ഇത്തവണത്തെ അതിസമ്പന്നരുടെ പട്ടികയിൽ 24 മലയാളികൾ; 54,700 കോടിയുടെ ആസ്തിയുമായി എം എ യൂസഫലി വീണ്ടും ഒന്നാം സ്ഥാനത്ത്; ബൈജു രവീന്ദ്രന്‍ രണ്ടാമത്; അമ്പാനിയെ പിന്തള്ളി ആദാനി ഒന്നാമത്; കണക്കുകള്‍ ഇങ്ങനെ

ഇന്ത്യയിലെ ആദ്യ സമ്പന്നരുടെ ഏറ്റവും പുതിയ പട്ടിക പുറത്തിറക്കി. ഹുറൂൺ ഇന്ത്യയും IIFL വെൽത്തും ചേർന്നാണ് പട്ടിക തയ്യാറാക്കിയത്.  മലയാളികളിൽ എം എ യൂസഫലി വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി. എഡ്യൂടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രനാണ് രണ്ടാം
സ്ഥാനത്ത്. 30600 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. 28600 കോടി ആസ്തിയുള്ള ഇൻഫോസിസിന്റെ സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത്. ജോയി ആലുക്കാസിന്റെ ചെയർമാൻ ജോയ് ആലുക്കാസ്, ശോഭാ ഗ്രൂപ്പ് ചെയർമാൻ പി എൻ സി മേനോൻ,  ജെംസ് എഡ്യൂക്കേഷൻ ചെയർമാൻ സണ്ണി വർക്കി, ഇൻഫോസിസ് സഹകനായ എസ് ഡി ഷിബുലാൽ എന്നിവരാണ് തുടർന്നുള്ള സ്ഥാപനങ്ങളിൽ ഉള്ളത്.

ma yousouf ali 1
ഇത്തവണത്തെ അതിസമ്പന്നരുടെ പട്ടികയിൽ 24 മലയാളികൾ; 54,700 കോടിയുടെ ആസ്തിയുമായി എം എ യൂസഫലി വീണ്ടും ഒന്നാം സ്ഥാനത്ത്; ബൈജു രവീന്ദ്രന്‍ രണ്ടാമത്; അമ്പാനിയെ പിന്തള്ളി ആദാനി ഒന്നാമത്; കണക്കുകള്‍ ഇങ്ങനെ 1

സാറ ജോര്‍ജ്, ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ് (മുത്തൂറ്റ് ഫിനാന്‍സ്), കല്യാണ്‍ ജ്വല്ലേഴ്സ് എംഡി ആയ ടി എസ് കല്യാണരാമന്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, സ്പ്രിങ്ക്ളര്‍ ഉടമ രാ​ഗി തോമസ്, ജ്യോതി ലാബ്സ് സ്ഥാപകന്‍ എം പി രാമചന്ദ്രന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എംഡി ആസാദ് മൂപ്പന്‍, മണപ്പുറം ഫിനാന്‍സ് എം ഡി വി പി നന്ദകുമാര്‍, ജോണ്‍ ഡിസ്റ്റിലറീസ് ചെയര്‍മാന്‍ പോള്‍ പി ജോണ്‍, ​ശ്രീ ​ഗോകുലം ​ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ​ഗോപാലന്‍, എസ്‌ എഫ്‌ ഒ ടെക്നോളജീസ് ചെയര്‍മാന്‍ ജാവേദ് കെ ഹസ്സന്‍, തോമസ് മുത്തൂറ്റ്, തോമസ് ജോര്‍ജ് മുത്തൂറ്റ്, തോമസ് ജോണ്‍ മുത്തൂറ്റ് (മുത്തൂറ്റ് ​ഗ്രൂപ്പ്), ​ഗൂ​ഗിള്‍ ക്ലൗഡ് സിഇഒ തോമസ് കുര്യന്‍, കെഫ് ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത് മറ്റ് മലയാളികള്‍.

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് 10.94 ലക്ഷം കോടി ആസ്തിയുള്ള അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ്. മുകേഷ് അംബാനിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അദാനി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button