രവീന്ദ്രൻ മാസ്റ്റര്‍ പോയിട്ട് 17 വർഷമായി; ഇത്ര വർഷങ്ങൾ വേണ്ടിവന്നോ ജയേട്ടന് അത് കണ്ടുപിടിക്കാൻ; ജയചന്ദ്രന്റെ പരാമർശത്തിൽ പ്രതികരണം അറിയിച്ചു രവീന്ദ്രന്‍ മാസ്റ്ററുടെ സഹധര്‍മിണി ശോഭാ രവീന്ദ്രൻ

അന്തരിച്ച പ്രമുഖ സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററെ താനൊരു മാസ്റ്ററായി കാണുന്നില്ല എന്ന ഗായകൻ പി ജയചന്ദ്രന്റെ പരാമർശം വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കുമാണ് വഴി വെച്ചത്. ജി ദേവരാജൻ ,  വി ദക്ഷിണാമൂർത്തി,  കെ രാഘവൻ , എം എസ് ബാബുരാജ് , എം കെ അർജുനൻ,  എം എസ് വിശ്വനാഥൻ എന്നിവർക്ക് ശേഷം മാസ്റ്റർ എന്ന് വിളിക്കാൻ അർഹനായത് ജോൺസൺ മാത്രമാണെന്നും രവീന്ദ്രനെ താന്‍ ഒരു മാസ്റ്റർ കമ്പോസറായി കാണുന്നില്ല എന്നും ജയചന്ദ്രൻ പറഞ്ഞിരുന്നു. രവീന്ദ്രന്റെ കോമ്പോസിഷനുകൾ എല്ലാം തന്നെ അനാവശ്യമായി സങ്കീർണമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ താന്‍ ഒരു മാസ്റ്ററായി കാണുന്നില്ല എന്നും ജയചന്ദ്രൻ പറയുകയുണ്ടായി. ഇത് വലിയ വിവാദമായി മാറിയിരുന്നു. ഇതോടെയാണ് ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചു രവീന്ദ്രൻ മാസ്റ്ററുടെ സഹധർമ്മിണി ശോഭാ രവീന്ദ്രൻ രംഗത്ത് വന്നത്.

jayachandran aginst raveendran 1
രവീന്ദ്രൻ മാസ്റ്റര്‍ പോയിട്ട് 17 വർഷമായി; ഇത്ര വർഷങ്ങൾ വേണ്ടിവന്നോ ജയേട്ടന് അത് കണ്ടുപിടിക്കാൻ; ജയചന്ദ്രന്റെ പരാമർശത്തിൽ പ്രതികരണം അറിയിച്ചു രവീന്ദ്രന്‍ മാസ്റ്ററുടെ സഹധര്‍മിണി ശോഭാ രവീന്ദ്രൻ 1

രവീന്ദ്രനെ കുറിച്ച് പറയാൻ ഇത്രയേറെ വർഷങ്ങൾ വേണ്ടിവന്നു എന്നത് വേദന ഉണ്ടാക്കുന്നു എന്ന് ശോഭ പറഞ്ഞു. ജയചന്ദ്രൻ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. രവീന്ദ്രൻ മാസ്റ്റർ ഇവിടെ നിന്ന് പോയിട്ട് 17 വർഷമായി. ഇങ്ങനെ ഒരു അഭിപ്രായം പറയാൻ ഇത്ര വർഷങ്ങൾ വേണ്ടിവന്നു എന്നതാണ് ഏറെ സങ്കടകരം എന്ന് ശോഭ രവീന്ദ്രൻ കൂട്ടിച്ചേർത്തു.

raveendrana 1 1 1
രവീന്ദ്രൻ മാസ്റ്റര്‍ പോയിട്ട് 17 വർഷമായി; ഇത്ര വർഷങ്ങൾ വേണ്ടിവന്നോ ജയേട്ടന് അത് കണ്ടുപിടിക്കാൻ; ജയചന്ദ്രന്റെ പരാമർശത്തിൽ പ്രതികരണം അറിയിച്ചു രവീന്ദ്രന്‍ മാസ്റ്ററുടെ സഹധര്‍മിണി ശോഭാ രവീന്ദ്രൻ 2

രവീന്ദ്രൻ മാസ്റ്റർ ശാസ്ത്രീയ സംഗീതത്തെ കുറച്ചുകൂടി ലളിത വൽക്കരിച്ച് ജനങ്ങളിൽ എത്തിച്ചു എന്നാണ്  പറഞ്ഞു കേട്ടിട്ടുള്ളത്. ജയചന്ദ്രന് അങ്ങനെ തോന്നിയിട്ടുണ്ടാകാം. അദ്ദേഹത്തിന് സംഗീതത്തെ കുറിച്ച് ആധികാരികമായി അറിയാം എന്നതുകൊണ്ടാവാം അങ്ങനെ പറഞ്ഞിട്ടുണ്ടാവുക എന്നും ശോഭ രവീന്ദ്രൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button