കേരളത്തിൽ ക്യാൻസർ രോഗികൾ വർധിക്കുന്നതിന് പിന്നിലെ കാരണം ഇതാണ്; മുൻകരുതൽ എടുത്തേ മതിയാകൂ
കേരളത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം വർധിച്ചു വരുന്നതായി അടുത്തിടെ റിപ്പോർട്ട് പുറത്തു വന്നിരുന്നു. കേരളത്തിൽ ഓരോ വർഷവും 60,000 അധികം പേരിലാണ് ക്യാൻസർ കണ്ടെത്തുന്നത്.
ലോകവ്യാപകമായി 50 വയസ്സിന് താഴെ പ്രായമുള്ളവരിൽ ക്യാൻസർ കൂടുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. മാത്രമല്ല ക്യാൻസർ വരാനുള്ള സാധ്യത കൂടി വരുന്നതായും അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഉറക്കക്കുറവ്, മദ്യപാനം , പൊണ്ണത്തടി , പുകവലി , സംസ്കരിച്ച ഭക്ഷണങ്ങളുടെ വർദ്ധിച്ച ഉപയോഗം എന്നിവയാണ് നേരത്തെ ക്യാൻസർ രോഗം പിടിപെടാനുള്ള പ്രധാനപ്പെട്ട കാരണമായി ഗവേഷകർ പറയുന്നത്. ഭക്ഷണക്രമം ശ്രദ്ധിച്ചാൽ തന്നെ ഒരു പരിധിവരെ കാൻസറിനെ അകറ്റി നിർത്താം.
പാല് ഒരു സമീകൃത ആഹാരം ആണെങ്കിലും ഒരാളെ ക്യാൻസർ രോഗി ആക്കുന്നതിൽ പാലിന് പ്രധാന പങ്കുണ്ട്. കാരണം പാലിൽ ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വൈറ്റമിൻ ഡി കുറയുന്നത് കാരണമാകും. ശരീര കോശങ്ങളുടെ വളർച്ചയെ സഹായിക്കുന്ന വൈറ്റമിൻ ഡിയുടെ അളവ് കുറയുന്നത് പുരുഷന്മാരിൽ പോസ്റ്ററേറ്റ് ക്യാൻസർ ഉണ്ടാകുന്നതിന് കാരണമാകും.
കൊഴുപ്പും പ്രോട്ടീനും കൂടുതൽ അടങ്ങിയിട്ടുള്ള മാംസാഹാരം കഴിക്കുന്നതും ക്യാൻസറിലേക്ക് നയിക്കും. ബീഫ് മട്ടൻ എന്നിവയൊക്കെ ചുവന്ന മാംസങ്ങളാണ്. ഇത് കഴിക്കുന്നത് പതിവാക്കിയാൽ വൻകുടലിൽ ക്യാൻസർ ഉണ്ടാകുന്നതിനുള്ള സാധ്യത 17 ശതമാനത്തിൽ അധികമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
രാസവസ്തുക്കൾ ചേർത്ത് ഫ്രിഡ്ജിലും മറ്റും സൂക്ഷിച്ചിരിക്കുന്ന ആഹാര പദാർത്ഥങ്ങൾ കഴിക്കുന്നതും ശരീരത്തിന് ദോഷം ചെയ്യും. മദ്യപിക്കുന്നവരിൽ കാൻസർ വരാനുള്ള സാധ്യത മൂന്നിരട്ടിയിൽ അധികമാണ്. പതിവായി മദ്യപിക്കുന്നവരിൽ തൊണ്ട , കരൾ , വായ എന്നിവിടങ്ങളിൽ ആണ് ക്യാൻസർ കണ്ടുവരുന്നത്. ഉയർന്ന ചൂടിൽ കനലില് ചുട്ടെടുത്ത മാംസാഹാരം സ്ഥിരമായി ഭക്ഷിക്കുന്നതും ക്യാൻസറിലേക്ക് നയിക്കും.