ലൈംഗികതയിൽ താല്പര്യമില്ലാത്ത സർക്കാർ ഉദ്യോഗസ്ഥനായ  വരനെ ആവശ്യമുണ്ട്; യുവതിയുടെ വിവാഹ പരസ്യം സമൂഹ മാധ്യമത്തിൽ വൈറൽ

ഓരോ ദിവസവും വളരെ വ്യത്യസ്തമായ നിരവധി വിവാഹ പരസ്യങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും നമ്മള്‍ കാണാറുണ്ട്.  ഈ പരസ്യങ്ങളിൽ വധൂവരന്മാർ മുന്നോട്ടു വയ്ക്കുന്ന വ്യത്യസ്തമായ ആവശ്യങ്ങൾ കൊണ്ടാണ് മിക്കപ്പോഴും ഇത്തരത്തിലുള്ള പരസ്യങ്ങൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധിക്കപ്പെടുന്നതും ചർച്ച ചെയ്യപ്പെടുന്നതും.

couple 1624413203357 1624413208970
ലൈംഗികതയിൽ താല്പര്യമില്ലാത്ത സർക്കാർ ഉദ്യോഗസ്ഥനായ  വരനെ ആവശ്യമുണ്ട്; യുവതിയുടെ വിവാഹ പരസ്യം സമൂഹ മാധ്യമത്തിൽ വൈറൽ 1

ഇത്തരത്തിൽ ഏതാനും ദിവസങ്ങൾക്ക് മുന്പ് പ്രത്യക്ഷപ്പെട്ട ഒരു പരസ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ പരസ്യം 44 വയസ്സുള്ള ഒരു യുവതിക്ക് വരനെ ലഭിക്കുന്നതിന് വേണ്ടിയാണ് കൊടുത്തിരിക്കുന്നത്. ഈ പരസ്യത്തിലെ ശ്രദ്ധേയമായ കാര്യം ലൈംഗികതയിൽ താല്പര്യമില്ലാത്ത ആളാവണം വരൻ എന്നതാണ്. ഇതിന്റെ കാരണവും പരസ്യത്തിൽ തന്നെ വിശദീകരിക്കുന്നുണ്ട്.

ഇത് യുവതിയുടെ ആദ്യ വിവാഹമാണെന്നും ആത്മീയതയിൽ താല്പര്യമുള്ള യുവതിആണെന്നുമാണ്. ഈ യുവതി  ബിഎസ്സി വരെ പഠിച്ചിട്ടുണ്ടെന്നും പരസ്യത്തില്‍ പറയുന്നു. യുവതിക്ക് ലൈംഗികതയിൽ താല്പര്യമില്ലാത്ത ഒരു സർക്കാർ ഉദ്യോഗസ്ഥനെയാണ് വേണ്ടത്. താല്‍പ്പര്യമുള്ളവര്‍ക്ക്  ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പരും പരസ്യത്തിൽ കൊടുത്തിട്ടുണ്ട്. ഈ വിവരം അല്ലാതെ ഏത് സ്ഥലത്തു നിന്നും വേണം എന്നതുമായി ബന്ധപ്പെട്ട മറ്റൊരു വ്യവസ്ഥയും ഈ പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം ഈ പരസ്യം ഏത് പത്രത്തിലാണ് വന്നത് എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഏതായാലും ഈ വിവാഹ പരസ്യം സമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരിക്കുകയാണ്.

wedding 1 16574423633x2 1
ലൈംഗികതയിൽ താല്പര്യമില്ലാത്ത സർക്കാർ ഉദ്യോഗസ്ഥനായ  വരനെ ആവശ്യമുണ്ട്; യുവതിയുടെ വിവാഹ പരസ്യം സമൂഹ മാധ്യമത്തിൽ വൈറൽ 2

 ഏതാനും ദിവസങ്ങൾക്കു മുമ്പ് മറ്റൊരു പരസ്യവും ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇതിൽ പറയുന്നത് സോഫ്റ്റ്‌വെയർ എൻജിനീയർ വിളിക്കേണ്ടതില്ല എന്നാണ്. നിരവധി കമന്റുകളാണ് ഈ പരസ്യത്തിന്റെ താഴെ വന്നത്. ഈ പരസ്യത്തിന്റെ താഴെ വന്ന രസകരമായ ഒരു കമന്റ്, ഐ ടീ  വിഭാഗത്തിൽ ജോലി ചെയ്യുന്നവർ പത്രം നോക്കാറില്ലെന്നും അവർ അവരുടെ വധുവിനെ സ്വയം തന്നെ കണ്ടെത്തുകയാണ് പതിവ് എന്നുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button