ഹിന്ദുക്കളായ ദമ്പതിമാർക്ക് ആചാരമനുസരിച്ച് വിവാഹമോചനം നേടുന്നതിന് നിയമസാധുത ഉണ്ടെന്ന് ഹൈക്കോടതി

 ഹിന്ദു ആചാരം അനുസരിച്ച് വിവാഹിതരാകുന്ന ഹിന്ദുക്കളായ സ്ത്രീക്കും പുരുഷനും ഹിന്ദു ആചാരമനുസരിച്ച് തന്നെ വിവാഹ മോചനം നേടുന്നതിന് നിയമപരമായി സാധുത ഉണ്ടെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. ഹിന്ദു വിവാഹ നിയമത്തിലെ 29 (2) അനുസരിച്ച് ആചാരപരമായ വിവാഹ മോചനം അനുവദനീയമാണെന്നും ഇതിന് നിയമ പ്രാബല്യമുണ്ടെന്നും ജസ്റ്റിസ് മാരായ ഗൗതം ബാദുരിയും രാധാകൃഷ്ണ അഗര്‍വാളും പുറപ്പെടുവിച്ച വിധി ന്യായത്തിൽ പറയുന്നു.

cover
ഹിന്ദുക്കളായ ദമ്പതിമാർക്ക് ആചാരമനുസരിച്ച് വിവാഹമോചനം നേടുന്നതിന് നിയമസാധുത ഉണ്ടെന്ന് ഹൈക്കോടതി 1

 ഹിന്ദു വിവാഹ നിയമത്തിന്റെ 29 (2) വകുപ്പ് അനുസരിച്ച് ആചാരപരമായി നിലനിൽക്കുന്ന ഒന്നിനെയും നിയമം അസാധു ആക്കുന്നില്ല. ഈ കേസുമായി ബന്ധപ്പെട്ട കക്ഷികൾ പിന്തുടരുന്ന ആചാരമനുസരിച്ച് വിവാഹ മോചനം നടത്തുന്നതിനുള്ള നിയമ പരിരക്ഷ ഈ വകുപ്പ് നൽകുന്നതായും കോടതി സൂചിപ്പിച്ചു.  വിവാഹ മോചനം ആചാരപരമാണെന്നു തെളിഞ്ഞാൽ അത് പൊതു നിയമത്തിന് വിരുദ്ധമല്ലെന്നു കോടതി അഭിപ്രായപ്പെട്ടു.

hindu wedding 2
ഹിന്ദുക്കളായ ദമ്പതിമാർക്ക് ആചാരമനുസരിച്ച് വിവാഹമോചനം നേടുന്നതിന് നിയമസാധുത ഉണ്ടെന്ന് ഹൈക്കോടതി 2

  ചോദ് പുട്ടി  എന്ന ആചാരമനുസരിച്ച് നടത്തിയ വിവാഹ മോചനം നേരത്തെ കീഴ് കോടതി റദ്ദു ചെയ്തിരുന്നു. ഈ ഉത്തരവിനെതിരെ വിവാഹ മോചനം നേടിയ ഭർത്താവ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഈ സുപ്രധാനമായ വിധി ഉണ്ടായിരിക്കുന്നത്. ചോദ് പുട്ട് തന്റെ ആചാരമാണെന്നും അതുകൊണ്ട് വിവാഹ മോചനം നിലനിൽക്കുന്നുവെന്നും കാണിച്ചാണ് ഭർത്താവ് ഹൈക്കോടതിയിൽ വിധി പുനപരിശോധിക്കാൻ ഹർജി നൽകിയത്. അതേസമയം ഭർത്താവ് തന്റെ കയ്യിൽ നിന്നും ഒരു വെള്ളക്കടലാസിൽ ഒപ്പിട്ടു വാങ്ങിയത് ഉപയോഗിച്ച് വിവാഹം നേടുകയാണ് ചെയ്തത് എന്ന് ഭാര്യ കോടതിയിൽ പറഞ്ഞു.



1982 വിവാഹിതരായ ദമ്പതികൾ 1990 മുതൽ തന്നെ പിരിഞ്ഞായിരുന്നു കഴിഞ്ഞിരുന്നത്. ഇതോടെയാണ് തങ്ങളുടെ ആചാരമനുസരിച്ച് ഭർത്താവ് വിവാഹമോചനം നേടിയത്. ഇതിനെ ചോദ്യം ചെയ്താണ് ഭാര്യ കോടതിയിൽ ഹർജി സമർപ്പിച്ചത്. കീഴ്ക്കോടതി വിവാഹമോചനം റദ്ദ് ചെയ്തെങ്കിലും ഹൈക്കോടതി വിവാഹ മോചനം അനുവദിക്കുക ആയിരുന്നു. കോടതിയുടെ ഭാഗത്തുനിന്നും സുപ്രധാനമായ വിധി ഉണ്ടായത്

Leave a Reply

Your email address will not be published. Required fields are marked *

Back to top button