രവീന്ദ്രനെ ചെന്നൈയിൽ വച്ച് യേശുദാസിന് പരിചയപ്പെടുത്തി കൊടുക്കുന്നത് താനാണ്; പിന്നീട് അവർ ഒന്നായി,  താൻ പുറത്തായി; രവീന്ദ്രനും യേശുദാസും ചേർന്നുണ്ടാക്കിയ സൂപ്പർ ഹിറ്റ് പാട്ടുകള്‍ ഒന്നും ഇഷ്ടമല്ല; പീ ജയചന്ദ്രൻ

 പ്രമുഖ ഗായകൻ ജയചന്ദ്രൻ സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററിനെ കുറിച്ച് നടത്തി അഭിപ്രായ പ്രകടനങ്ങൾ വലിയ വിമർശനത്തിന് കാരണമായിരുന്നു. പാട്ടിൽ ദേവരാജൻ കൊണ്ടുവന്ന മെലഡി രവീന്ദ്രൻ മാസ്റ്റര്‍ മാറ്റിയെന്നും അതിനു പകരം പാട്ടിൽ സർക്കസ് കൊണ്ടുവരികയായിരുന്നു ചെയ്തതെന്നും ജയചന്ദ്രൻ പറഞ്ഞു. തൃശ്ശൂരിൽ വെച്ച് നടന്ന ജയസ്വരനിലാവ്  എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയാണ് അദ്ദേഹം ഇത്തരം ഒരു അഭിപ്രായം പങ്കുവെച്ചത്.

p jayachandran yeshu dhas 1
രവീന്ദ്രനെ ചെന്നൈയിൽ വച്ച് യേശുദാസിന് പരിചയപ്പെടുത്തി കൊടുക്കുന്നത് താനാണ്; പിന്നീട് അവർ ഒന്നായി,  താൻ പുറത്തായി; രവീന്ദ്രനും യേശുദാസും ചേർന്നുണ്ടാക്കിയ സൂപ്പർ ഹിറ്റ് പാട്ടുകള്‍ ഒന്നും ഇഷ്ടമല്ല; പീ ജയചന്ദ്രൻ 1

രവീന്ദ്രനും യേശുദാസും ചേർന്ന് നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഉണ്ടാക്കി.പക്ഷേ അതൊന്നും തനിക്കിഷ്ടമല്ല.  ചെന്നൈയിൽ വച്ച് യേശുദാസിന് രവീന്ദ്രനെ പരിചയപ്പെടുത്തി കൊടുത്തത് താനാണ്. അവർ പിന്നീട് ഒന്നായി, അതോടെ താൻ പുറത്തായി. പിന്നീട് ഒരിക്കൽ കണ്ടപ്പോൾ രവീന്ദ്രൻ പറഞ്ഞത് ഒരു നല്ല പാട്ട് തരാൻ പറ്റിയില്ല എന്നാണ്. അതിൽ ദേഷ്യമില്ലെന്ന് താൻ അദ്ദേഹത്തോട് മറുപടി പറയുകയും ചെയ്തു. ജയചന്ദ്രൻ പറയുന്നു.

അതേസമയം ദേവരാജൻ ബാബുരാജ് കെ രാഘവൻ എം കെ അർജുൻ എന്നിവർ മാത്രമാന് മാസ്റ്റർ എന്ന വിളിക്ക് അർഹരായിട്ടുള്ളത്.സംഗീത സംവിധായകൻ ജോൺസനെ മുക്കാൽ മാസ്റ്റർ എന്ന് വിളിക്കാമെന്നും ജയചന്ദ്രൻ കൂട്ടിച്ചേർത്തു.

yeshu dhas 1
രവീന്ദ്രനെ ചെന്നൈയിൽ വച്ച് യേശുദാസിന് പരിചയപ്പെടുത്തി കൊടുക്കുന്നത് താനാണ്; പിന്നീട് അവർ ഒന്നായി,  താൻ പുറത്തായി; രവീന്ദ്രനും യേശുദാസും ചേർന്നുണ്ടാക്കിയ സൂപ്പർ ഹിറ്റ് പാട്ടുകള്‍ ഒന്നും ഇഷ്ടമല്ല; പീ ജയചന്ദ്രൻ 2

അതേസമയം സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററിനെ കുറിച്ച് ജയചന്ദ്രൻ നേരത്തെ നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. രവീന്ദ്രൻ മാസ്റ്റർ സംഗീതത്തെ അനാവശ്യമായി സങ്കീർണ്ണം ആക്കി എന്നും അദ്ദേഹത്തെ അതുകൊണ്ട് തന്നെ താനൊരു മാസ്റ്ററായി കാണുന്നില്ലെന്നും ജയചന്ദ്രന്‍ പറയുകയുണ്ടായി. ഇതോടെ ഈ വിഷയത്തിൽ പ്രതികരണവുമായി രവീന്ദ്രൻ മാസ്റ്ററുടെ ഭാര്യ ശോഭാ രവീന്ദ്രനും രംഗത്തു വന്നു.

 ജയചന്ദ്രൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും എന്നാൽ ഇത് കണ്ടുപിടിക്കാൻ ഇത്രയും വർഷങ്ങൾ വേണ്ടിവന്നു എന്നുമാണ് ശോഭാ രവീന്ദ്രൻ ചോദിച്ചത്. രവീന്ദ്രൻ മാസ്റ്റർ വിട്ടു പിരിഞ്ഞിട്ട് 17 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തെ കുറിച്ച് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത് വേദന ഉണ്ടാക്കുന്നുവെന്ന് ശോഭ രവീന്ദ്രന്‍ പറയുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button