രാവിലെ കൂലിപ്പണിക്ക് പോയ ചന്ദ്രൻ വൈകിട്ട് തിരികെയെത്തിയപ്പോള്‍ പോക്കറ്റിലിട്ടു കൊണ്ടുവന്നത് 75 ലക്ഷം രൂപ; ഭാഗ്യം വന്ന വഴി

ഒരു നിമിഷത്തിന്റെ വ്യത്യാസത്തിൽ മനുഷ്യന്റെ ഭാഗ്യ നിർഭാഗ്യങ്ങൾ മാറിമറിയും. ജീവിതം കരുതി വച്ചിരിക്കുന്ന അത്ഭുതങ്ങളുടെ കലവറ മനുഷ്യന്റെ ഭവനയ്ക്കും അപ്പുറമാണ്. ഒട്ടും പ്രതീക്ഷിക്കാതെ  ലക്ഷപ്രഭു ആയ ചന്ദ്രനു ഇപ്പൊഴും അത് വിശ്വസിക്കാന്‍ കഴിയുന്നില്ല. എല്ലാ ദിവസവും പതിവു പോലെ രാവിലെ പണിക്കു പോയ ചന്ദ്രൻ വൈകുന്നേരം തിരികെ വീട്ടിലെത്തിയത് ലക്ഷപ്രഭു ആയിട്ടായിരുന്നു. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിങ്കളാഴ്ചത്തെ നറുക്കെടുപ്പിൽ വിൻ വിൻ ഭാഗ്യക്കുറിയിലൂടെ ഒന്നാം സ്ഥാനം ലഭിച്ചത് ഭരണിക്കാവ് തെക്കേമങ്കുഴി മുറശ്ശേരിൽ തെക്കേതിൽ ചന്ദ്രൻ എന്ന 56 കാരനാണ്.

560024ab0376c3d28f673e07f300b0a1c5006ea01896bb1a65e3188acd0d1813 1
രാവിലെ കൂലിപ്പണിക്ക് പോയ ചന്ദ്രൻ വൈകിട്ട് തിരികെയെത്തിയപ്പോള്‍ പോക്കറ്റിലിട്ടു കൊണ്ടുവന്നത് 75 ലക്ഷം രൂപ; ഭാഗ്യം വന്ന വഴി 1

 പതിവു പോലെ രാവിലെ ജോലിക്ക് പോകുമ്പോഴാണ് ഓച്ചിറയുള്ള ശ്രീറാം ലക്കി സെന്ററിൽ നിന്ന് wb 24 5714 എന്ന ടിക്കറ്റെടുക്കുന്നത്. പണി കഴിഞ്ഞ് തിരികെ വരുമ്പോൾ മറ്റൊരിടത്തുനിന്ന് അതേ ദിവസത്തെ ഒരു ടിക്കറ്റ് കൂടി എടുക്കാന്‍ ചന്ദ്രന്‍ തീരുമാനിച്ചു. അപ്പോഴാണ് വിൻവിൻ അടിച്ചത് ആലപ്പുഴയിൽ ആണെന്ന് അറിഞ്ഞത്. എന്നാൽ ഒന്ന് പരിശോധിച്ചേക്കാം എന്ന് കരുതി നമ്പർ നോക്കിയ ചന്ദ്രൻ ഞെട്ടിപ്പോയി. 75 ലക്ഷം രൂപ അടച്ചത് ചന്ദ്രൻ എടുത്ത ലോട്ടറിക്ക് ആയിരുന്നു. 75 ലക്ഷത്തിന്റെ ലോട്ടറിയും പോക്കറ്റിൽ ഇട്ടാണല്ലോ താൻ പണിക്ക് ഇറങ്ങിയഥേന്നോര്‍ത്തു ചന്ദ്രന്‍  ശരിക്കും അത്ഭുതപ്പെട്ടു.

09upm4po kerala
രാവിലെ കൂലിപ്പണിക്ക് പോയ ചന്ദ്രൻ വൈകിട്ട് തിരികെയെത്തിയപ്പോള്‍ പോക്കറ്റിലിട്ടു കൊണ്ടുവന്നത് 75 ലക്ഷം രൂപ; ഭാഗ്യം വന്ന വഴി 2

 വളരെ വർഷങ്ങളായി ലോട്ടറി എടുക്കുന്നത് ചന്ദ്രന്റെ ശീലങ്ങളിൽ ഒന്നാണ്. പലപ്പോഴും ചെറിയ തുകകൾ അടച്ചിട്ടുമുണ്ട്.  ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക് ഏൽപ്പിച്ചിരിക്കുകയാണ് ചന്ദ്രൻ. ഈ തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റ് ഭാവി കാര്യങ്ങൾക്കും വേണ്ടി ചെലവഴിക്കാനാണ് ചന്ദ്രൻ തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button