കുട്ടി വേണമെന്ന് വഴക്കിട്ട 51 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 26 കാരനായ ഭര്‍ത്താവിന് ജാമ്യം
51 കാരി ആയ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 26 കാരനായ ഭർത്താവിന് ഹൈക്കോടതി ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടു വർഷം മുൻപാണ് തിരുവനന്തപുരം സ്വദേശിയായ ശാഖ കുമാരിയെ ഇവരുടെ ഭർത്താവ് അരുൺ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത്. ഈ കേസിലാണ് ഇപ്പോൾ ഭർത്താവ് അരുണിന് ഹൈക്കോടതി ജാമ്യം നല്‍കിയത്.
ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഈ കേസിന്റെ വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. 50000 രൂപയുടെ ബോണ്ടും ആള് ജാമ്യവും കെട്ടിവച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്.
ശാഖാ കുമാരിയുടെയും അരുണിന്റെയും വിവാഹം നടന്നത് 2020 ഒക്ടോബറിലാണ്. തനിക്ക് ഒരു കുട്ടി വേണം എന്ന് ശാഖ നിരന്തരം ആവശ്യപ്പെട്ടതു അരുണിനെ ചോദിപ്പിച്ചു. ഇതോടെയാണ് അരുണ്‍ ശാഖയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. കൊലപാതകം നടക്കുന്നത് 2020 ഡിസംബർ 26നാണ്. നെയ്യാറ്റിൻകരയിൽ ഒരു ബ്യൂട്ടിപാർലർ നടത്തി വന്നിരുന്ന തന്നെക്കാൾ പ്രായം കുറഞ്ഞ അരുണുമായി ശാഖ സൗഹൃദത്തിലായി. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറി. ഇതിനിടെ ഇരുവരും ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യമത്തിലൂടെ പുറത്തു വന്നത് ഇരുവർക്കും ഇടയിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത അരുണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. പിന്നീട് ഈ കേസിൽ കുറ്റപത്രം നൽകിയത് ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റ് കോടതി അരുണിന് ജാമ്യം നൽകിയത്. ഇതിനെതിരെ ശാഖാ കുമാരിയുടെ കുടുംബം ഹർജി സമർപ്പിച്ചു. തുടർന്ന് അരുണിന്റെ ജാമ്യം കോടതി റദ്ദാക്കി. ഇതോടെയാണ് അരുൺ ഹൈക്കോടതിയെ സമീപിച്ചത്