പോലീസ് ഉദ്യോഗസ്ഥയുടെ പേരക്കുട്ടിയുടെ പിറന്നാളിന് കേക്ക് വാങ്ങി മുറിച്ചപ്പോൾ ഉള്ളിൽ ചത്തപല്ലി; ഉടൻ തന്നെ ബേക്കറിയിൽ വിളിച്ചു വിവരം പറഞ്ഞപ്പോൾ അവർ പറഞ്ഞ മറുപടി ഇങ്ങനെ
പിറന്നാൾ സമ്മാനമായി സുഹൃത്ത് നൽകിയ കേക്കിൽ ചത്ത പല്ലിയെ കണ്ടെത്തി. സംഭവം നടന്നത് തിരുവനന്തപുരത്താണ്. തുമ്പ പോലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പോലീസ് ഓഫീസർ ആയി ജോലി ചെയ്യുന്ന ഷൈലയുടെ കൊച്ചു മകൾക്ക് പിറന്നാൾ സമ്മാനമായി കിട്ടിയതാണ് കേക്ക്.
മൺവിള കിഴക്കുംകര ഫലക്ക് വീട്ടിൽ ഷൈലയുടെ പേരക്കുട്ടിയുടെ പിറന്നാളിന് സമ്മാനമായി കുടുംബ സുഹൃത്ത് നൽകിയ റെഡ് വെൽവെറ്റ് കേക്കിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത് .
ഇക്കഴിഞ്ഞ 12ന് ആയിരുന്നു ഷൈലയുടെ പേരക്കുട്ടിയായ ആലിയുടെ ഏഴാമത്തെ ജന്മദിനം. തുടർന്ന് സന്ധ്യയോടെ സുഹൃത്ത് പിറന്നാൾ സമ്മാനം കോഡ് വരുന്നതിന്റെ ഒപ്പം ഒരു കേക്കും വാങ്ങി കൊണ്ടു വന്നു.
പിറന്നാളിന് സമ്മാനമായി കിട്ടിയ കേക്ക് മുറിച്ച ആദ്യത്തെ കഷ്ണത്തിൽ തന്നെ ചത്ത പല്ലിയെ കണ്ടെത്തി. കുടുംബ സുഹൃത്ത് ഈ കേക്ക് വാങ്ങിയത് ഇഞ്ചക്കലില്‍ ഉള്ള ഒരു ബേക്കറിയിൽ നിന്നാണെന്ന് അറിയിച്ചു. ഉടൻ തന്നെ
ബേക്കറിയിൽ വിളിച്ച് സംഭവം പറഞ്ഞെങ്കിലും അവർ അറിയിച്ചത് ഇത്
അവിടെ ഉണ്ടാക്കിയ കേക്ക് അല്ല എന്നായിരുന്നു.
ഓണത്തിന്റെ അവധി കഴിഞ്ഞുള്ള സമയമായതിനാൽ കടയിൽ തൊഴിലാളികൾ കുറവായിരുന്നു എന്നും അതുകൊണ്ടു തന്നെ ആവശ്യക്കാരുടെ ഓർഡർ അനുസരിച്ച് മറ്റൊരിടത്തു നിന്നും വരുത്തി നൽകിയ കേക്കാണ് നൽകിയത് എന്നുമായിരുന്നു ബേക്കറി ഉടമ നൽകിയ വിശദീകരണം. ഏതായാലും ഷൈല വഞ്ചിയൂർ പോലീസിൽ പരാതി സമർപ്പിച്ചിട്ടുണ്ട്. ഏതായാലും ഈ സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്ന കാര്യം അധികൃതര്‍ ഉറപ്പ് നല്കി.