ഉറങ്ങുന്നതിനിടയ്ക്ക് തലയണയ്ക്ക് സമീപം വെച്ചിരുന്ന റെഡ്മി ഫോൺ പൊട്ടിത്തെറിച്ച് യുവതി മരിച്ചു
സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണമായ അന്ത്യം. ഉറങ്ങുന്നതിന് മുന്‍പ് തലയിണയ്ക്ക് സമീപം വെച്ചിരുന്ന റെഡ്മി സ്മാർട്ട് ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഇതേക്കുറിച്ച് യൂ ട്യൂബർ ആയ മഞ്ജിത് ആണ് ട്വിറ്ററിൽ വിവരങ്ങൾ പങ്കു വെച്ചത്. മഞ്ജിത് എന്ന രു യൂട്യൂബറാണ് വിവരം പങ്ക് വച്ചത്. എം ഡീ ടോക്ക് വൈ ടീ എന്നാണ് ഇദ്ദേഹത്തിന്റെ ചാനലിന്റെ പേര്. ഇദ്ദേഹത്തിന്റെ ബന്ധുവായ യുവതിയാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മരണപ്പെട്ടത്.
മരണപ്പെട്ട യുവതിയുടെ ചിത്രം അടക്കമാണ് ഇദ്ദേഹം ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തത്. ഈ യുവതി ഉപയോഗിച്ചിരുന്നത് റെഡ്മി സിക്സ് എ എന്ന ഫോൺ ആയിരുന്നു. വീഡിയോ കാണുന്നതിനും ഫോൺ ചെയ്യുന്നതിനും മാത്രമാണ് ഇവർ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നത് എന്ന് മഞ്ജിത് പറയുന്നു. ഇത് വളരെ മോശം സാഹചര്യമാണെന്നും ഒരു ബ്രാൻഡ് എന്ന നിലയിൽ അവർക്ക് പിന്തുണ നൽകാനുള്ള ഉത്തരവാദിത്വം ഈ കമ്പനിക്ക് ഉണ്ടെന്നും അവരെ ടാഗ് ചെയ്തു കൊണ്ട് അദ്ദേഹം കുറുപ്പ് പങ്കു വെച്ചു.
സംഭവം ശ്രദ്ധയിൽപ്പെട്ട കമ്പനി അധികൃതർ കുറുപ്പിന് മറുപടി നൽകിയിട്ടുണ്ട്. അപകടം സംഭവിച്ച കുടുംബവുമായി ബന്ധപ്പെടുന്നതിനും ഫോൺ പൊട്ടിത്തെറിക്കാൻ ഇടയായ കാരണമെന്താണെന്ന് കണ്ടെത്തുന്നതിനും താങ്കളുടെ ടീം ശ്രമിക്കുകയാണെന്ന് അവർ പറഞ്ഞു.
അതേ സമയം മരിച്ച സ്ത്രീ ഒരു സാധാരണക്കാരി ആണെന്നും അവരുടെ മകൻ പട്ടാളത്തിൽ ആണെന്നും യൂട്യൂബർ മറ്റൊരു ട്വീറ്റില്‍ വിശദീകരിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് എന്തു തുടര്‍ നടപടിയിലേക്കാണ് പോകേണ്ടത് എന്ന് അവർക്ക് യാതൊരു വിധമായ ധാരണയുമില്ലെന്നും അദ്ദേഹം പറഞ്ഞു.