ഞാൻ ഒരിക്കലും അദ്ദേഹത്തെ ഒരു മാസ്റ്റർ ആയി കാണുന്നില്ല; അദ്ദേഹം പാട്ടുകൾ അനാവശ്യമായി സങ്കീർണ്ണമാക്കുന്നു; ജയചന്ദ്രൻ
പതിറ്റാണ്ടുകളായി സിനിമാ ലോകത്ത് സജീവമായി നില നിൽക്കുന്ന ഗായകനാണ് ജയചന്ദ്രൻ. അദ്ദേഹം പാടിയ നിരവധി ഗാനങ്ങൾ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ വലിയ വിവാദമായി മാറി.
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മൺമറഞ്ഞു പോയ സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിനെ കുറിച്ചുള്ള ജയചന്ദ്രന്റെ പരാമർശമാണ് വിവാദമായി മാറിയത്.
ജി ദേവരാജൻ വി ദക്ഷിണാമൂർത്തി എം എസ് ബാബുരാജ് കെ രാഘവൻ എം കെ അർജുനൻ എം എസ് വിശ്വനാഥൻ എന്നിവരുടെ ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നുവെന്നും അവർക്ക് ശേഷം മാസ്റ്റർ എന്ന് വിളിക്കാൻ അർഹനായ സംവിധായകൻ ജോൺസൺ മാത്രമാണ് എന്നുമാണ് ജയചന്ദ്രൻ പറഞ്ഞത്. ജോൺസന് ശേഷം ആരും മാസ്റ്റർ എന്ന് വിളിക്കപ്പെടാൻ അർഹരല്ല.
രവീന്ദ്രൻ മികച്ച സംഗീതജ്ഞനാണ്, പക്ഷേ താൻ അദ്ദേഹത്തെ ഒരു മാസ്റ്റർ ആയി കാണുന്നില്ല. രവീന്ദ്രന്റെ സംഗീതം അനാവശ്യമായി സങ്കീർണമാണ്. എന്തിനാണ് സംഗീതത്തെ ഇത്തരത്തിൽ സങ്കീർണം ആക്കുന്നത് എന്ന് ജയചന്ദ്രൻ ചോദിക്കുന്നു. രവീന്ദ്രന് ഒരു നല്ല സംഗീതസംവിധായകൻ ആകാമായിരുന്നു എന്നും ജയചന്ദ്രൻ കൂട്ടിച്ചേർന്നു.
ജയചന്ദ്രന്റെ ഈ പ്രസ്താവന വലിയ തോതിലുള്ള വിവാദമാണ് ക്ഷണിച്ചു വരുത്തിയത്. രവീന്ദ്രന്റെ സംഗീതത്തിൽ വളരെ കുറച്ച് ഗാനങ്ങൾ മാത്രമാണ് ജയചന്ദ്രൻ പാടിയിട്ടുള്ളത്, അതുകൊണ്ടാണ് ജയചന്ദ്രൻ ഇത്തരം ഒരു അനാവശ്യ വിമർശനം ഉന്നയിക്കുന്നത് എന്ന് ഒരു വിഭാഗം വാദിക്കുന്നു. രവീന്ദ്രന് മാഷിന്റെ ഒട്ടു മിക്ക ഗാനങ്ങളും പടിയിരിക്കുന്നത് യേശുദാസ് ആണ്. ഇതിന്റെ അസൂയ കൊണ്ടാണ് ജയചന്ദ്രന് ഇത്തരം ഒരു പ്രസ്താവന നടത്തിയത് എന്നാണ് സോഷ്യല് മീഡിയ ആരോപിക്കുന്നത്.