വാക്സിൻ ഫലപ്രദമല്ലന്ന പ്രചരണം തെറ്റാണ്. നായയുടെ കടിയേറ്റാല്‍ ആദ്യ മണിക്കൂര്‍ നിര്‍ണായകം; ചെയ്യേണ്ടതെന്തെന്ന് ഡോക്ടര്‍ സുല്‍ഫി നൂഹ്

ഇന്ന് നമ്മുടെ നാട്ടിൽ തെരുവ് നായ്ക്കളുടെ ശല്യം കൂടി വരികയാണ്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേരാണ് തെരുവ് നായ്ക്കളുടെ കടിയേറ്റ് അപകടത്തിലാകുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി പേവിഷബാധ ഏറ്റു മരണപ്പെടുന്നവരുടെ എണ്ണവും കൂടിവരികയാണ്. റാബിസ് ബാധിച്ച ഒരു മൃഗത്തിന്റെ മാന്തലോ കടിയോ ഏൾക്കുന്നതിലൂടെയാണ് വൈറസ് മറ്റൊരു മൃഗത്തിന്റെയോ മനുഷ്യരുടെയോ ശരീരത്തിലേക്ക് പകരുന്നത്. ആര്‍ എന്‍ ഏ വൈറസാണ് പേവിഷബാധ ഉണ്ടാക്കുന്നത്. ഈ വൈറസ് ബാധിച്ച ഒരാളുടെ തലച്ചോറിന്റെ ആവരണത്തിൽ വീക്കം ഉണ്ടാകുന്നു. ഇതാണ് മരണത്തിലേക്ക് നയിക്കുന്നത്.

dog bite vaccine 2
വാക്സിൻ ഫലപ്രദമല്ലന്ന പ്രചരണം തെറ്റാണ്. നായയുടെ കടിയേറ്റാല്‍ ആദ്യ മണിക്കൂര്‍ നിര്‍ണായകം; ചെയ്യേണ്ടതെന്തെന്ന് ഡോക്ടര്‍ സുല്‍ഫി നൂഹ് 1

ഈ വൈറസ് വളരെ അപകടകാരിയാണ്. അതുകൊണ്ടു തന്നെ പേവിഷബാധയേറ്റ മൃഗങ്ങളുടെ കടിയേറ്റാൽ ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ്. ഡോക്ടർ സുൽഫി നൂഹ് സമൂഹ മാധ്യമത്തിൽ ഒരു കുറുപ്പ് പങ്കു വെച്ചിരുന്നു. ഇതിൽ മൃഗങ്ങളുടെ കടിയേറ്റാൽ ചെയ്യേണ്ടത് എന്താണെന്ന് അദ്ദേഹം വിശദമാക്കുന്നു.

 പട്ടിയുടെ കടി ഏറ്റാൽ ആദ്യത്തെ ഒരു മണിക്കൂർ വളരെ നിർണായകമാണെന്ന് നൂഹ് പറയുന്നു. പാലിക്കേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്താൽ പേവിഷബാധ ഏൽക്കുന്നതിനുള്ള സാധ്യത 80 ശതമാനത്തോളം കുറയുമെന്നാണ് പഠനം പറയുന്നത്. ഉടന്‍ തന്നെ സോപ്പ് ഉപയോഗിച്ച് 15 മിനിറ്റ് എങ്കിലും നന്നായി കഴുകണം എന്നുള്ളത് വളരെ പ്രധാനമാണ്. സോപ്പ് ലഭിക്കാത്ത പക്ഷം വെള്ളം ഉപയോഗിച്ചാണെങ്കിലും മുറിവ് വൃത്തിയായി കഴുകണം.

 സപ്പ് ലായനി വൈറസിന്റെ പുറംചട്ട അലിയിച്ച് കളയുന്നു. പിന്നീട് അയഡിൻ സൊല്യൂഷനോ ആൽക്കഹോൾ സൊല്യൂഷനോ ഉപയോഗിച്ച് മുറിവ് ക്ലീൻ ചെയ്യണം. ഉടൻതന്നെ ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് വാക്സിനേഷൻ ആദ്യത്തെ ഡോസ് എടുക്കണം. വാക്സിനേഷൻ എടുത്താൽ ജീവൻ രക്ഷിക്കാൻ ആകും എന്നുള്ള കാര്യം ഉറപ്പാണ്. വൈറസ് ശരീരത്ത് പ്രവേശിച്ച് നേര്‍വസ് സിസ്റ്റത്തെ ബാധിക്കുന്നതിന് മുമ്പ് തന്നെ ആദ്യത്തെ ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണ്. പേപ്പട്ടി കടിച്ച മുറിവിൽ സ്റ്റിച്ച് ഇടാറില്ല. മുറിവ് അത്രത്തോളം വലുതാണെങ്കിൽ ഡോക്ടർ പറയുന്നതനുസരിച്ച് നിശ്ചിത കാലാവധി കഴിഞ്ഞതിനു ശേഷം മാത്രം ആവാം. വാക്സിൻ ഫലപ്രദമല്ലന്ന പ്രചരണം തെറ്റാണ്. വാക്സിന്റെ നിർമ്മാണത്തിലോ വിശദീകരണത്തിലോ ശുദ്ധീകരണത്തിലോ ഉണ്ടായ പാളിച്ചകളാണ് വാക്സിന്റെ ഫലപ്രാപ്തി കുറയ്ക്കുന്നതെന്ന് നൂഹ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button