ക്ലോസറ്റ് തുറന്നപ്പോൾ കണ്ട കാഴ്ച ശരിക്കും ഞെട്ടിച്ചു കളഞ്ഞു; ഉറപ്പായും ഇത് ശ്രദ്ധിക്കണം; നാളെ നിങ്ങൾക്കും ഈ അനുഭവം ഉണ്ടായേക്കാം
ടോയ്ലറ്റ് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. പ്രാഥമിക ആവശ്യത്തിനുള്ള ഇടം ആയതു കൊണ്ട് തന്നെ പലപ്പോഴും വളരെ തിരക്കിട്ടും അശ്രദ്ധമായിട്ടും ആയിരിയ്ക്കും നമ്മൾ ടോയ്ലറ്റ് ഉപയോഗിക്കാറുള്ളത്. എന്നാൽ ബാത്റൂമിൽ കയറുമ്പോൾ ശ്രദ്ധിക്കണമെന്ന് അടുത്തിടെ പുറത്തു വന്ന ഈ സംഭവം ഓർമ്മിപ്പിക്കുന്നു. ക്ലോസറ്റിനുള്ളിൽ കണ്ട ഭയപ്പെടുത്തുന്ന കാഴ്ചയാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകാൻ പ്രധാന കാരണം.
ക്ലോസറ്റിനുള്ളിൽ ചുരുണ്ട് കൂടി കിടക്കുന്ന പാമ്പിനെ കണ്ടെത്തിയ വാർത്ത യുഎസിനുള്ള അല ബാമയിൽ നിന്ന് റിപ്പോർട്ട് ചെയ്തു. നല്ല വലിപ്പമുള്ള ഗ്രേ റാറ്റ് സ്നേക്ക് എന്ന വിഭാഗത്തിൽ പെടുന്ന പാമ്പാണിത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇതിന്റെ നിരവധി ചിത്രങ്ങൾ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കക്കൂസിലും കുളമുറിയിലും ഇത്തരത്തിൽ പാമ്പുകൾ കയറിക്കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും വിന്റ് പൈപ്പ് വഴിയാണ് പാമ്പ് ടോയിലെറ്റിനുള്ളിലേക്ക് കയറുന്നത്. സെപ്റ്റിക് ടാങ്കിന്റെ മൂഡി കൃത്യമായി അടയ്ക്കാതിരുന്നാലും അതുവഴി പാമ്പ് ക്ലോസറ്റിനുള്ളിലേക്ക് കടക്കാം. പലപ്പോഴും വേനൽകാലങ്ങളിലാണ് ഇത്തരത്തിൽ കുളിമുറിയുടെ ഉള്ളിലേക്കോ കക്കൂസിനുള്ളിലേക്കോ പാമ്പുകൾ കയറി കൂടുന്നത്. പുറത്തെ ചൂടില്‍ നിന്നും രക്ഷ നേടാനാണ് ഇത്തരത്തിൽ പാമ്പുകൾ കക്കൂസിന്റെ ഉള്ളിലേക്ക് കയറുന്നത്. അതുകൊണ്ടു തന്നെ കക്കൂസും കുളിമുറിയും ഉപയോഗിക്കുന്നതിനു മുമ്പ് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. മിക്കപ്പോഴും ഈ കാഴ്ച്ചയില്‍ നിന്നും ഉള്ള ആഘാതത്തില്‍ നിന്നും മോചനം ലഭിക്കാന്‍ ഏറെ നാളുകള്‍ വേണ്ടി വന്നേക്കാം. ടോയ്ലറ്റും പരിസരവും വളരെ വൃത്തിയായി സൂക്ഷിക്കുകയും വേണം.