ഈ നാല് സഹോദരങ്ങളും റാങ്കുകാർ; പഠിച്ചതിലൊക്കെയും റാങ്ക്; റാങ്കുകളുടെ സ്വർണ്ണ തിളക്കവുമായി ഒരു കുടുംബത്തിലെ നാല് സഹോദരങ്ങള്‍
ഈ കുടുംബത്തിലെ നാലു കുട്ടികളും പങ്കെടുക്കുന്ന പരീക്ഷയിൽ റാങ്കുകൾ കരസ്ഥമാക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യം ഉള്ളവരാണ്. മണ്ണഞ്ചേരി കാവുങ്കൽ തെക്കേതറ റോഡിന് അടുത്തുള്ള ആനക്കാട്ട് മഠത്തിലാണ് റാങ്ക് വാങ്ങിയ ഈ സഹോദരങ്ങൾ ഉള്ളത്.
ഇവരുടെ അച്ഛൻ എൽ ഐ സി ചീഫ് അഡ്വസറായ പ്രമേഷും അമ്മ ശോഭ സഹകരണസംഘം സെക്രട്ടറിയും ആണ്. ഇപ്രാവശ്യം കുടുംബത്തിലേക്ക് എത്തിയത് മൂന്ന് റാങ്കുകളാണ്.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നും പ്രവിത പി പൈ എംഎസ്സി സ്റ്റാറ്റിറ്റിക്സില്‍ രണ്ടാം റാങ്ക് നേടിയപ്പോൾ മറ്റൊരു സഹോദരിയായ പ്രമിത പി പൈ ഇതേ സർവകലാശാലയിൽ നിന്നു തന്നെ ഇതേ വിഷയത്തിൽ നാലാം റാങ്കാണ് കരസ്ഥമാക്കിയത്. അതേസമയം മറ്റൊരു സഹോദരിയായ പ്രജ്വല പി പൈ ബിഎസ്സി ബോട്ടണിക്ക് കേരള സർവകലാശാലയിൽ നിന്നും അഞ്ചാം റാങ്ക് കരസ്ഥമാക്കി. പ്രജ്വല ആലപ്പുഴ സെന്റ് ജോസഫ് കോളേജിലെ വിദ്യാർഥിനിയാണ്.
രണ്ടുവർഷം മുമ്പ് പ്രവിതയും പ്രമിതയും ബിഎസ്സി മാക്സിൽ ഒന്നും രണ്ടും റാങ്ക് നേടി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അതേസമയം ഇവരുടെ ഏക സഹോദരനായ പ്രേം വി പൈ കേരള യൂണിവേഴ്സിറ്റിയുടെ ബികോം പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് കോഴ്സിൽ പത്തൊമ്പതാം സ്ഥാനം നേടിയിരുന്നു.
ഏതായാലും ഒരു കുടുംബത്തിലെ നാല് കുട്ടികൾക്ക് ലഭിച്ച അംഗീകാരങ്ങൾ നാടിന് തന്നെ വലിയ അഭിമാനമായി മാറിയിരിക്കുകയാണ്. ഏക സഹോദരൻ പ്രേമിന് ആർട്ടിക്കിൾ ഷിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്പര്യം. അതേസമയം അഖിലേന്ത്യ സ്റ്റാറ്റിറ്റിക്കല്‍ സര്‍വീസ്സില്‍ ഇടം നേടാനാണ് രണ്ട് സഹോദരിമാരുടെ ആഗ്രഹം. മറ്റൊരാൾക്ക് ബോട്ടണിയിലൂടെ തന്റെ കരിയർ ഉറപ്പിക്കുകയാണ് ലക്ഷ്യം.