മോഷ്ടിച്ചത് അയ്യായിരത്തിലധികം വാഹനങ്ങൾ; കള്ളന്‍റെ പക്കൽ നിന്നും കണ്ടെത്തിയ മോഷണ മുതലിന്റെ ശേഖരം  കണ്ട് ഉദ്യോഗസ്ഥർ അമ്പരന്നു

രാജ്യത്തെ തന്നെ ഏറ്റവും വലിയ വാഹന മോഷ്ടാവ് അനിൽ ചൗഹാൻ എന്ന 52 കാരൻ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായി. രാജ്യമൊട്ടാതെ വ്യാപിച്ചു കിടക്കുന്നഒരു വലിയ മോഷണ ശൃംഖലയുടെ ബുദ്ധി കേന്ദ്രമാണ് അനിൽ ചൗഹാൻ എന്നു പോലീസ് പറയുന്നു. പോലീസിന്റെ പിടിയിലാകുമ്പോൾ ഇയാളുടെ പേരിൽ 180 ഓളം കേസുകൾ നിലവില്‍ ഉണ്ടായിരുന്നു.  രാജ്യത്തകമാനം വാഹന മോഷണത്തിലാണ് ഇയാൾ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇയാൾ ആസാമിലെ കാൺപൂർ സ്വദേശിയാണ്. പതിറ്റാണ്ടുകളായി ഇയാൾ വാഹന മോഷണം നടത്തി വരുകയാണ്. ഡല്‍ഹിക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും ഇയാള്‍ വാഹനം മോഷണം നടത്തിയിട്ടുണ്ട്.

vehicle thief 1
മോഷ്ടിച്ചത് അയ്യായിരത്തിലധികം വാഹനങ്ങൾ; കള്ളന്‍റെ പക്കൽ നിന്നും കണ്ടെത്തിയ മോഷണ മുതലിന്റെ ശേഖരം  കണ്ട് ഉദ്യോഗസ്ഥർ അമ്പരന്നു 1

ഇയാള്‍ നേരത്തെ ഗവൺമെന്റ് കോൺട്രാക്ടറായി ജോലി നോക്കിയിട്ടുണ്ടായിരുന്നെങ്കിലും അവിടെയും ഇയാള്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. തട്ടിപ്പിൽ കുടുങ്ങി ഇയാളെ  ആ ചുമതലയിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്‍ഫോഴ്സ്മെന്റ് നടത്തിയ റേഡില്‍ നിന്നും അനധികൃതമായി സ്വത്ത് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിശ്ത്തനത്തില്‍ ഇയാളെ ചുമതലകളില്‍ നിന്നും നീക്കിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ മോഷണത്തില്‍ കൂടുതല്‍ സജീവമായത്.

vechilce theft 1
മോഷ്ടിച്ചത് അയ്യായിരത്തിലധികം വാഹനങ്ങൾ; കള്ളന്‍റെ പക്കൽ നിന്നും കണ്ടെത്തിയ മോഷണ മുതലിന്റെ ശേഖരം  കണ്ട് ഉദ്യോഗസ്ഥർ അമ്പരന്നു 2

 നേരത്തെ കാണ്ടാമൃഗത്തിന്റെ കൊമ്പ് കടത്തി എന്ന കേസും ഇയാൾക്കെതിരെ നിലവിലുണ്ട് . ഈ കേസ് നിലനില്‍ക്കുന്നതിനിടെയാണ് ഇയാള്‍ക്ക് മറ്റ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കുണ്ടെന്ന് സംശയം തോന്നിയത്തിനെ തുടര്‍ന്നു നിരീക്ഷണത്തില്‍ ആയിരുന്നു .

രാജ്യ തലസ്ഥാനത്ത് അനധികൃതമായി ആയുധ വിതരണം നടത്തിയതിന്റെ വിവരങ്ങൾ അന്വേഷിക്കുന്നതിനിടയാണ് ഇപ്പോള്‍ ഇയാൾ പോലീസ് പിടിയിലാകുന്നത്. ആയുധ കടത്തുമായി ബന്ധപ്പെട്ട ഇയാൾക്ക് പങ്കുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ് .

Leave a Reply

Your email address will not be published. Required fields are marked *

Back to top button