ഭാര്യ ഗർഭിണിയാണെന്ന വിവരം ഏഴാം മാസത്തിലാണ് താൻ അറിയുന്നതെന്ന് ഭർത്താവ്; നവജാത ശിശുവിന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ ദുരൂഹത

ആലപ്പുഴയിൽ നവജാത ശിശുവിനെ  കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട് ദുരൂഹത ഏറുന്നു. ഭാര്യ ഗർഭിണിയാണെന്ന വിവരം ഏഴാം മാസം മാത്രമാണ് താൻ അറിഞ്ഞത് എന്നാണ് ഭർത്താവ് പോലീസിന് നൽകിയിരിക്കുന്ന മൊഴി. കുട്ടിയെ ഉപേക്ഷിച്ചതിനു ശേഷമാണ് താൻ ഇതേക്കുറിച്ച് അറിഞ്ഞത് യുവതിയുട് ഭർത്താവ് പറയുന്നത്. അതേസമയം ഇതുമായി ബന്ധപ്പെട്ട് ഭാര്യയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇവർ പറയുന്നത് താൻ ഗർഭിണിയാണെന്ന് വിവരം ഏഴാം മാസം കഴിഞ്ഞപ്പോള്‍  മാത്രമാണ് അറിയുന്നത് എന്നാണ്. പ്രസവത്തിൽ കുട്ടി മരണപ്പെട്ടു എന്നു കരുതിയാണ് താന്‍ കുട്ടിയെ കുട്ടിക്കാട്ടില്‍ ഉപേക്ഷിച്ചത് എന്നാണ് ഇവർ പോലീസിനോട് പറയുന്നത്. ഇവര്‍ ഈ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ്.

Infants Arms and Legs – Whats Normal and Whats Not
ഭാര്യ ഗർഭിണിയാണെന്ന വിവരം ഏഴാം മാസത്തിലാണ് താൻ അറിയുന്നതെന്ന് ഭർത്താവ്; നവജാത ശിശുവിന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ ദുരൂഹത 1

അതേസമയം ഈ മൊഴികള്‍ ഒന്നും തന്നെ പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ആരുടെയെങ്കിലും പ്രേരണയുടെ അടിസ്ഥാനത്തിലാണോ യുവതി കുട്ടിയെ ഉപേക്ഷിച്ചത് എന്ന കാര്യം പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. അതേസമയം കഴിഞ്ഞ ദിവസം യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു.

bigstock family motherhood parenting 166958966
ഭാര്യ ഗർഭിണിയാണെന്ന വിവരം ഏഴാം മാസത്തിലാണ് താൻ അറിയുന്നതെന്ന് ഭർത്താവ്; നവജാത ശിശുവിന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ ദുരൂഹത 2

യുവതി കുട്ടിയെ ഉപേക്ഷിച്ച കുറ്റിക്കാടും പരിസര പ്രദേശവും പോലീസ് വിശദമായി പരിശോധന നടത്തി.  ഇവര്‍ക്ക് പുറത്തു നിന്നും ആരുടെയെങ്കിലും  സഹായം ലഭിച്ചിട്ടുണ്ടോ എന്നു അന്വേഷിച്ചു വരികയാണ് പോലീസ്. കൂടുതല്‍ വിശദമായ അന്വേഷണത്തിന് ശേഷമേ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ.

 നിലവിൽ ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലാണ് കുട്ടി ഉള്ളത്. കുട്ടിയുടെ ആരോഗ്യ നില ഭേദപ്പെട്ടു വരികയാണ്.  അസുഖം പൂര്‍ണമായും ഭേദമാകുന്നതോടെ ശിശുക്ഷേമ സമിതിക്ക് കുട്ടിയെ കൈമാറാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button