ബോധപൂര്‍വം കുടിക്കിയതാണ്; പണം കയ്യില്‍ വച്ച് തന്നിട്ട് അയാള്‍ ഇറങ്ങി പൊയതാണ്; ഓപ്പറേഷന് കൈക്കൂലി വാങ്ങിയ കുറ്റത്തിന് വിജിലൻസ് പിടിയിലായ ഡോക്ടർ പറയുന്നു

 രോഗിയുടെ ഓപ്പറേഷന് കൈക്കൂലി വാങ്ങിയ ഡോക്ടറെ വിജിലൻസ് പിടികൂടിയ സംഭവം വലിയ വാർത്തയായി മാറിയിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ സർജൻ ഡോക്ടർ എം എസ് സുജിത് കുമാറിനെയാണ്  ഹെർണിയുടെ ഓപ്പറേഷൻ നടത്തുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങി എന്ന കുറ്റത്തിന് വിജിലൻസ് പിടികൂടിയത്. കഴിഞ്ഞ മാസം 22 ആം തീയതിയാണ് കൈക്കൂലി വാങ്ങിയ കുറ്റത്തിന് ഇയാൾ വിജിലന്‍സ് പിടിയിലാകുന്നത്.  ഇപ്പോഴിതാ ഈ വിഷയത്തിൽ അന്ന് എന്താണ് ശരിക്കും സംഭവിച്ചത് എന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഡോക്ടർ സുജിത് കുമാർ. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിലൂടെയാണ് അദ്ദേഹം അന്ന് സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കിയത്.

New Project 3
ബോധപൂര്‍വം കുടിക്കിയതാണ്; പണം കയ്യില്‍ വച്ച് തന്നിട്ട് അയാള്‍ ഇറങ്ങി പൊയതാണ്; ഓപ്പറേഷന് കൈക്കൂലി വാങ്ങിയ കുറ്റത്തിന് വിജിലൻസ് പിടിയിലായ ഡോക്ടർ പറയുന്നു 1

 എല്ലാ ആഴ്ചയിലെയും  പോലെ 16/8/2022 ന് മേജര്‍  ഓപ്പറേഷനുള്ള ആറുപേരെയും അഡ്മിറ്റ്‌ ചെയ്തു. ഇതില്‍ പരാതിക്കാരെന്റെ അച്ഛനും ഉണ്ടായിരുന്നു. 18/8/2022 ല്‍ എല്ലാ ഓപ്പറേഷനുകളും നടന്നു. ഹെര്‍ണിയ ഓപ്പറേഷന്‍ ഉണ്ടായിരുന്നവരെ 21/8/2022 ഞായറാഴ്ച ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.

എന്നാൽ 22 ആം തീയതി വൈകുന്നേരം പരാതിക്കാരന്റെ മകൻ എത്തി പരിചയപ്പെടുത്തിയതിന് ശേഷം പെട്ടന്ന്  തന്റെ ഇടത്തെ കയ്യിൽ പണം വെച്ച് തന്നത് പുറത്തേക്ക് ഇറങ്ങി പോയി. ഇയാൾ പോയി ഉടൻ തന്നെ വിജിലൻസ് എത്തി തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പണം കയ്യിൽ വച്ചു തന്നെ ട്രാപ്പ് ചെയ്യുകയായിരുന്നു ഉണ്ടായതെന്ന് ഡോക്ടർ കുറിപ്പിൽ വിശദീകരിക്കുന്നു.

kk.1661192432
ബോധപൂര്‍വം കുടിക്കിയതാണ്; പണം കയ്യില്‍ വച്ച് തന്നിട്ട് അയാള്‍ ഇറങ്ങി പൊയതാണ്; ഓപ്പറേഷന് കൈക്കൂലി വാങ്ങിയ കുറ്റത്തിന് വിജിലൻസ് പിടിയിലായ ഡോക്ടർ പറയുന്നു 2

 പണം നൽകാത്തതിന്റെ പേരിൽ തന്റെ സർവീസിൽ ഇതുവരെ ആരുടെയും ഓപ്പറേഷൻ മാറ്റിവയ്ക്കുകയും മുടങ്ങിയോ ചെയ്തിട്ടില്ല. ഡിസ്ചാർജ് ചെയ്ത ഒരു രോഗിയുടെ കയ്യിൽ നിന്നും എന്തിനാണ് പണം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. അങ്ങനെ ആയിരുന്നെങ്കിൽ ഡിസ്ചാർജ് നൽകാതിരിക്കുക അല്ലേ വേണ്ടതൊന്നും ഡോക്ടർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിൽ പറയുന്നു.

 രോഗി ഡിസ്ചാർജ് ചെയ്തു പോയതാണ് എന്ന് ഒരു മാധ്യമത്തിലും വാർത്ത വന്നില്ല. തന്റെ നാട്ടിൽ നിന്നും വീട്ടിൽ നിന്നും അനവധി രേഖകൾ പിടിച്ചു എന്നാണ് പത്രത്തിൽ വന്നത്, എന്നാൽ മഹസർ കോപ്പിയുടെ അടിസ്ഥാനത്തിൽ ഡോക്ടർ പറയുന്നത് തന്റെ കയ്യിൽ നിന്നും ഒരു തുണ്ട് പേപ്പർ പോലും കിട്ടിയില്ല എന്നാണ്.

 തനിക്ക് ജോലിയോട് ആത്മാർത്ഥത കുറച്ച് കൂടുതലായിരുന്നു.  അതുകൊണ്ട് ഇനി കുറച്ച് വിശ്രമം ആവാം. പുതിയ പാഠങ്ങളും അനുഭവങ്ങളും ഉണ്ടായി. ചിരിച്ചു കൊണ്ടു വരുന്നവരെ വിശ്വസിക്കരുത് എന്ന പാഠം പഠിച്ചു. സത്യസന്ധമായ ജോലി ചെയ്തത് കൊണ്ടും ആരോടും ശത്രുത ഇല്ലായിരുന്നു, അതുകൊണ്ട് വിജിലൻസിനെ തന്റെ വീട്ടിൽ പ്രതീക്ഷിച്ചിരുന്നില്ല. ഒപ്പം നിന്നവരോടും പ്രാർത്ഥിച്ചവരോടും പിന്തുണച്ചവരോടും നന്ദിയുണ്ടെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button