്യാനന്ദയുടെ രോഗമെന്താണെന്ന് കണ്ടെത്താൻ ഡോക്ടർമാർക്ക്
കഴിഞ്ഞിട്ടില്ലെന്നും , നിത്യാനന്ദയെ എയർ ആംബുലൻസ് വഴി ശ്രീലങ്കയിൽ എത്തിക്കാൻ സഹായം ചെയ്യണമെന്നും കത്തിൽ അഭ്യർത്ഥിക്കുന്നു. നിത്യാനന്തയുടെ ചികിത്സയുടെ എല്ലാ ചെലവും കൈലാസം വഹിക്കുമെന്നും നിത്യാനന്ദയ്ക്ക് ചികിത്സാ സഹായം നൽകിയാൽ ശ്രീലങ്കയിൽ നിക്ഷേപം നടത്താമെന്ന് വാഗ്ദാനവും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

swami nithyanandha 2
200 വയസ്സ് വരെ ജീവിക്കുമെന്നും സ്വയം ദൈവമാണെന്നും പ്രഖ്യാപിച്ച നിത്യാനന്ദയുടെ നില അതീവ ഗുരുതരം; സ്വന്തം ദ്വീപ് രാജ്യമായ കൈലാസത്തില്‍ ചികിത്സാ സൗകര്യമില്ല; രാഷ്ട്രീയ അഭയം തേടി ശ്രീലങ്കയ്ക്ക് കത്തയച്ചു 2

 ബാംഗ്ലൂർ സെഷൻസ് കോടതി നിത്യാനന്തയുടെ പേരിൽ ജാമ്യമില്ല വാറണ്ട്  പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുകൂടാതെ നിരവധി സമൻസുകൾ  നിത്യാനന്ദക്കെതിരെ കോടതി പുറപ്പെടുവിച്ചിരുന്നു, എന്നാല്‍ ഇതിലൊന്നും തന്നെ ഹാജരാകാതിരുന്നതാണ് ജാമ്യാമില്ലാ വാറണ്ട് പുറപ്പെടുവിച്ചത് . അതുകൊണ്ട് തന്നെ നിലവില്‍ നിത്യാനന്തയ്ക്ക് ഇന്ത്യയില്‍ കാല് കുത്താന്‍ കഴിയില്ല . വിവാദ പരമര്‍ശങ്ങളിലൂടെ ഇപ്പൊഴും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് നിത്യാനന്ത.    

Leave a Reply

Your email address will not be published. Required fields are marked *

Back to top button