ആദ്യ ഭാര്യയുടെ സഹായത്തോടെ യുവാവിന് രണ്ടാം വിവാഹം; വർഷങ്ങൾ നീണ്ട പ്രണയത്തിന് ശുഭ പര്യവസാനം; ഇപ്പോള്‍ രണ്ടു ഭാര്യമാരുമായി അയാൾ കുടുംബ റീൽ ചെയ്യുകയാണ്; ടിക് ടോക് പ്രണയം പൂവണിഞ്ഞതിങ്ങനെ

 ഒരു യുവാവിന്റെ രണ്ടാമത്തെ വിവാഹം ആദ്യ ഭാര്യയുടെ സഹായത്തോടെ നടന്നു. ആന്ധ്രാപ്രദേശിൽ ആണ് സംഭവം നടന്നത്. ഇതിൽ താരമായതാകട്ടെ പ്രമുഖ സോഷ്യൽ മീഡിയ ആപ്പായ ടിക് ടോക്കും.

tiktok marriage 784x441 1
ആദ്യ ഭാര്യയുടെ സഹായത്തോടെ യുവാവിന് രണ്ടാം വിവാഹം; വർഷങ്ങൾ നീണ്ട പ്രണയത്തിന് ശുഭ പര്യവസാനം; ഇപ്പോള്‍ രണ്ടു ഭാര്യമാരുമായി അയാൾ കുടുംബ റീൽ ചെയ്യുകയാണ്; ടിക് ടോക് പ്രണയം പൂവണിഞ്ഞതിങ്ങനെ 1

വളരെ വർഷങ്ങൾക്കു മുമ്പാണ് ടിക്ടോക്കിലൂടെ അംബേദ്കർ നഗർ സ്വദേശിയായ യുവാവും വിശാഖപട്ടണം സ്വദേശിനിയും തമ്മില്‍ കണ്ടുമുട്ടുന്നത്. ഇരുവരും ടിക് തോക്കില്‍ താരങ്ങളാണ്. രണ്ടാളും ടിക് തോക്കില്‍ നിരവധി വീഡിയോകള്‍ ചെയ്യുന്നുണ്ട്.  ഈ വീഡിയോകളിലൂടെ പരസ്പരം ഇഷ്ടപ്പെട്ടു.  എന്നാല്‍ അങ്ങനെയിരിക്കെ പെട്ടന്നൊരു ദിവസം യുവാവ് ടിക്ടോക്കിൽ നിന്നും അപ്രത്യക്ഷനായി. ഇയാളെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. ഒടുവിൽ യുവാവിനെ കണ്ടെത്താനായി യുവതി അന്വേഷിച്ച് ഇറങ്ങി. ഏറെ നാളത്തെ അലച്ചിളോടുവില്‍ അവര്‍ യുവാവിനെ കണ്ടെത്തി.  എന്നാൽ ഇവര്‍ വീണ്ടും കണ്ടുമുട്ടിയപ്പോഴേക്കും യുവാവ് വിവാഹിതനായിരുന്നു. അദ്ദേഹം ആദ്യ ഭാര്യയും ഒത്ത് സന്തുഷ്ട കുടുംബ ജീവിതം നയിച്ചു വരികയായിരുന്നു. ഇതോടെ തിരിച്ചു പോകാൻ തയ്യാറെടുത്ത യുവതിയുടെ ജീവിതത്തിൽ പുതിയ ഒരു വഴിത്തിരിവ് ഉണ്ടായി.

22vgr84 410002 2
ആദ്യ ഭാര്യയുടെ സഹായത്തോടെ യുവാവിന് രണ്ടാം വിവാഹം; വർഷങ്ങൾ നീണ്ട പ്രണയത്തിന് ശുഭ പര്യവസാനം; ഇപ്പോള്‍ രണ്ടു ഭാര്യമാരുമായി അയാൾ കുടുംബ റീൽ ചെയ്യുകയാണ്; ടിക് ടോക് പ്രണയം പൂവണിഞ്ഞതിങ്ങനെ 2

യുവതി തന്റെ പ്രണയകഥ ആദ്യ ഭാര്യയോട് പറഞ്ഞു. ഈ കഥ കേട്ട് ആദ്യ ഭാര്യയുടെ മനസ്സലിഞ്ഞു. ഇതോടെ സ്വന്തം ഭര്‍ത്താവിനെയും യുവതിയെയും ഒരുമിപ്പിക്കാൻ അവർ തീരുമാനിച്ചു. സ്വന്തം ഭർത്താവിനെ വരനായി അണിയിച്ചൊരുക്കി വിവാഹം നടത്തി കൊടുത്തു. തങ്ങളുടെ ജീവിതത്തിലേക്ക് ഈ യുവതിയെ കൂടി ആദ്യഭാര്യ സസന്തോഷം സ്വീകരിച്ചു. ഇവർ മൂന്നുപേരും ഒരുമിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ റീലുകള്‍ ചെയ്യുന്നത്. ഇവരുടെ റീൽ വീഡിയോകളും വിശേഷങ്ങളും ഇപ്പോൾ സമൂഹ മാധ്യമത്തിൽ തരംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button