തെരുവ് നായ്ക്കളോട് മേയര്‍ തന്നെ ഒന്നു സംസാരിക്കണം; താനൊന്നും അത്ര കുഴപ്പക്കാർ അല്ലെന്നും കാണുമ്പോള്‍ ചാടിക്കടിക്കാൻ വരരുതെന്നും ഉപദേശിക്കണം; ഫാത്തിമ തഹിലിയ
തെരുവ് നായകളുടെ ശല്യം രൂക്ഷമായതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് നടത്തിയ അഭിപ്രായ പ്രകടനത്തെ പരസ്യമായി വിമർശിച്ച് എം എസ് എഫിന്റെ മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹലീയ. നായ്ക്കളും മനുഷ്യരും സമാധാനത്തോടെ കഴിയണമെന്ന മേയറുടെ അഭിപ്രായ പ്രകടനമാണ് ഫാത്തിമയെ ചൊടിപ്പിച്ചത്.
സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അവർ മേയർ ബീന ഫിലിപ്പിനെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചത്.
തെരുവ് നായ്ക്കൾ വിലസുന്ന സ്ഥലമാണ് കോഴിക്കോട് കോർപ്പറേഷനിൽ തന്‍റെ വീട് സ്ഥിതി ചെയ്യുന്ന ചാലപ്പുറം. പല ദിവസങ്ങളിലും വീട്ടിലേക്കുള്ള വഴിയിൽ ഇവരുടെ സാന്നിധ്യം കാരണം നടക്കാൻ പോലും പറ്റാറില്ല. പലപ്പോഴും ടൂ വീലറിന്റെ പിന്നാലെ തെരുവ് നായ്ക്കല്‍ തെരുവ് നായ്ക്കല്‍ ഓടി ആക്രമിക്കാൻ വരുന്ന അനുഭവം നിരവധി തവണ ഉണ്ടായിട്ടുണ്ട്.
കോഴിക്കോട് മേയർ നായ്ക്കളും മനുഷ്യരും സമാധാനത്തോടെ കഴിയണമെന്ന് പറഞ്ഞതായി അറിഞ്ഞു. തനിക്കും അത്തരത്തിൽ സമാധാനത്തിൽ ജീവിക്കണം എന്നാണ് ആഗ്രഹം, പക്ഷേ അവരെ പറഞ്ഞു മനസ്സിലാക്കാൻ തനിക്ക് പറ്റുമെന്ന് തോന്നുന്നില്ല, കാരണം കാണുമ്പോഴൊക്കെ അവ കൂട്ടത്തോടെ ചാടിക്കടിക്കാൻ വരുകയാണ് .
അതുകൊണ്ടു തന്നെ ദയവുണ്ടായി കോഴിക്കോട് കോർപ്പറേഷനിലെ തെരുവ് നായികളോട് മേയര്‍ തന്നെ സംസാരിച്ചു കാര്യങ്ങൾ ബോധ്യപ്പെടുത്തണം. താനൊന്നും അത്ര കുഴപ്പക്കാർ അല്ലെന്നും ചാടിക്കടിക്കാൻ വരരുതെന്നും ഉപദേശിക്കണം, ഫാത്തിമ പരിഹാസ രൂപേണ സമൂഹ മാധ്യമത്തിൽ കുറിച്ചു.
ഫാത്തിമയുടെ ഈ കുറുപ്പ് വളരെ വേഗം തന്നെ സമൂഹ മാധ്യമത്തില്‍ വൈറലായി മാറി. നിരവധി പേരാണ് ഫാത്തിമയുടെ ഈ കുറിപ്പ് ഷെയര്‍ ചെയ്തത്.