ആവേശം മൂത്ത് ബീച്ച്ലേക്ക് ഓടിച്ചു കയറ്റിയ എസ് യു വീ മണലിൽ താഴ്ന്നു; വീഡിയോ സമൂഹമാധ്യമത്തിൽ വൈറൽ

ബീച്ചിലെ മണലിൽ ടയറുകൾ താഴുന്നത് മൂലം അപകടത്തിൽപ്പെടുന്ന നിരവധി സംഭവങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിക്കപ്പോഴും ഇത് സംഭവിക്കാറുള്ളത്. എത്ര പ്രയാസം പിടിച്ച റോഡിലൂടെയും സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ ഡിസൈൻ ചെയ്തവയാണ് എസ്‌യുവി വിഭാഗത്തിൽ പെടുന്ന വാഹനങ്ങൾ. പൊതുവേ ഇത്തരം വാഹനങ്ങൾക്ക് റോഡുകൾ ഒരു പ്രശ്നമല്ല. എത്ര മോശം റോഡിലൂടെയും സഞ്ചരിക്കാനുള്ള ശേഷി എസ്‌യുവി വിഭാഗത്തിൽപ്പെടുന്ന വാഹനത്തിന് ഉണ്ട്. എന്നാൽ ബീച്ചുകളിലൂടെ ഇത്തരം വാഹനങ്ങളിൽ സഞ്ചരിക്കുന്നത് അത്ര അനുയോജ്യമല്ല എന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു വീഡിയോയിൽ നിന്ന് വ്യക്തമാണ്. കേരളത്തിലെ തന്നെ ഒരു ബീച്ചിലൂടെ ഓടിക്കുന്നതിനിടെ ജീപ്പ് കോമ്പസ് വിഭാഗത്തിൽപ്പെടുന്ന എസ്‌യുവി മണലിൽ പുതഞ്ഞു പോകുന്നതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം സമൂഹ മാധ്യമത്തിലൂടെ പുറത്തു വന്നത്.

jeep compass 4x4 stuck on a kerala beach
ആവേശം മൂത്ത് ബീച്ച്ലേക്ക് ഓടിച്ചു കയറ്റിയ എസ് യു വീ മണലിൽ താഴ്ന്നു; വീഡിയോ സമൂഹമാധ്യമത്തിൽ വൈറൽ 1

ചുവന്ന നിറത്തിലുള്ള ജീപ്പ് കോമ്പസ് നിരവധി ആളുകൾ നിറഞ്ഞുനിൽക്കുന്ന ബീച്ചിലൂടെ ഓടിച്ചു പോകുന്നത് ആണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. എന്നാൽ കടൽ തിരകൾ എത്തുന്ന ഭാഗത്തേക്ക് വാഹനം ഓടിച്ചു ഇറക്കിയതോടെ സംഭവം കൈവിട്ടു പോകുന്നു. വാഹനം മണലിൽ പുതഞ്ഞു മുന്നോട്ട് എടുക്കാൻ പറ്റാത്ത വിധത്തിൽ കുടുങ്ങിപ്പോകുന്നു. എത്ര ശ്രമിച്ചിട്ടും ഡ്രൈവറിന് വാഹനം അനക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല ഓരോ തിരയടിക്കുമ്പോഴും വാഹനം കൂടുതൽ ഉള്ളിലേക്ക് നീങ്ങുന്നതായും കാണാം. വാഹനം ചെളിയിൽ പൂഴ്ന്നു പോകാൻ തുടങ്ങിയതോടെ സംഭവം പന്തി അല്ലെന്ന് കണ്ടു നിന്നവർ ഉൾപ്പെടെ മനസ്സിലാക്കി. ഇതോടെ ബീച്ചിൽ കാറ്റുകൊള്ളാൻ എത്തിയവരും രക്ഷാപ്രവർത്തനത്തിന് ഡ്രൈവറെ സഹായിക്കാൻ ഒപ്പം കൂടുന്നു. ഇതിനിടയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയവരും ഡ്രൈവറും തമ്മിൽ വാക്കേറ്റം ഉണ്ടാകുന്നതും വീഡിയോകൾ ദൃശ്യമാണ്.

jeep compass 4x4 stuck beach 1200x720 1
ആവേശം മൂത്ത് ബീച്ച്ലേക്ക് ഓടിച്ചു കയറ്റിയ എസ് യു വീ മണലിൽ താഴ്ന്നു; വീഡിയോ സമൂഹമാധ്യമത്തിൽ വൈറൽ 2

 ഒടുവിൽ ഒരു ട്രെയിൻ എത്തി ജീപ്പ് കടൽ എടുക്കുന്നതിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. ജീപ്പിനെ ക്രയിൻ ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ വീഡിയോയിൽ ഇല്ല എങ്കിലും ലഭിക്കുന്ന വിവരം അനുസരിച്ച് വാഹനം സുരക്ഷിതമായി കരക്ക് കയറ്റി എന്നാണ് അറിയാൻ കഴിഞ്ഞത്. വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ വളരെ വേഗം തന്നെ ഇത് പ്രചരിക്കപ്പെട്ടു.

  ഇത്തരത്തിൽ വാഹനം ബീച്ചിനോട് ചേർന്ന് ഓടിച്ചു രസിക്കുന്നതിനെതിരെ രൂക്ഷമായ ഭാഷയിലാണ് പലരും വിമർശിക്കുന്നത്. ഇത്തരത്തിൽ അപകടകരമായ രീതിയിൽ വാഹനം കുടിക്കുന്നതിനെതിരെ സർക്കാർ നടപടിയെടുക്കണമെന്നും കമന്റിലൂടെ നിരവധി പേർ ആവശ്യപ്പെടുന്നു. ഏതായാലും ഈ സംഭവത്തിൽ ആർക്കും പരുക്ക് പറ്റിയതായി റിപ്പോർട്ട് ചെയ്തിട്ടില്ല. എം വി ഡി യുടെ ഉൾപ്പെടെ നിരവധി ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button