വിനയന്റെ ഒരു ചിത്രം ആദ്യമായാണ് തിയേറ്ററിൽ പോയി കാണുന്നത്; താര സംഘടനകളോടും സൂപ്പർതാരങ്ങളോടും വിധേയത്വം ഇല്ലാതെ സൂപ്പർതാര ശാഠ്യങ്ങളോടു പൊരുതി നിൽക്കുന്ന സംവിധായകന്‍റെ ഒറ്റയാൾ പോരാട്ടം എന്ന നിലയിൽ 19ആം  നൂറ്റാണ്ട്   വൻ വിജയമാണ്; ശാരദക്കുട്ടി

വിനയന്റെ പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിനെ പ്രശംസിച്ചു പ്രമുഖ എഴുത്തുകാരി ശാരദക്കുട്ടി.   സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിലൂടെയാണ് അവർ ഈ ചിത്രത്തെഅനുകൂലിച്ച് രംഗത്ത് എത്തിയത്.

sharadhakuty vinayan
വിനയന്റെ ഒരു ചിത്രം ആദ്യമായാണ് തിയേറ്ററിൽ പോയി കാണുന്നത്; താര സംഘടനകളോടും സൂപ്പർതാരങ്ങളോടും വിധേയത്വം ഇല്ലാതെ സൂപ്പർതാര ശാഠ്യങ്ങളോടു പൊരുതി നിൽക്കുന്ന സംവിധായകന്‍റെ ഒറ്റയാൾ പോരാട്ടം എന്ന നിലയിൽ 19ആം  നൂറ്റാണ്ട്   വൻ വിജയമാണ്; ശാരദക്കുട്ടി 1

വിനയന്റെ ചിത്രങ്ങൾ പലപ്പോഴായി ചാനലുകൾ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് അദ്ദേഹത്തിന്റെ ഒരു സിനിമ തിയേറ്ററിൽ പോയി കാണുന്നതെന്ന് ശാരദക്കുട്ടി പറയുന്നു. ആറാട്ടുപുഴ വേലായുധ പണിക്കരെയും നങ്ങേലിയെയും പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ചിത്രം എന്ന നിലയിൽ ഈ സിനിമയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ചരിത്രവും ഭാവനയും ഒരു സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും  കല്ലുകടികളില്ലാതെ ഇതിൽ ഇണക്കി ചേർത്തിട്ടുണ്ട്.

വിനയൻ സിനിമകളെ കുറിച്ചുള്ള മുൻവിധികളെ ഈ ചിത്രം മറികടക്കുന്നുണ്ട്. ശബ്ദ സംവിധാനവും ദൃശ്യ സംവിധാനവും കൊണ്ട് മികച്ച ഒരു തീയേറ്റർ അനുഭവമായിരുന്നു ചിത്രം. തന്റെ കാഴ്ചകൾക്കിണങ്ങാത്ത തരത്തിലുള്ള
ബുദ്ധിജീവി നാട്യങ്ങള്‍ സിനിമയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നില്ല എന്നത്
സത്യസന്ധമായ സമീപനമായി തോന്നി, പ്രത്യേകിച്ചും കപട
ചരിത്രജ്ഞാനികളുടെ വീമ്പളക്കിലുകൾ സമൂഹമാധ്യമത്തിൽ കേട്ട്
മടുത്തിരിക്കുമ്പോൾ, ശാരതക്കുട്ടി കുറിച്ചു.

sharadhakuty vinayan 2
വിനയന്റെ ഒരു ചിത്രം ആദ്യമായാണ് തിയേറ്ററിൽ പോയി കാണുന്നത്; താര സംഘടനകളോടും സൂപ്പർതാരങ്ങളോടും വിധേയത്വം ഇല്ലാതെ സൂപ്പർതാര ശാഠ്യങ്ങളോടു പൊരുതി നിൽക്കുന്ന സംവിധായകന്‍റെ ഒറ്റയാൾ പോരാട്ടം എന്ന നിലയിൽ 19ആം  നൂറ്റാണ്ട്   വൻ വിജയമാണ്; ശാരദക്കുട്ടി 2

 മറ്റു വിനയൻ ചിത്രങ്ങളെ പോലെ അതി വൈകാരികതയും നാടകീയതയും ഈ ചിത്രത്തിൽ ഇല്ല, മിതത്വമുള്ള പ്രകടനം കൊണ്ട് സിജു വിൽസൺ എന്ന നടൻ മലയാള സിനിമയിൽ ഇനിയും തിളങ്ങും. ആത്മാർത്ഥതയുള്ള
കഠിനാധ്വാനത്തിനു തയ്യാറായുള്ള ഒരു അഭിനേതാവ് എന്ന് തോന്നിക്കാൻ സിജുവിന് കഴിയുന്നുണ്ട്. ചിത്രത്തിലെ കോസ്റ്റ്യൂം സിജുവിന്റെ ശരീരത്തിൽ മനോഹരമായി ഇണങ്ങിച്ച ചേർന്ന് നിൽക്കുന്നു.

താര സംഘടനകളോടും സൂപ്പർതാരങ്ങളോടും വിധേയത്വം ഇല്ലാതെ സൂപ്പർതാര ശാഠ്യങ്ങളോടു പൊരുതി നിൽക്കുന്ന ഒരു സംവിധായകന്റെ ഒറ്റയാൾ പോരാട്ടം എന്ന നിലയിൽ ഈ ചിത്രം വൻ വിജയമാണ്. വിനയന്റെ ഒരു അഭിമുഖം കണ്ടതാണ് ചിത്രം കാണാനുള്ള പ്രേരണ. ആരോടും വെല്ലുവിളിയില്ല ആരോടും പരാതിയുമില്ല എന്ന പാകം വന്ന വിനയനെ അഭിമുഖത്തിൽ   കേട്ടു.

അതേസമയം മികച്ച സന്ദർഭങ്ങൾ ഉണ്ടായിരുന്നിട്ടും പഞ്ച് ഡയലോഗുകൾ ഇല്ലെന്നു തോന്നി. ചില രംഗങ്ങൾ കല്ലുകടിയായും തോന്നി.പക്ഷേ തീയറ്ററിൽ നിറയെ ആളുണ്ട്. വേലായുധ പണിക്കരെയും നങ്ങേലിയെയും ചിരു കണ്ടനേയും പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞുവെന്ന് ശാരതക്കുട്ടി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button