‘ലോകാവസാന മഞ്ഞു പാളി’ എന്ന പേരില്‍ കുപ്രസ്സിദ്ധിയാര്‍ജ്ജിച്ച മഞ്ഞുപാളി ഉരുകി കടലില്‍ ചേരുമോ; ഗവേഷകര്‍ നല്‍കുന്ന സൂചന ഒട്ടും ആശാവഹമല്ല

‘ലോകാവസാന മഞ്ഞു പാളി’  എന്ന പേരിൽ കുപ്രസിദ്ധി ആര്‍ജ്ജിച്ച അസാമാന്യ വലിപ്പമുള്ള മഞ്ഞുപാളി അന്റാർട്ടിക്കില്‍ നിന്ന് പൂർണ്ണമായും വേർപെട്ട് സമുദ്രത്തിൽ എത്തും എന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ ഗവേഷകർ നൽകുന്നത്.  ഉപഗ്രഹം ഉപയോഗിച്ചാണ് തേയിറ്റ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ മഞ്ഞുപാളി നേർത്തു പോയതായി കണ്ടെത്തിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അന്റാർട്ടിക്കുമായി വളരെ നേരിയ ബന്ധം മാത്രമേ ഇതിനുള്ളൂ എന്ന്  ഗവേഷകർ പറയുന്നു. കോടിക്കണക്കിന് ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ഇതിലെ മഞ്ഞുപാളികള്‍ ഉരുകി  കടലിൽ ചേർന്നു കഴിഞ്ഞാൽ അത് ലോകമെമ്പാടുമുള്ള സമുദ്രത്തിലെ ജല നിരപ്പ് ക്രമാതീതമായി ഉയരുന്നതിന് കാരണമാകുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. അമേരിക്കയിലെ സംസ്ഥാനമായ ഫ്ലോറിഡയുടെ അത്ര വലിപ്പമാണ് ഈ മഞ്ഞുപാളിക്കു ഉള്ളത് എന്ന് പറയുമ്പോഴാണ് ഇതിന്റെ പിന്നിലെ ഭീകരത എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാകുന്നത്.

dog peeling coconut shell 2
‘ലോകാവസാന മഞ്ഞു പാളി’ എന്ന പേരില്‍ കുപ്രസ്സിദ്ധിയാര്‍ജ്ജിച്ച മഞ്ഞുപാളി ഉരുകി കടലില്‍ ചേരുമോ; ഗവേഷകര്‍ നല്‍കുന്ന സൂചന ഒട്ടും ആശാവഹമല്ല 1

 ഗവേഷകരുടെ ഏറ്റവും പുതിയ നിഗമനം അനുസരിച്ച് തേയ്റ്റ്സ് അധികം വൈകാതെ തന്നെ പൂര്‍ണമായി വേർപെട്ട് ജലത്തിൽ പതിക്കും എന്നാണ് കരുത്തുന്നത്.

116231752 1879
‘ലോകാവസാന മഞ്ഞു പാളി’ എന്ന പേരില്‍ കുപ്രസ്സിദ്ധിയാര്‍ജ്ജിച്ച മഞ്ഞുപാളി ഉരുകി കടലില്‍ ചേരുമോ; ഗവേഷകര്‍ നല്‍കുന്ന സൂചന ഒട്ടും ആശാവഹമല്ല 2

രണ്ടു നൂറ്റാണ്ട് മുൻപാണ് തെയ്റ്റ്സ് സ്വതന്ത്രമായി മാറിയത്. അപ്പോൾ മുതൽ തന്നെ ഇതിന് ക്രമാനുഗതമായി സ്ഥാനചലനം സംഭവിച്ചു കൊണ്ടിരിക്കുന്നു എന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. അന്ന് അത്രത്തോളം ഭീതീതമായ സാഹചര്യം ആളങ്കിലും കഴിഞ്ഞ 10 വർഷത്തോളമായി ഇതിന്റെ സഞ്ചാര വേഗത ഇരട്ടിയായി വർത്തിച്ചു എന്ന് മാത്രമല്ല ഇത് അന്റാർട്ടിക്കുമായി ബന്ധിപ്പിക്കുന്ന ഭാഗം ഉരുകി തുടങ്ങുകയും ചെയ്തു. ഇത് വലിയ ആശങ്കയാണ് ലോകത്തിന് വരുത്തി വച്ചിരിക്കുന്നത്. ഇത് ഉരുകി കടലിൽ ചേരുന്ന പക്ഷം ഉണ്ടാകാവുന്ന ഭവിഷത്തുകൾ വളരെ ഭീകരമായിരിക്കും എന്ന് ഗവേഷകർ തന്നെ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button