തെരുവുനായ്ക്കളിൽ നിന്നും വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിന് തോക്കുമായി അകമ്പടി സേവിച്ച് രക്ഷിതാവ്; വീഡിയോ സമൂഹ മാധ്യമത്തില്‍ ശ്രദ്ധ നേടുന്നു

ഓരോ ദിവസവും കഴിയുന്തോറും  തെരുവ് നായ്ക്കളുടെ ശല്യം കൂടുതല്‍ രൂക്ഷമായി വരികയാണ്.  നമ്മുടെ നാട്ടിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർക്കാണ് ഓരോ ദിവസവും തെരുവ് നായ്ക്കളുടെ ആക്രമണം ഏൽകേണ്ടി വരുന്നത്.  ഇപ്പോഴിതാ തെരുവ് നായകളുടെ ആക്രമണത്തിൽ നിന്നും വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിന് വേണ്ടി തോക്കുമായി ഇറങ്ങിയിരിക്കുകയാണ് ഒരു രക്ഷിതാവ്.

PROTECTION FROM DOGS
തെരുവുനായ്ക്കളിൽ നിന്നും വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിന് തോക്കുമായി അകമ്പടി സേവിച്ച് രക്ഷിതാവ്; വീഡിയോ സമൂഹ മാധ്യമത്തില്‍ ശ്രദ്ധ നേടുന്നു 1

സംഭവം കാസർഗോഡ് ബേക്കൽ ഹദാദ് നഗറിലാണ് മദ്രസ്സയിലേക്ക് പോകുന്ന കുട്ടികളുടെ മുന്നിലായി തോക്കും പിടിച്ചു കൊണ്ട് രക്ഷിതാവ് അവര്‍ക്ക് അകമ്പടി ഒരുക്കുന്നത്. സമീര്‍ എന്ന ഈ രക്ഷിതാവ് വിദ്യാർത്ഥികളുടെ മുന്നിൽ നടക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വളരെ വേഗം തന്നെ വൈറലായി മാറി.  ഏതെങ്കിലും നായ കുട്ടികളെ ആക്രമിക്കാൻ വന്നാല്‍ അതിനെ തോക്കുപയോഗിച്ച് വെടിവെച്ചു കൊല്ലും എന്ന് അയാൾ വീഡിയോയിൽ പറയുന്നു.

എയർഗൺ ആണ് ഇയാൾ അതിനായി കയ്യിൽ കരുതിയിരിക്കുന്നത്.  രക്ഷിതാവിൻറെ പിന്നിലായി 13 ഓളം വിദ്യാർത്ഥികളും വീഡിയോയിൽ കാണാം സമീർ എന്നു പേരുള്ള ഇദ്ദേഹം തെരുവിനായ്ക്കളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് അവരുടെ മുന്നിലായി സുരക്ഷയൊരുക്കി അകമ്പടി സേവിക്കുന്നത്.  ഇയാളുടെ മകൻ തന്നെയാണ് ഈ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

PROTECTION FROM DOG 2
തെരുവുനായ്ക്കളിൽ നിന്നും വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിന് തോക്കുമായി അകമ്പടി സേവിച്ച് രക്ഷിതാവ്; വീഡിയോ സമൂഹ മാധ്യമത്തില്‍ ശ്രദ്ധ നേടുന്നു 2

ഈ ദൃശ്യങ്ങൾ വ്യാപകമായതോടെ തൻറെ കൈവശമുള്ളതു എയര്‍ ഗണ്‍ ആണെന്നും താന്‍ ഇതുവരെ നായയെ വെടിവെച്ചിട്ടില്ലെന്നും ഇയാൾ പറയുകയുണ്ടായി.


അതേ സമയം തിരുനാൾക്കാരുടെ ശല്യം രൂക്ഷമാണെങ്കിൽ പോലും അവയെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന തരത്തിൽ പൊതുജനങ്ങൾ നിയമം കയ്യിലെടുക്കരുത് എന്നു കാണിച്ച് ഡീ ജീ പീ സർക്കുലർ പുറത്തിറക്കിയിരുന്നു.   നിലവില്‍ തെരുവ് നായ്ക്കളുടെ ആക്രമണം കൂടി വരികയും മനുഷ്യൻറെ ജീവനു തന്നെ അത് ഭീഷണി ആവുകയും ചെയ്ത സാഹചര്യത്തിൽ ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതിന്‍റെ  അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ വിഷയത്തിൽ ഇടപെടുകയും  പൊതു ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിന് സർക്കാർ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിപി സർക്കുലറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button