ഇത് ചെയ്യാന്‍ ഇപ്പൊ സൗകര്യമില്ല ; എസ് ഐയുടെ മുന്നില്‍ വച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ വാക്ക് തർക്കം; വീഡിയോ വൈറൽ
പോലീസ് സ്റ്റേഷനുള്ളില്‍ വച്ച് വനിതാ പോലീസുകാർ തമ്മിൽ വാക്ക് തർക്കം. ആര്യനാട് പോലീസ് സ്റ്റേഷനിൽ വച്ചാണ് വനിതാ പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ ഡ്യൂട്ടി ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം നടന്നത്. ഒളിച്ചോഡിയ കേസിലെ കക്ഷികളെ കോടതിയിൽ കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് ഈ ഡ്യൂട്ടി ആര് ചെയ്യും എന്ന കാര്യത്തിൽ 2 വനിതാ പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ തർക്കം ഉടലെടുത്തത്. ഇത് നടക്കുമ്പോൾ സ്റ്റേഷനിൽ ഉണ്ടായിരുന്ന ആരോ എടുത്ത വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ പ്രചരിക്കുന്നത്. ഇതിലെ ഏറ്റവും രസകരമായ കാര്യം വനതാ എസ് ഐയുടെ മുന്നിൽ വച്ചാണ് പോലീസുകാർ തമ്മില്‍ തർക്കത്തിൽ ഏർപ്പെടുന്നത് എന്നതാണ്.
ആര്യനാട് പോലീസ് സ്റ്റേഷന്റെ പരിധിക്കുള്ളില്‍ 18 വയസ്സുകാരിയുമായി ഒരു വിവാഹിതൻ ഒളിച്ചോടിപ്പോയിരുന്നു. പിന്നീട് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെ പോലീസ് കണ്ടെത്തി. ഇവരെ കോടതിയില്‍ ഹാജരാക്കുന്നതിന് എസ് ഐ പോലീസുകരില്‍ ഒരാളോട് പറഞ്ഞു. ഈ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഈ രണ്ടു പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ തർക്കം ഉണ്ടായത്.
സ്റ്റേഷനിൽ പരാതി നൽകാനായി എത്തിയവർ നോക്കിനിൽക്കുന്നതിനിടെയാണ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ തർക്കത്തിൽ ഏർപ്പെട്ടത്. ഈ സമയം അവിടെ ഉണ്ടായിരുന്ന നാട്ടുകാരിൽ ആരോ ആണ് വീഡിയോ പകർത്തിയതും സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതും.
ഈ രണ്ടു ഉദ്യോഗസ്ഥരും തമ്മിൽ നേരത്തെയും തർക്കം ഉണ്ടായിട്ടുണ്ട്. ആരാണ് സീനിയർ ആരാണ് ജൂനിയർ എന്നതിനെ ചൊല്ലിയായിരുന്നു ഇവരുടെ തർക്കം. ഇത് പിന്നീട് വലിയ വാക്കു തർക്കത്തിലേക്ക് എത്തുകയായിരുന്നു. ഏതായാലും സംഭവം വിവാദമായതോടെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്