ഭയക്കണം; കൊറോണ ഒഴിഞ്ഞു പോയിട്ടില്ല; ഒമിക്രോണിന്റെ ഏറ്റവും പുതിയ വകഭേദത്തെ കണ്ടെത്തി
മനുഷ്യ ചരിത്രത്തെ രണ്ടായി തിരിക്കാം, കൊറോണയ്ക്ക് മുന്‍പും ശേഷവും. അത്രത്തോളം മനുഷ്യ ജീവിതത്തെ സ്വാധീനിച്ച രണ്ടു ലോക മഹായുദ്ധങ്ങള്‍ക്ക് ശേഷം മനുഷ്യ രാശിയെ ഇത്രത്തോളം പിന്നോട്ടടിച്ച മറ്റൊന്നും ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി തുടര്‍ന്നു വന്നിരുന്ന അരുതിക്ക് ഒരു പരിധി വരെ അറുതി വന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ അത്ര നല്ലതല്ല.
കൊറോണയുടെ ആശങ്ക എന്നന്നേക്കുമായി ഒഴിഞ്ഞുപോയി എന്ന് നിങ്ങൾ കരുതിയെങ്കില്‍ തെറ്റി. വളരെ വേഗം പടർന്നു പിടിക്കുന്ന ഒമൈ ക്രോണിന്റെ
ഏറ്റവും പുതിയ വകഭേദം യുകെയിൽ വ്യാപിക്കുന്നതായി ഗവേഷകർ പറയുന്നു. ബി എ 4. 6 എന്ന് ശാസ്ത്രലോകം പേര് നൽകിയിരിക്കു ഒരു വകഭേദമാണ് ഇപ്പോൾ യുകെയിൽ വ്യാപിക്കുന്നതായി ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
അടുത്തിടെ നടന്ന കോവിഡ് പരിശോധന ഫലങ്ങളിൽ വലിയൊരു ശതമാനവും ബി എ 4 6 എന്ന വകഭേദം മൂലമാണെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി നടത്തിയ കോവിഡ് വേരിയന്റുകളെ കുറിച്ചുള്ള പഠനത്തിൽ നിന്ന് മനസ്സിലാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വകഭേദം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. എന്നാൽ ഇതിന്റെ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇപ്പോള്‍ യുകെയിൽ നിന്നാണ്.
കോവിഡിന്റെ ബി എ 4 വകഭേദത്തിന് ശേഷം വന്നതാണ് ഡി എ 4.6. ഇത് ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി സ്ഥിരീകരിച്ചത്. പിന്നീട് ഇത് വ്യാപിക്കുന്നതായി തിരിച്ചറിഞ്ഞെങ്കിലും മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഇത് കൂടുതൽ ഗുരുതരമാകാനുള്ള സാധ്യത ഗവേഷകർ ചൂണ്ടിക്കാട്ടുന്നില്ല. പക്ഷേ ഇതിന് ഇതുവരെ കണ്ടെത്തിയ വകഭേദങ്ങളെ അപേക്ഷിച്ച് വ്യാപനശേഷി വളരെ കൂടുതലാണ്.