സ്വന്തം മകളെക്കാൾ കൂടുതൽ മാർക്ക് വാങ്ങിയ എട്ടാം ക്ലാസുകാരനെ ജ്യൂസിൽ വെഷം കലർത്തി നൽകി സഹപാഠിയുടെ അമ്മ സഹായ റാണി കൊലപ്പെടുത്തി

 സ്വന്തം മകളെക്കാൾ കൂടുതൽ മാർക്ക് വാങ്ങിയ എട്ടാം ക്ലാസുകാരനെ ജ്യൂസിൽ വെഷം കലർത്തി കൊടുത്ത് സഹപാഠിയുടെ അമ്മ സഹായ റാണി കൊലപ്പെടുത്തി. പുതുച്ചേരിയിലാണ് ഇത്തരം ഒരു ക്രൂര കൊലപാതകം നടന്നത്. രാജേന്ദ്രന്റെയും മാലതിയുടെയും രണ്ടാമത്തെ കുട്ടിയായ ബാലമണികണ്ഠൻ എന്ന 13 കാരനാണ് ഒരു സ്ത്രീയുടെ മനോവകൃതം മൂലം ജീവൻ നഷ്ടമായത്. ആരോഗ്യസ്ഥിതി മോശമായതിന് തുടർന്ന് ആശുപത്രിയിൽ എത്തിച്ച 13 കാരൻ മരണത്തിന് കീഴടങ്ങുന്നത് ശനിയാഴ്ചയാണ്.

classmates mother killed
സ്വന്തം മകളെക്കാൾ കൂടുതൽ മാർക്ക് വാങ്ങിയ എട്ടാം ക്ലാസുകാരനെ ജ്യൂസിൽ വെഷം കലർത്തി നൽകി സഹപാഠിയുടെ അമ്മ സഹായ റാണി കൊലപ്പെടുത്തി 1

ബാല മണികണ്ഠന്റെ സഹപാഠിയുടെ അമ്മ ജെ വിക്ടോറിയ സഹായ റാണിയാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ബാല മണികണ്ഠൻ. ഈ കുട്ടിയായിരുന്നു ക്ലാസിൽ പഠനത്തിലും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസിലും ഒന്നാമത്. ഇതിൽ അസൂയ പൂണ്ടാണ് സഹപാഠിയുടെ അമ്മ വിക്ടോറിയ സഹായ റാണി ഇത്തരം ഒരു ക്രൂരകൃത്യം ചെയ്തത്.

classmates mother killed 1
സ്വന്തം മകളെക്കാൾ കൂടുതൽ മാർക്ക് വാങ്ങിയ എട്ടാം ക്ലാസുകാരനെ ജ്യൂസിൽ വെഷം കലർത്തി നൽകി സഹപാഠിയുടെ അമ്മ സഹായ റാണി കൊലപ്പെടുത്തി 2

 വെള്ളിയാഴ്ച നടന്ന സ്കൂൾ വാർഷികത്തിനെത്തിയ ബാലാമണികണ്ഠനെ ശർദ്ദിച്ച് അവശനായ നിലയില്‍ ആശുപത്രിയിൽ പ്രവേശിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തി. കുട്ടിയോട് വിവരം അന്വേഷിച്ചപ്പോൾ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ജൂസ് നൽകിയെന്ന് പറഞ്ഞു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ ചോദ്യം ചെയ്തപ്പോഴാണ്
ബാലയുടെ അമ്മ എന്ന് പരിചയപ്പെടുത്തിയ സ്ത്രീ നൽകിയ ജ്യൂസ് നൽകിയതെന്ന് അറിയുന്നത്. ഇതോടെയാണ് ഈ കൊലപാതകത്തിന് പിന്നിലുള്ള യഥാർത്ഥ ചിത്രം എന്താണെന്ന് പോലീസ് മനസ്സിലാക്കുന്നത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും സഹായ റാണിയാണ് ജ്യൂസ് നൽകിയതെന്ന് കണ്ടെത്തി.

തുടര്‍ന്നു  ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബാല മണികണ്ഠൻ കൂടുതൽ മാർക്ക് വാങ്ങുന്നതുകൊണ്ട് തന്റെ രണ്ടാം രണ്ടാം സ്ഥാനത്ത് എത്തുന്നതെന്നും അതുകൊണ്ടാണ് താൻ വിഷം നൽകിയതെന്നും സഹായ റാണി പോലീസിനോട് പറഞ്ഞത്. പരിസരപ്രദേശത്തെ വൈദ്യശാലയിൽ നിന്ന് വാങ്ങിയ ഗുളിക പൊടിച്ചു കലർത്തിയ ജ്യൂസ് ആണ് ഇവർ ബാല മണികണ്ഠനും നൽകാൻ സെക്യൂരിറ്റിയെ ഏൽപ്പിച്ചത്. സ്കൂളിൽ നടന്ന വാർഷിക പരിപാടിയിൽ ബാലമണികണ്ഠന്‍ പങ്കെടുക്കുന്നത് തടയുക എന്നതായിരുന്നു ഇതിലൂടെ സഹായ റാണി ലക്ഷ്യം വെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button