തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടെ നടിക്ക് കടിയേറ്റു

സീരിയൽ നടിയും ആകാശവാണി ആർട്ടിസ്റ്റും ആയ ഭരതന്നൂർ ശാന്തയ്ക്കാണ് ഭക്ഷണം നൽകുന്നതിനിടെ തെരുവ് നായയുടെ കടിയേറ്റത്. ഇവർ വ്യാഴാഴ്ച വൈകുന്നേരം തെരുവിൽ അലഞ്ഞു നടക്കുന്ന നായകൾക്ക് ഭക്ഷണം നൽകുമ്പോഴാണ് വലത് കൈപ്പത്തിയിലും വിരലുകൾക്കും കടിയേൽക്കുന്നത്. തുടർന്ന് ഉടൻ തന്നെ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളരെ നാളുകളായി തെരുവിൽ അലഞ്ഞു നടക്കുന്ന നായകൾക്ക് ഇവർ ഭക്ഷണം പാകം ചെയ്തു നൽകുമായിരുന്നു. ഭരതന്നൂരിലെ മാർക്കറ്റ് ജംഗ്ഷനിലും മറ്റുമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന അമ്പതോളം തെരുവ് നായ്ക്കൾക്ക് കഴിഞ്ഞ അഞ്ചു വർഷത്തോളമായി ശാന്ത ഭക്ഷണം നൽകി വരുന്നുണ്ട്.

pic 1
തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടെ നടിക്ക് കടിയേറ്റു 1

  ഇങ്ങനെ ഒരു സംഭവം കൂടി ഉണ്ടായതോടെ തെരുവ് നായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിന് ഇനിയും ഒരു വിഭാഗം എതിര് നിൽക്കുന്നത് എന്തിനാണെന്ന് സമൂഹ മാധ്യമത്തിൽ ചോദ്യം ഉയർന്നു വരുന്നുണ്ട്. ഇതിനിടെയാണ് വർഷങ്ങളായി തെരുവനായ്ക്കൾക്ക് അന്നമൂട്ടുന്ന ഭരതന്നൂർ ശാന്തയ്ക്ക് കടിയേറ്റ സംഭവം വാർത്തയാകുന്നതും പുതിയ ചർച്ചകൾക്ക് വഴി വയ്ക്കുന്നതും.

stray dogs.1.1810828
തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടെ നടിക്ക് കടിയേറ്റു 2

അതേസമയം സംസ്ഥാനത്ത് തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 684 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി. ആരോഗ്യ വകുപ്പും മൃഗ സംരക്ഷണ വകുപ്പും തങ്ങളുടെ പട്ടികയിൽ ഉള്ള ഹോട്ട്സ്പോട്ടുകളുടെ എണ്ണം കൂടി ഉൾപ്പെടുത്തിയാണ് 684 എന്ന നമ്പറിലേക്ക് എത്തിയത്. മൃഗസംരക്ഷണ വകുപ്പിന്റെ പട്ടികയിൽ 170 ഹോട്ട്സ്പോട്ടുകൾ ആണ് ഉള്ളത് ആരോഗ്യ വകുപ്പിന്റെ പട്ടികയിൽ 514 ഹോട്ട്സ്പോട്ടുകളാണ് ആകെ കണ്ടെത്തിയത്.

 തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനു വേണ്ടി യുദ്ധകാല അടിസ്ഥാനത്തിൽ തീവ്ര യജ്ഞ പരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സർക്കാർ.

 പ്രതിദിനം നിരവധി പേരാണ് തെരുവ് നായ്ക്കളുടെ ആക്രമണം ആശുപത്രിയിൽ എത്തുന്നത്. വാക്സിൻ എടുത്തവർ പോലും മരണത്തിന് കീഴടങ്ങുന്ന സാഹചര്യവും ഉണ്ടാകുന്നു. ഇതോടെ അധികാരികൾക്ക് നേരെ ശക്തമായ വിമർശനമാണ് പൊതു ജനങ്ങളുടെ ഭാഗത്തുനിന്നും ഉയർന്നു വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കർമ്മ പദ്ധതിക്ക് സർക്കാർ രൂപം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button