ആ കൂടിക്കാഴ്ചയിൽ രാജ്ഞി ഏറെ ശ്രദ്ധിച്ചത് സുരേഷ് ഗോപിയുടെ കാവി സ്യൂട്ട്; ഓർമ്മകൾ കര കവിഞ്ഞൊഴുകുമ്പോൾ

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് ലോകത്തിന്റെ നാനാ തുറകളിലുമുള്ള നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. ഇന്ത്യയെ സംബന്ധിച്ച് എന്നും ഓർമയിൽ സൂക്ഷിക്കാവുന്ന കൂടിക്കാഴ്ചയാണ് 2017ൽ രാജ്ഞിയുമായുള്ള ഇന്ത്യൻ സംഘത്തിന്റെ കൂടിക്കാഴ്ച.

suresh gopi with queen elisabeth
ആ കൂടിക്കാഴ്ചയിൽ രാജ്ഞി ഏറെ ശ്രദ്ധിച്ചത് സുരേഷ് ഗോപിയുടെ കാവി സ്യൂട്ട്; ഓർമ്മകൾ കര കവിഞ്ഞൊഴുകുമ്പോൾ 1

 ഇന്ത്യ യു കെ സാംസ്കാരിക വർഷാഘോഷത്തിൽ ആണ് രാജ്ഞിയെ കാണാനുള്ള അവസരം ലഭിച്ചത്. അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍  ആ സംഘത്തിൽ പ്രത്യേക അതിഥികളായി എത്തിയത് സുരേഷ് ഗോപിയും മഹാനടന്‍ കമൽഹാസനുമായിരുന്നു. അന്ന് വളരെയധികം വാർത്താ പ്രാധാന്യം നേടിയ സംഭവമായിരുന്നു രാജ്ഞിയുടെ ശ്രദ്ധ പിടിച്ചു പറ്റിയ സുരേഷ് ഗോപിയുടെ കാവി കോട്ട്. സുരേഷ് ഗോപിയുടെ കോട്ട് വളരെ നന്നായിരുന്നു എന്ന് എലിസബത്ത് രാജ്ഞി പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. ഏതു മണ്ഡലത്തിൽ നിന്നുമുള്ള എംപിയാണ് സുരേഷ് ഗോപി എന്ന് അവര്‍ തിരക്കിയിരുന്നു. എലിസബത്ത് രാജ്ഞിയില്‍  നിന്നും ലഭിച്ച പ്രശംസയെ കുറിച്ച് സുരേഷ് ഗോപി തന്നെയാണ് ഏറെ  സന്തോഷപൂർവ്വം തുറന്നു പറഞ്ഞതും. ഇത് വലിയ തോതില്‍ വാര്‍ത്താ പ്രധാന്യം നേടുകയും ചെയ്തു.

suresh gopi with queen elisabeth 2
ആ കൂടിക്കാഴ്ചയിൽ രാജ്ഞി ഏറെ ശ്രദ്ധിച്ചത് സുരേഷ് ഗോപിയുടെ കാവി സ്യൂട്ട്; ഓർമ്മകൾ കര കവിഞ്ഞൊഴുകുമ്പോൾ 2

അന്ന് അവരുമായി നടത്തിയ സംഭാഷണത്തിനിടയിൽ സുരേഷ് ഗോപി കേരളത്തെക്കുറിച്ച് വളരെ വിശദമായി സംസാരിച്ചു. ഇതോടെ കേരളം സന്ദർശിക്കണം എന്ന മോഹം രാജ്ഞി പ്രകടിപ്പിക്കുകയും ചെയ്തു.

അതേസമയം ആരോഗ്യ നില വളരെ മോശമായതിനെ തുടർന്നാണ് രാജ്ഞയുടെ വിടവാങ്ങൽ. ഏറ്റവും കൂടുതൽ കാലം ബ്രിട്ടനിലെ ഭരണാധികാരിയായിരുന്നു എന്ന റെക്കോർഡ് എലിസബത്ത് രാജ്ഞിക്ക് സ്വന്തമാണ്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവർ രാജ്ഞിയെ സ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button