കാമുകനുമായുള്ള ബന്ധത്തിന് തടസ്സം നിന്ന ഭർത്താവിനെ ശ്വാസംമുട്ടിച്ചു കൊന്നതിനു ശേഷം പട്രോളൊഴിച്ച് കത്തിച്ചു കനാലിൽ എറിഞ്ഞു; 5 മാസത്തിനു ശേഷം കേസ്സിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ
അഞ്ചു മാസങ്ങൾക്കു മുമ്പ് കനാലിൽ നിന്നും കത്തിക്കയരിഞ്ഞ നിലയിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിന് പിന്നിലെ വസ്തുത കണ്ടെത്തി പോലീസ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ആന്ധ്ര പ്രദേശിലെ ശ്രീ കാഹളം ജില്ലയിലെ കനാലിൽ നിന്നുമാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പിന്നീട് നടത്തിയ ഫോറൻസിക് പരിപരിശോധനയിൽ മരിച്ചത് പുരുഷനാണെന്നും കൊലപാതകം ആണെന്നും കണ്ടെത്തി.
ഏറെ നാളത്തെ അന്വേഷണത്തിലാണ് ഭാര്യയും കാമുകനും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്. കെ രാജു എന്നയാളാണ് മരിച്ചത്. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഈ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച ഭാര്യ സുജാത കാമുകൻ രാമു സുഹൃത് നുകരാജു എന്നിവരാണ് പോലീസ് പിടിയിലായത്.
രാമുവും സുജാതയും തമ്മിൽ വളരെ നാളുകളായി അടുപ്പത്തിലായിരുന്നു. ഇത് ഭർത്താവ് രാജു അറിയാനിടയായി. ഇതിന്‍റെ പേരില്‍ ഇരുവരും തമ്മിലുള്ള വഴക്ക് പതിവായി. ഇതോടെ കാമകനും ഭാര്യയും ചേർന്നു രാജുവിനെ കൊലപ്പെടുത്താൻ പദ്ധതിയുടുക ആയിരുന്നു. ഹൈദരാബാദിൽ കൂലിപ്പണിക്ക് പോയി മടങ്ങിയെത്തിയ രാജുവിനെ കൊല്ലാൻ കാമുകനും ഭാര്യയും ചേർന്ന് പദ്ധതി തയ്യാറാക്കി. ഇതിന്റെ ഭാഗമായി രാജുവും രാമുവും സുഹൃത്ത് നുകരാജുവും ചേർന്ന് വംശധാര നദിയുടെ സമീപത്തു വച്ച് മദ്യപിച്ചു. ഇവർ രാജുവിന് അളവിൽ കൂടുതല്‍ മദ്യം നൽകി. ഇതോടെ രാജു അബോധാവസ്ഥയിലാക്കി. തുടർന്ന് രാജുവിനെ ഓട്ടോയിൽ കയറ്റി കനാലിന്‍റെ സമീപത്തേക്ക് കൊണ്ടുപോയി. കനാലിന്റെ കരയിൽ വച്ച് വയര്‍ ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തുക ആയിരുന്നു. പിന്നീട് മൃതദേഹം പറമ്പിൽ ഉപേക്ഷിച്ചു തിരിച്ചു വന്നെങ്കിലും ഇത് ആരെങ്കിലും തിരിച്ചറിഞ്ഞ് പോലീസിൽ അറിയിക്കുമെന്ന് സുജാത പറഞ്ഞു. തുടർന്ന് ഇവര്‍ തിരികെ സംഭവസ്ഥലത്ത് എത്തി മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. അപ്പോള്‍ മഴ പെയ്തതിനാൽ മൃതദേഹം പൂർണമായി കത്തിയില്ല. ഇതോടെയാണ് കനാലിലേക്ക് ഇവര്‍ മൃതദേഹം കനാലിലേക്ക് വലിച്ചെറിയുന്നത്.
ആർക്കും സംശയം തോന്നാതിരിക്കാൻ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ചു അടുത്ത ദിവസം സുജാത പോലീസിൽ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നു വരുന്നതിനിടെയാണ് രാജുവിന്റെ മൃതദേഹം കനാലിൽ നിന്ന് കിട്ടിയത്. പിന്നീട് ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയും കാമുകനും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്.