ക്യാൻസർ വരാതിരിക്കാൻ നിങ്ങളുടെ ജീവിതശൈലിയിൽ വരുത്തേണ്ട പ്രധാനപ്പെട്ട മാറ്റങ്ങൾ

കാൻസർ എന്ന മഹാവിപത്ത് ലോക ജനതയുടെ മേൽ ഗ്രസിച്ചു നിൽക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. 50 വയസ്സിന് താഴെ ഉള്ളവരിൽ പോലും ക്യാൻസർ വർദ്ധിച്ചു വരുന്നു എന്ന് അടുത്തിടെ ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തുകയുണ്ടായി. ഉറക്കക്കുറവ്, പൊണ്ണത്തടി, പുകവലി മദ്യപാനം, കൂടിയ തോതിലുള്ള സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം എന്നിവ മൂലം കാൻസർ കേസുകൾ വർധിക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

blood cancer
ക്യാൻസർ വരാതിരിക്കാൻ നിങ്ങളുടെ ജീവിതശൈലിയിൽ വരുത്തേണ്ട പ്രധാനപ്പെട്ട മാറ്റങ്ങൾ 1

എല്ലാ പ്രായത്തിൽ ഉൾപ്പെടുന്നവരിലും ക്യാൻസർ വർദ്ധിച്ചു വരുന്നതായി പഠനം പറയുന്നു. അതുകൊണ്ടുതന്നെ തുടർന്നുപോരുന്ന ജീവിത ശൈലിയിലുള്ള മാറ്റങ്ങൾ ക്യാൻസർ വരാനുള്ള സാധ്യത വലിയൊരു അളവ് വരെയെങ്കിലും കുറയ്ക്കുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

 50 വയസ്സിന് താഴെയുള്ളവരിൽ വൻകുടൽ സ്തനം എന്നിവയിൽ ബാധിക്കുന്ന അർബുദങ്ങൾ പിടിപെടുന്നതായി ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡോക്ടർ ജി വംശീ കൃഷ്ണ റെഡ്ഢി പറയുന്നു.

image 6
ക്യാൻസർ വരാതിരിക്കാൻ നിങ്ങളുടെ ജീവിതശൈലിയിൽ വരുത്തേണ്ട പ്രധാനപ്പെട്ട മാറ്റങ്ങൾ 2

വൻകുടൽ, ഗർഭാശയം, തൈറോയ്ഡ്, കിഡ്നി ക്യാൻസർ എന്നിവ എല്ലാം തന്നെ പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഒരാളുടെ ഭക്ഷണരീതി, ജീവിതശൈലി,ഭാരം എന്നിവയിൽ വലിയ മാറ്റമാണ് മുൻകാലത്തെ അപേക്ഷിച്ച് ഇപ്പോൾ ഉള്ളത്. ജീവിതശൈലി കാൻസറിനെ പലപ്പോഴും ക്ഷണിച്ചു വരുത്തുന്നതാണ്.

 പുകയിലയുടെ അമിതമായ ഉപഭോഗം മദ്യപാനം, തെറ്റായ ഭക്ഷണക്രമം, മാനസിക സമ്മർദ്ദം, വ്യായാമം ഇല്ലായ്മ തൊഴിൽ പരമായ സമ്മർദ്ദം എന്നിവ ജനിതക ഘടനയ്ക്ക് തകരാർ ഉണ്ടാക്കുന്ന ഘടകങ്ങളാണ്. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം ഓറൽ ക്യാൻസർ ഉണ്ടാക്കുന്നതിന് പ്രത്യക്ഷമായ കാരണമാണ്. മദ്യപാനവും ക്യാൻസറിനെ ക്ഷണിച്ചു വരുത്തുന്നു. ചെറിയ അളവിൽ പോലും മദ്യം കഴിക്കുന്നത് വൻകുടൽ സ്തനം എന്നിവിടങ്ങളിലെ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ടൈപ്പ് ടു പ്രമേഹവും സ്ട്രോക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ പൊണ്ണത്തടിക്ക് കാരണമാകുന്നു. വൃക്കയിലും അന്നനാളത്തിലും ഉണ്ടാകുന്ന ക്യാൻസർ അമിതവണ്ണവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. തക്കാളി കഴിക്കുന്ന പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ക്യാൻസർ വരുന്നതിനുള്ള സാധ്യത താരതമ്യേന കുറവാണ് എന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

 ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം പുകവലി പാടെ ഉപേക്ഷിക്കുക എന്നതാണ്. സിഗരറ്റിലും പുകയിലയിലും അടങ്ങിയിരിക്കുന്നു രാസവസ്തുക്കൾ ശ്വാസകോശത്തെയും ശരീരത്തെ മുഴുവനായും പ്രതികൂലമായി ബാധിക്കുന്നു. വെയിറ്റ് നിയന്ത്രിക്കുന്നത് ക്യാൻസർ ഉൾപ്പെടെയുള്ള പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാണ്. പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന ഡയറ്റ് ശീലമാക്കുന്നതും നാരുകളും പ്രോട്ടീനും ഉള്ള ധാന്യങ്ങൾ കഴിക്കുന്നതും ഒരു പരിധിവരെ ക്യാൻസറിനെ പ്രതിരോധിക്കുന്നു. ഉയർന്ന അളവിൽ മദ്യം, മാംസം, ഉയർന്ന കലോറിലുള്ള പാനീയങ്ങൾ എന്നിവ ഭക്ഷണത്തിൽ നിന്ന് മാറ്റി നിർത്തേണ്ടത് ക്യാൻസറിനെ പ്രതിരോധിക്കാൻ അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button