മകളുടെ മൃതശരീരം 44 ദിവസത്തോളം പിതാവ് ഉപ്പിൽ സൂക്ഷിച്ചു; പീഡനം തെളിയിക്കാൻ ഒരച്ഛൻ നടത്തിയ പോരാട്ടം ശ്രദ്ധയാകർഷിക്കുന്നു
തന്റെ മകളെ ബലാത്സംഗം ചെയ്തു കൊന്നതാണെന്ന് ആരോപിച്ച് 44 ദിവസത്തോളം മൃതദേഹം ഉപ്പ് നിറച്ച കുഴിയിൽ സൂക്ഷിച്ചു. മൃതദേഹത്തിന് കേടു സംഭവിക്കാതിരിക്കാനാണ് അച്ഛൻ അച്ഛൻ ഇങ്ങനെ ചെയ്തത്. മരിക്കുന്നതിനു മുൻപ് മകൾ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടി വീണ്ടും പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടതാണ് പിതാവ് മൃതദേഹം ഇങ്ങനെ സൂക്ഷിച്ചത്. പ്രതിഷേധം ശക്തമായതോടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് വേണ്ടി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ നന്ദൂർ ബാറിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട 21 വയസ്സുകാരിയെയാണ് കഴിഞ്ഞമാസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തൻറെ മകൾ മരിക്കുന്നതിനു മുമ്പ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നും ഈ കേസ് ശരിയായ രീതിയിൽ അല്ല പോലീസ് അന്വേഷിച്ചത് എന്നും പിതാവും ബന്ധുക്കളും ആരോപിക്കുന്നു. മകളുടെ മരണത്തിന് പിന്നിലുള്ള സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ വേണ്ടിയാണ് കൃഷിയിടത്തിൽ തയ്യാറാക്കിയ ഉപ്പുനിറച്ച കുഴിയിൽ പിതാവ് മൃതദേഹം സൂക്ഷിച്ചത്. മകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ആവശ്യവുമായി ഇയാൾ നിരവധി തവണ അധികൃതരെ അധികൃതരെ സമീപിച്ചു. മകളുടെ മൃതദേഹം ജീർണിച്ചു പോയാൽ അത് നീതി ലഭിക്കാതിരിക്കാൻ കാരണമാകുമെന്നും അതിനാൽ സത്യം പുറത്തു കൊണ്ടുവരുന്നതിന് ഒരിക്കൽ കൂടി പോസ്റ്റ്മോർട്ടം മാത്രം നടത്തണം എന്നതുകൊണ്ടാണ് മൃതദേഹം സംരക്ഷിച്ചത് എന്ന് പിതാവ് പറയുന്നു.
ഓഗസ്റ്റ് ഒന്നിനാണ് പെൺകുട്ടിയെ മൂന്നു യുവാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയത്. പിന്നീട് ഈ പെൺകുട്ടി ഗ്രാമത്തിലുള്ള തൻറെ ബന്ധുവിനെ വിളിച്ച് രഞ്ജിത്ത് താക്കറയും മറ്റു രണ്ടു യുവാക്കളും ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയി എന്നും ഇവർ മൂന്നുപേരും ചേർന്ന് തന്നെ ബലാത്സംഗം ചെയ്തതായും പറഞ്ഞു. പിന്നീട് താൻ അടുത്തുള്ള ഒരു ഗ്രാമത്തിൽ ഉണ്ടെന്നും ഈ പെൺകുട്ടി ബന്ധുവിനോട് പറഞ്ഞിരുന്നു. പിന്നീട് പെൺകുട്ടിയെ കുറിച്ചുള്ള ഒരു വിവരവും ലഭിച്ചില്ല.
എന്നാൽ ഈ പെൺകുട്ടി ഇതേ ഗ്രാമത്തിലുള്ള ഒരു മരത്തിൻറെ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതായി ആ ഗ്രാമത്തിലെ ഒരു വ്യക്തി പെൺകുട്ടിയുടെ പിതാവിനെ ഫോൺ വിളിച്ച് അറിയിച്ചു. ഉടൻതന്നെപിതാവ് സംഭവസ്ഥലത്ത് എത്തിയപ്പോൾ കാണുന്നത് മകളുടെ ശരീരം നിലത്ത് കിടക്കുന്ന നിലയിലായിരുന്നു. സംഭവസ്ഥലത്ത് എത്തിയ പോലീസ് ആത്മഹത്യക്ക് കേസടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റ്മോർട്ടത്തിൽ ആത്മഹത്യയാണ് എന്ന് തെളിഞ്ഞതോടെ കേസ് ആ വഴിക്ക് മുന്നോട്ട് കൊണ്ടുപോയി.
എന്നാൽ പിതാവ് പറയുന്നത് രഞ്ജിത്തും രണ്ട് സഹായികളും ചേർന്ന് മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊന്നു എന്നാണ്. അതേസമയം കുറ്റാരോപിതനായ രഞ്ജിത്ത് താക്കറെ എന്നയാളെ അന്വേഷണ അടിസ്ഥാനത്തിൽ പിടികൂടി ചോദ്യം ചെയ്തെങ്കിലും അയാൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പോലീസ് പറയുന്നു.
അതേസമയം മൃതദേഹം സംസ്കരിക്കുന്നതിന് വേണ്ടി ബന്ധുക്കൾക്ക് വിട്ടു നൽകിയെങ്കിലും സംസ്കാര ചടങ്ങുകൾ നടത്തേണ്ട എന്നായിരുന്നു കുടുംബാംഗങ്ങൾ തീരുമാനിച്ചിരുന്നത്. ഈ സംഭവത്തിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുന്നത് വരെ മകളെ സംസ്കരിക്കില്ലെന്ന് മരിച്ച പെൺകുട്ടിയുടെ പിതാവും തീരുമാനിച്ചു. ഇതോടെയാണ് പെൺകുട്ടിയുടെ മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാം എന്ന തീരുമാനത്തിലെത്തിയത്. മകൾക്ക് നീതി ലഭിച്ചതിനുശേഷം മാത്രമേ സംസ്കാരകർമ്മം നടത്തുകയുള്ളൂ എന്ന് പിതാവ് ഉറപ്പിച്ചു പറയുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പ്രതിഷേധം ശക്തമായതോടെ വീണ്ടും പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഒരു മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ പോസ്റ്റുമോർട്ടം നടത്തുന്നതിന്റെ വീഡിയോ റെക്കോർഡ് ചെയ്യും എന്നും കൂടുതൽ വിശദമായ അന്വേഷണത്തിനു ശേഷം പെൺകുട്ടിയുടെ മരണത്തിന് പിന്നിലുള്ള യഥാർത്ഥ കാരണം എന്താണെന്ന് അറിയിക്കാമെന്നും ഉദ്യോഗസ്ഥർ പറയുന്നു.