കണ്ണൻ നായരെ കുറിച്ച് യുവതിയുടെ ഡയറിയിൽ ഉള്ളത് കൂടുതൽ വെളിപ്പെടുത്തലുകൾ; മൂന്നു വർഷമായി പീഡനം സഹിച്ചു കൊണ്ടായിരുന്നു അവൾ ജീവിതം മുന്നോട്ടു നയിച്ചത്

അഭിഭാഷകയായ ഐശ്വര്യ ഉണ്ണിത്താൻ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണയകമായ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഐശ്വര്യയുടെ ഡയറി ലഭിച്ചിരുന്നു. ഇതിൽ ഭർത്താവിന്റെ ഭാഗത്തു നിന്നും നിരന്തരം പീഡനം ഏൽക്കേണ്ടി വന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭർത്താവ് കണ്ണൻ നായരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

aiswarya 710x400xt 2
കണ്ണൻ നായരെ കുറിച്ച് യുവതിയുടെ ഡയറിയിൽ ഉള്ളത് കൂടുതൽ വെളിപ്പെടുത്തലുകൾ; മൂന്നു വർഷമായി പീഡനം സഹിച്ചു കൊണ്ടായിരുന്നു അവൾ ജീവിതം മുന്നോട്ടു നയിച്ചത് 1

 വെള്ളിയാഴ്ചയാണ് ഐശ്വര്യയെ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നിസ്സാര കാര്യങ്ങൾക്ക് പോലും കണ്ണൻ നായർ ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. ജോലിക്ക് പോകാൻ പോലും ഇയാൾ അനുവദിച്ചിരുന്നില്ല. ചായക്ക് കടുപ്പം കൂടി പോയതിന്റെ പേരിൽ ഗ്ലാസ് എറിഞ്ഞുടക്കുകയും ഐശ്വര്യയെ മർദ്ദിക്കുകയും ചെയ്തിരുന്നു എന്ന് അമ്മ പറയുന്നു. കൂടാതെ തന്റെ അമ്മ വാങ്ങി തന്ന മീൻ തിരികെ കൊടുക്കാൻ പറഞ്ഞു വഴക്കുണ്ടാക്കിയിട്ടുള്ളതായും ഐശ്വര്യയുടെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

aiswarya44666gjkk
കണ്ണൻ നായരെ കുറിച്ച് യുവതിയുടെ ഡയറിയിൽ ഉള്ളത് കൂടുതൽ വെളിപ്പെടുത്തലുകൾ; മൂന്നു വർഷമായി പീഡനം സഹിച്ചു കൊണ്ടായിരുന്നു അവൾ ജീവിതം മുന്നോട്ടു നയിച്ചത് 2

തന്റെ മരണത്തിന്റെ യഥാർത്ഥ കാരണം കണ്ണനാണ് എന്നാണ് ഐശ്വര്യ ഡയറിയിൽ എഴുതിയിരിക്കുന്നത്. സ്ഥിരമായി ഐശ്വര്യയെ കണ്ണൻ നായർ ഉപദ്രവിക്കുമായിരുന്നു. അതേസമയം തന്റെ സഹോദരിയെ കണ്ണൻ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്ന് സഹോദരനും പോലീസിനോട് പറഞ്ഞു.

ഓരോ ദിവസം കഴിയുന്തോറും കണ്ണൻ കൂടുതൽ അഗ്രസീവായി മാറുകയാണ്. തന്നെ ഭർത്താവ് ഉപദ്രവിക്കുമ്പോൾ അദ്ദേഹത്തിന് ഒന്നും വരുത്തരുതെന്നും തനിക്ക് എന്തെങ്കിലും പറ്റിയാൽ കണ്ണന്റെ ലൈഫ് പോകുമെന്നും ഐശ്വര്യ ഡയറിയിൽ കുറിച്ചിട്ടുണ്ട്. സന്തോഷമോ സമാധാനമോ സ്നേഹമോ കെയറോ ഇല്ല. പണം ചോദിച്ചാൽ അതും കിട്ടാറില്ല.  താൻ മരിച്ചാൽ അച്ഛന്റെ അടുത്ത് തന്നെ അടക്കണമെന്നും ഐശ്വര്യ ഡയറിയിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button