സുരേഷ് ഗോപി എന്ന കാരുണ്യം  ഒടുവില്‍ ആ കലാകാരനെ തേടിയെത്തി; സുരേഷ് ഗോപിയുടെ ആവശ്യം അനുസരിച്ച് നീതി കൊടുങ്ങല്ലൂരിന്റെ ചിരകാല സ്വപ്നമായ വീടിന് സംവിധായകൻ സത്യൻ അന്തിക്കാട് തറക്കല്ലിട്ടു

മലയാള സിനിമയിലെ നിരവധി ആരാധകർ ഉള്ള ഒരു നടൻ എന്നതിനപ്പുറം ഒരു തികഞ്ഞ മനുഷ്യസ്നേഹി എന്ന നിലയിൽ നിരവധി ആരാധകരുള്ള ഒരു കലാകാരനാണ് സുരേഷ് ഗോപി. തന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗവും അദ്ദേഹം ചെലവഴിക്കുന്നത് പാവപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടിയാണ്. ഇപ്പോഴിതാ കഴിഞ്ഞ 37 വർഷമായി പരസ്യചിത്ര മേഖലയിൽ പ്രവർത്തിച്ചു വരുന്ന നീതി കൊടുങ്ങല്ലൂരിന് ഒരു സ്വപ്ന ഭവനം ഒരുക്കുന്നതിന് ഉള്ള സഹായം ചെയ്തു കൊടുത്തിരിക്കുകയാണ് നടൻ സുരേഷ് ഗോപി. ഇത് സമൂഹ മാധ്യമത്തില്‍ വലിയ വാര്ത്ത ആയി മാറി.

suresh gopi 2
സുരേഷ് ഗോപി എന്ന കാരുണ്യം  ഒടുവില്‍ ആ കലാകാരനെ തേടിയെത്തി; സുരേഷ് ഗോപിയുടെ ആവശ്യം അനുസരിച്ച് നീതി കൊടുങ്ങല്ലൂരിന്റെ ചിരകാല സ്വപ്നമായ വീടിന് സംവിധായകൻ സത്യൻ അന്തിക്കാട് തറക്കല്ലിട്ടു 1

സുരേഷ് ഗോപിയുടെ ആവശ്യമനുസരിച്ച് പ്രമുഖ ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാടാണ് നീതി കൊടുങ്ങല്ലൂരിന്റെ വീടിന്റെ തറക്കല്ലിടിയിൽ കർമ്മം നിർവഹിച്ചത്. ബി ജെ പിയുടെ മാള മണ്ഡലം കമ്മിറ്റിയുമായി ചേർന്നാണ് സുരേഷ് ഗോപി വീട് നിർമ്മിച്ചു നൽകുന്നത്.

കഴിഞ്ഞ 37 വർഷത്തോളമായി പരസ്യ ചിത്ര മേഖലകളിൽ സജീവമായി പ്രവർത്തിച്ചു വരുന്ന നീതി കൊടുങ്ങല്ലൂരിന്റെ ജീവിതത്തിലെ ദയനീയ അവസ്ഥയെ സംബന്ധിച്ച ഒരു വാർത്ത കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിലൂടെ ഒരു ഓൺലൈൻ പോർട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് നീതി കൊടുങ്ങല്ലൂരിന് ഒരു സ്വപ്ന ഗ്രഹം ഒരുക്കാൻ താല്പര്യം പ്രകടിപ്പിച്ചു സുരേഷ് ഗോപി മുന്നോട്ടു വന്നത്.

fefka1
സുരേഷ് ഗോപി എന്ന കാരുണ്യം  ഒടുവില്‍ ആ കലാകാരനെ തേടിയെത്തി; സുരേഷ് ഗോപിയുടെ ആവശ്യം അനുസരിച്ച് നീതി കൊടുങ്ങല്ലൂരിന്റെ ചിരകാല സ്വപ്നമായ വീടിന് സംവിധായകൻ സത്യൻ അന്തിക്കാട് തറക്കല്ലിട്ടു 2

പിന്നീട് വീടിന്റെ പ്ലാനും മറ്റും വേഗം തന്നെ പൂർത്തിയാക്കി. ഇതിനു ശേഷമാണ് കഴിഞ്ഞ ദിവസം രാവിലെ തറക്കല്ലിടാൻ തീരുമാനിച്ചത്. ഈ തറക്കല്ലിടൽ കർമ്മം നിർവഹിക്കുന്നതിന് പ്രമുഖ സംവിധായകൻ സത്യൻ അന്തിക്കാടിനോട് സുരേഷ് ഗോപി തന്നെ ആവശ്യപ്പെടുകയായിരുന്നു. സുരേഷ് ഗോപിയുടെ ആവശ്യം അനുസരിച്ച് സത്യന്‍ അന്തിക്കടാണ് വീടിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button