സ്ത്രീയെ കടിക്കാൻ ഓടിച്ച തെരുവുനായ കൊന്ന് കെട്ടിത്തൂക്കി നാട്ടുകാരുടെ പ്രതിഷേധം
സ്ത്രീയെ കടിക്കാൻ ഓടിച്ച തെരുവ് നായയെ നാട്ടുകാർ കൊന്നു കെട്ടി തൂക്കി പ്രതിഷേധിച്ചു. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള റോഡിലെ ഇലക്ട്രിക് പോസ്റ്റിലാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയിരിക്കുന്നത്. അടിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയ നായയുടെ ജഡം കഴിഞ്ഞ ദിവസം രാവിലെയാണ് നാട്ടുകാർ കാണുന്നത്.
ഈ പ്രദേശത്ത് നിന്നും രണ്ടു ദിവസം മുൻപാണ് ഒരു സ്ത്രീയെ ആക്രമിക്കുന്നതിന് തെരുവു നായ ഓടിച്ചത്. ഇതിനു പിന്നിലുള്ള പ്രതിഷേധം അറിയിക്കാനാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ഇത്തരം ഒരു പ്രതികരണം ഉണ്ടായിരിക്കുന്നത് എന്നാണ് നാട്ടുകാരുടെ പ്രാഥമിക നിഗമനം. അതേ സമയം ഈ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നായ കൊന്ന് കെട്ടിത്തൂക്കി അതിനു താഴെ പൂക്കളം വിതറിയിട്ടുണ്ട്. അടിച്ചു കൊലപ്പെടുത്തിയ നായയുടെ ചിത്രവും സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചില നാട്ടുകാർ ആണ് സംഭവസ്ഥലത്ത് എത്തി നായയുടെ മൃതദേഹം കെട്ടഴിച്ച് മാറ്റിയതിനു ശേഷം മറവ് ചെയ്തത്. എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല എന്നും അതുകൊണ്ട് തന്നെ ആരുടെ പേരിലും കേസെടുത്തിട്ടില്ല എന്ന് പോലീസ് പറയുകയുണ്ടായി.
സംസ്ഥാനത്ത് തെരുവ് നയ്കളുടെ ആക്രമണം വലിയതോതിൽ വർദ്ധിച്ചിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍. ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തെരുവു നായ അക്രമത്തിൽ പരിക്കേറ്റ നിരവധി പേരുടെ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ അധികൃതർ ഉടന്‍ തന്നെ സത്വര നടപടി സ്വീകരിക്കണമെന്ന് സാംസ്കാരിക സാമൂഹിക മേഖലയിലുള്ള നിരവധി പ്രമുഖര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.