ഫ്ലാറ്റിനുള്ളില്‍ അത്യാധുനീക സൌകര്യങ്ങളോടെ അലനും അപര്‍ണയും വളര്‍ത്തിയത് കഞ്ചാവ് ചെടി; പരിപാലനം നടത്തിയത് ഇന്റര്നെറ്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച്; ഒടുവില്‍ പിടിയിലായത് ഇങ്ങനെ

വീട്ടിലെ ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ കേസിൽ  യുവതിയും യുവാവും പോലീസ് പിടിയിലായി . വലിയ തെക്കേത്ത് വീട്ടിൽ വി ജെ രാജുവിന്റെ മകൻ അലൻ വി രാജു എന്ന 26കാരനും  കായംകുളം പെരുമ്പള്ളി കണ്ടല്ലൂർ പുത്തൻപുരക്കൽ റെജിയുടെ മകൾ അപർണ്ണ എന്ന 24 കാരിയുമാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്.

aff83fbf056a255b56f613b3a4d2afd8d4e7bd8f05fd6610acdee496cf4a2e8b
ഫ്ലാറ്റിനുള്ളില്‍ അത്യാധുനീക സൌകര്യങ്ങളോടെ അലനും അപര്‍ണയും വളര്‍ത്തിയത് കഞ്ചാവ് ചെടി; പരിപാലനം നടത്തിയത് ഇന്റര്നെറ്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച്; ഒടുവില്‍ പിടിയിലായത് ഇങ്ങനെ 1

രഹസ്യമായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവരുടെ ഫ്ലാറ്റിൽ എത്തിയ അധികൃതർ ശരിക്കും ഞെട്ടിപ്പോയി. വളരെ ആധുനികമായ എല്ലാ സാഹചര്യങ്ങളും വീട്ടിനുള്ളിൽ ഒരുക്കിയാണ് ഇവര്‍ കഞ്ചാവ് കൃഷി നടത്തി വന്നിരുന്നത് . ഇരുവരും വാടകയ്ക്ക് എടുത്ത ഫ്ലാറ്റ് ആയിരുന്നു ഇത്. ഫ്ലാറ്റിന്റെ അടുക്കളയോട് ചേർന്ന ഭാഗത്താണ് കഞ്ചാവ് ചെടി നട്ടു വളർത്തിയത്.

 ഇന്റർനെറ്റിൽ തിരഞ്ഞ് കഞ്ചാവ് വളർത്തുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കിയതിനു ശേഷമാണ് ഇവർ വീടിനുള്ളിൽ തന്നെ ഇത്തരം ഒരു പ്രവർത്തി ചെയ്തത്.

ganja plant 2
ഫ്ലാറ്റിനുള്ളില്‍ അത്യാധുനീക സൌകര്യങ്ങളോടെ അലനും അപര്‍ണയും വളര്‍ത്തിയത് കഞ്ചാവ് ചെടി; പരിപാലനം നടത്തിയത് ഇന്റര്നെറ്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച്; ഒടുവില്‍ പിടിയിലായത് ഇങ്ങനെ 2

അതേസമയം ഇരുവർക്കും ലഹരി മരുന്ന് കച്ചവടം ഉണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ് ഇപ്പോള്‍. പോലീസിനു രഹസ്യമായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്  ഫ്ലാറ്റിനുള്ളിൽ പരിശോധന നടത്തിയത്.

 കേരളത്തിലുള്ള യുവാക്കളുടെ ഇടയിൽ ലഹരി ഉപഭോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വളരെ ഗൗരവത്തോടെയാണ് ഈ ഇതിനെ അധികൃത കാണുന്നത്. കഞ്ചാവും മറ്റ്  ലഹരി ഇടപാടുകളും  നടത്തുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത് . സംസ്ഥനത്തെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തുന്ന നിരവധി സംഭവങ്ങള്‍ അടുത്തിടെയായി കൂടി വരുകയാണ്.ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് പോലീസ് .     

Leave a Reply

Your email address will not be published. Required fields are marked *

Back to top button