കഴുത്തിന് കുറുകെ അരിവാൾ വച്ച് കാലില്‍ പൂട്ടിട്ട് ബന്ധിച്ച് കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹത്തിന് പിന്നിലെ ചരിത്രം ഗവേഷകരെ അത്ഭുതപ്പെടുത്തുന്നു
17 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യക്ഷി എന്ന പേരിൽ കുപ്രസിദ്ധ നേടിയ ഒരു സ്ത്രീയുടെ അസ്ഥികൂടം പോളണ്ടിലെ ബൈഡ് ഗോസിന് അടുത്ത് നിന്നും ഗവേഷകർ കണ്ടെത്തി. ഈ മൃതദേഹത്തിന്റെ കഴുത്തിൽ ഒരു അരിവാൾ വച്ചിട്ടുണ്ടായിരുന്നു. കൂടാതെ ഇടതു കാലിലെ പെരുവിരലിൽ ഒരു പൂട്ടും ഇട്ടിരുന്നു. പോളണ്ടിൽ നിന്നും ആദ്യമായിട്ടാണ് ഇത്തരം ഒരു മൃതദേഹം കണ്ടെത്തുന്നതെന്ന് പര്യവേഷണം നടത്തിയ ഗവേഷകർ പറയുന്നു. അക്കാലത്ത് മരണപ്പെടുന്ന മന്ത്രവാദികൾ വീണ്ടും യക്ഷികളായി തിരികെ എത്തും എന്ന് അന്നാട്ടില്‍ ഉണ്ടായിരുന്നവർ കരുതിപ്പോയിരുന്നു. ഇത് ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ പൂട്ടുകൊണ്ട് ബന്ധിച്ചത്. അവിടെ ഇത്തരം ഒരു വിശ്വസം ജനങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നു. ഇത് തടയുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു രീതി അവിടുത്തുകാര്‍ പിന്തുടര്‍ന്നത്.
മരിച്ചവർ വീണ്ടും തിരികെ വരാതിരിക്കുന്നതിന് വേണ്ടി അവരുടെ കാലോ തലയോ മുറിച്ചു മാറ്റുക, മരിച്ച ആളുടെ ശവശരീരം കത്തിച്ചു കളയുക തല കല്ലു കൊണ്ട് ഇടിച്ചു തകർക്കുക എന്നിവയൊക്കെ അക്കാലത്ത് ഉണ്ടായിരുന്നവർ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിച്ച അസ്ഥികൂടത്തില്‍ കാണുന്നതുപോലെ കഴുത്തിന് കുറുകെ വാൾ വച്ചിരിക്കുന്നത് സാധാരണ കണ്ടു വരുന്ന രീതിയല്ല. മരിച്ചു പോയ ആൾ ജീവൻ വെച്ച് വീണ്ടും തിരികെ വരാനായി എണീക്കുമ്പോൾ അവരുടെ കഴുത്തിലിരിക്കുന്ന വാളു കൊണ്ട് തല മുറിഞ്ഞു പോകുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ചെയ്തതെന്ന് ഗവേഷകർ പറയുന്നു.
മരിച്ച സ്ത്രീ അക്കാലത്ത് ജീവിച്ചിരുന്ന വളരെ കുപ്രസിദ്ധ ആയ ഒരു മന്ത്രവാദിനി ആയിരുന്നുവെന്ന് പിന്നീട് നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. സാധാരണക്കാര്‍ ഇവരെ വല്ലാതെ ഭയന്നിരുന്നുവെന്നും അതുകൊണ്ടാണ് ഇവര്‍ വീണ്ടും തിരികെ വരാതിരിക്കാനായി ചെയ്യാന്‍ ആകുന്നതെല്ലാം ചെയ്തതെന്ന് ഗവേഷകര്‍ പറയുന്നു.