ജീവിതം ദുരിത പൂർണ്ണമാണ്; ഭർത്താവിന്റെ പീഡനം മൂലമുള്ള അവശത വേറെ; എന്നിട്ടും സത്യസന്ധത കൈവിടാതെ കളഞ്ഞു കിട്ടിയ സ്വര്‍ണമാല ഉടമയെ തേടിപ്പിടിച്ച് കണ്ടെത്തി നല്കി ശൈലജ മാതൃകയായി

ഷൈലജ താമസിക്കുന്നത് സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്ന സാന്ത്വനമെന്ന സ്ഥാപനത്തിലാണ്. അവർക്ക് സ്വന്തമായി ഒരു വീട് പോലുമില്ല. പക്ഷേ അപ്പോഴും സത്യസന്ധത കൈവിടാതെ അവർ മറ്റുള്ളവർക്ക് മാതൃകയായി മാറുകയാണ്. ദുരിത ജീവിതമാണെങ്കിലും വഴിയിൽനിന്ന് കളഞ്ഞു കിട്ടിയ രണ്ടു പവന്‍ തൂക്കമുള്ള സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകുന്നതിന്  ശൈലജയ്ക്ക് ഒരു മടിയും ഉണ്ടായിട്ടില്ല.

gold chain missing 1
ജീവിതം ദുരിത പൂർണ്ണമാണ്; ഭർത്താവിന്റെ പീഡനം മൂലമുള്ള അവശത വേറെ; എന്നിട്ടും സത്യസന്ധത കൈവിടാതെ കളഞ്ഞു കിട്ടിയ സ്വര്‍ണമാല ഉടമയെ തേടിപ്പിടിച്ച് കണ്ടെത്തി നല്കി ശൈലജ മാതൃകയായി 1

 ഇക്കഴിഞ്ഞ സെപ്റ്റംബർ 6ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു നടന്നു പോകുന്നതിനിടെയാണ് അവർക്ക് വഴിയിൽ കിടന്ന് ഒരു സ്വർണ്ണമാല ലഭിക്കുന്നത്. അപ്പോൾ ആ പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല. ശൈലജ ഉടന്‍ തന്നെ പിന്നീട് തനിക്ക് കിട്ടിയ മാല സാന്ത്വനത്തിന് ഡയറക്ടർ ആയ ആനി ബാബുവിനെ ഏൽപ്പിച്ചു. മാത്രമല്ല മാല കിട്ടിയ വിവരം പത്രത്തിലൂടെ അറിയിക്കുകയും ചെയ്തു. ഈ സമയത്താണ് മെഡിക്കൽ കോളേജിനു സമീപത്തുള്ള വാടക വീട്ടിൽ താമസിക്കുന്ന ഓമനയുടെ മാല നഷ്ടപ്പെട്ട വിവരം ശൈലജ അറിഞ്ഞത്.ഉ ടൻതന്നെ ശൈലജ ഓമനയെ തിരക്കി കണ്ടുപിടിച്ചു മാല ഏൽപ്പിക്കുകയായിരുന്നു. ഇനി ഒരിക്കലും തിരികെ കിട്ടില്ലെന്ന് കരുതി വിഷമിച്ചിരുന്ന ഓമനയുടെ മുന്നിലേക്ക് മാലയുമായി ഒരു ദൈവദൂതയെ പോലെ ഷൈലജ എത്തുകയായിരുന്നു. നഷ്ടപ്പെട്ടുവെന്ന് കരുതിയ മാല തരിക കിട്ടിയ സന്തോഷത്തിലാണ് ഓമന.

ഭർത്താവിന്റെ ക്രൂര പീഡനം ഏറ്റു കയ്യും കാലും ഒടിഞ്ഞ നിലയിൽ ആറു വർഷം മുൻപാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഷൈലജയെ പ്രവേശിപ്പിച്ചത്. അതിനു ശേഷം ആണ് ശൈലജയും കുട്ടിയും സ്വാന്തനത്തിൽ  എത്തുന്നത്. സാന്ത്വനത്തിൽ പാചക തൊഴിലാളിയായി ജോലി ചെയ്തു വരികയാണ് ഷൈലജ. കുടുംബ സ്വത്തായി ലഭിച്ച 3 സെന്റ് സ്ഥലത്ത് സ്വന്തമായി ഒരു കൂര പണിയണം എന്നതാണ് അവരുടെ ഏറ്റവും വലിയ സ്വപ്നം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button