രണ്ടു വർഷത്തിനു ശേഷം രതീഷ് ഉഷാമ്മയുടെ അടുത്തേക്ക് തിരികെ വന്നു; ഇത് വളരെ അപൂർവ്വം

കാണാതായി രണ്ടുവർഷം കഴിഞ്ഞതിന് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയ രതീഷ് എന്ന പൂച്ച ഇന്ന് മാധ്യമങ്ങളിൽ താരമാണ്. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഉഷാമ എന്ന വീട്ടമ്മ വളർത്തിയ രതീഷ് എന്ന പൂച്ചയാണ് നീണ്ട രണ്ടു വർഷത്തിനു ശേഷം തിരികെ എത്തിയത്. പൊതുവേ ആൺ പൂച്ചകൾ വീടുവിട്ട് പോയാൽ തിരികെ എത്തുക എന്നത് വളരെ അപൂർവമാണ്.

ratheesh cat.jpg.image .845.440
രണ്ടു വർഷത്തിനു ശേഷം രതീഷ് ഉഷാമ്മയുടെ അടുത്തേക്ക് തിരികെ വന്നു; ഇത് വളരെ അപൂർവ്വം 1

2016 ലാണ് ഉഷാമയ്ക്ക് രതീഷ് എന്ന പൂച്ചക്കുട്ടിയെ ലഭിക്കുന്നത്. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലെ ‘ഉണരൂ രതീഷ് ഉണരൂ’ എന്ന വാചകത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പൂച്ചയ്ക്ക് രതീഷ് എന്ന പേരിടാൻ കാരണം. എന്നാൽ നാലു വർഷം മുമ്പ് നടന്ന ഒരു അപകടത്തിൽ രതീഷിനു സാരമായി പരിക്ക് പറ്റി. ഡോക്ടര്‍മാര്‍ സര്‍ജറി നിര്‍ദേശിച്ചു. പിന്നീട് 6000 രൂപ മുടക്കിയാണ് രതീഷിന് ഉഷാമ്മ സർജറി നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു വർഷത്തിനു ശേഷം കഴിഞ്ഞ ലോക് ഡൌണ്‍ കാലത്താണ്  വളരെ അപ്രതീക്ഷിതമായി രതീഷിനെ കാണാതാകുന്നത്.

തന്നെ വല്ലാതെ വിഷമിപ്പിച്ച സംഭവമായിരുന്നു രതീഷിന്റെ തിരോധാനമെന്ന് ഉഷാമ പറയുന്നു. രതീഷിനെ കാണാതായതോടെ സമീപത്തുള്ള കുട്ടികളും വീട്ടുകാരും ഉൾപ്പെടെ വിഷമത്തില്‍ ആയിരുന്നു. ചുറ്റുവട്ടത്തുള്ള എല്ലാവരുമായി രതീഷ് വളരെ അടുപ്പത്തില്‍ ആയിരുന്നു. അതുകൊണ്ട് തന്നെ രതീഷിനെ കാണാനായത് ഏവരെയും വല്ലാതെ വിഷമിപ്പിച്ചു. 

ratheesh cat 1
രണ്ടു വർഷത്തിനു ശേഷം രതീഷ് ഉഷാമ്മയുടെ അടുത്തേക്ക് തിരികെ വന്നു; ഇത് വളരെ അപൂർവ്വം 2

എന്നാൽ വളരെ അപ്രതീക്ഷിതമായിട്ടാണ് ഏതാനും ദിവസങ്ങൾക്ക് മുൻപ് രതീഷ് വീടിന്റെ പരിസരത്തേക്ക് കടന്നു വരുന്നത്. ഉഷാമയെ കണ്ടതോടെ ഓടിയെത്തി മുട്ടിയുരുമ്മി സ്നേഹം പ്രകടിപ്പിച്ചു. രതീഷ് തിരികെ എത്തിയതറിഞ്ഞു സമീപത്തുള്ള കുട്ടികളും അവിടേക്ക് എത്തി. രണ്ടു വർഷത്തിനു ശേഷമുള്ള രതീഷിന്റെ ഈ മടങ്ങി വരവ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്തയാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button