മൂന്നു മക്കളുടെയും കാഴ്ചശക്തി 30 വയസ്സാകുന്നതോടെ പൂര്‍ണമായി നഷ്ടമാകും; അതിന് മുന്പ് മക്കളെയും കൂട്ടി ലോക സഞ്ചാരം നടത്തുകയാണ് ഈ മാതാപിതാക്കൾ
കഴിഞ്ഞ ഒരു വർഷത്തോളമായി ഒരു കനേഡിയൻ കുടുംബം ലോക സഞ്ചാരത്തിൽ ആണ്. കാരണം കുടുംബത്തിലുള്ള മൂന്നു കുട്ടികളുടെയും കാഴ്ചശക്തി 30 വയസ്സാകുമ്പോഴേക്കും പൂർണമായി നഷ്ടമാകും. അതിനു മുമ്പ് എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ കുറച്ചു കാഴ്ചകൾ സമ്മാനിക്കാൻ വേണ്ടിയാണ് അവർ മക്കളെയും കൂട്ടി യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചത്.
ഇവരുടെ മൂത്ത മകളായ മിയ ലെമേ പെല്ലറ്റിയറിന് റെറ്റിനിസ് പിഗ്മെന്‍റോസ എന്ന രോഗം ഉണ്ടെന്ന് കണ്ടെത്തുന്നത് 2018 ലാണ്. കാഴ്ച മങ്ങിയതുപോലെ തോണിയതുകൊണ്ടാണ് ഡോക്ടറെ കണ്ട് പരിശോധന നടത്തിയത്. ഇതോടെയാണ് ഈ രോഗം സ്ഥിരീകരിച്ചത്. 30 വയസ്സാകുന്നതോടെ മിയയുടെ കാഴ്ച ശക്തി പൂർണമായും നഷ്ടമാകുമെന്ന് ഡോക്ടർമാർ അറിയിച്ചത് ഞെട്ടലോടെയാണ് ആ കുടുംബം കേട്ടത് . പിന്നീട് അവളുടെ സഹോദരന്മാരായ കോളിനും ലോറിനും ഇതേ രോഗമുണ്ടെന്ന് കണ്ടെത്തി. പക്ഷേ മറ്റൊരു സഹോദരനായ ലിയോയ്ക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ല. ഇതോടെയാണ് ഇവരുടെ മാതാപിതാക്കളായ ലെമയും സെബാസ്റ്റ്യനും ചേർന്ന് ലോകയാത്ര നടത്താൻ തീരുമാനിച്ചത്.
പ്രത്യേകിച്ച് യാതൊരുവിധമായ യാത്ര ക്രമവുമില്ലാതെയാണ് ഇവരുടെ ലോക സഞ്ചാരം. ഇതിനോടകം ടാൻസാനിയ , തുർക്കി , മംഗോളിയ, സാമ്പിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. എന്നാൽ റഷ്യയും ചൈനയും കാണാൻ തയ്യാറെടുക്കുന്നതിനിടെയാണ് കോവിഡ് പ്രതിസന്ധി രൂക്ഷമായത്.
മക്കളുടെ കാഴ്ച ശക്തി പൂർണ്ണമായി നഷ്ടപ്പെടുന്നതിനു മുൻപ് തന്നെ അവർക്ക് നിരവധി കാഴ്ചകൾക്കുള്ള അവസരം ഒരുക്കുക എന്നതാണ് ഈ മാതാപിതാക്കളുടെ ലക്ഷ്യം.
റെറ്റിനസ് റെറ്റിനിസ് പിഗ്മെന്‍റോസ എന്ന രോഗത്തിന് ഇതുവരെ ഒരു ചികിത്സയും കണ്ടുപഠിക്കപ്പെട്ടിട്ടില്ല. ഈ രോഗം ബാധിച്ചവരുടെ കാഴ്ച ശക്തി 30 വയസ്സ് ആകുന്നതോടു കൂടി പൂർണമായും നഷ്ടപ്പെടും.