ടെക്ക് ഭീമനായ ആപ്പിളിനെ ഒന്നു ഞെട്ടിക്കാൻ പറ്റുമോ; അതും എട്ടാം വയസ്സിൽ; ആപ്പുണ്ടായി ആപ്പിളിനെ പാട്ടിലാക്കിയ മലയാളി മിടുക്കിയെ കുറിച്ച്
ലോകത്തിലെ ഏറ്റവും വലിയ ടെക് ഭീമനാണ് ആപ്പിൾ എന്ന അമേരിക്കന്‍ കമ്പനി. ടെക്നോളജിയിലെ പല പുത്തൻ കണ്ടുപിടുത്തങ്ങൾക്കും പിന്നിൽ ആപ്പിളിൽ ജോലി ചെയ്യുന്ന പ്രതിഭകളുടെ ചിന്താശേഷിയും ബുദ്ധി വൈഭവവും ഉണ്ട്. എന്നാൽ ആപ്പിളിനെ പോലും ഞെട്ടിച്ച ഒരു മലയാളി പെൺകുട്ടിയുണ്ട്. അതും വെറും എട്ടു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ.
എട്ട് വയസ് മാത്രം പ്രായമുള്ളപ്പോള്‍ സ്വന്തമായി ഒരു ആപ്പ് നിർമ്മിച്ചാണ് ഈ മിടുക്കി ആപ്പിളിനെ ഞെട്ടിച്ചു കളഞ്ഞത്. പ്രായത്തെ വെല്ലുന്ന ഇവളുടെ ഈ മിടുക്കിനെ അഭിനന്ദിക്കാനും ആപ്പിൾ മറന്നില്ല. ദുബായിലുള്ള ഈ മിടുക്കിയുടെ പേര് ഹന മുഹമ്മദ് എന്നാണ്. ആപ്പിളിന്റെ സിഇഒ കിം കുക്കാണ് നന്നായേ നേരിട്ട് അഭിനന്ദിച്ചത്. കുട്ടികളുടെ കുട്ടിക്കഥകൾ റെക്കോർഡ് ചെയ്യാനുള്ള ആപ്പാണ് ഹന സ്വന്തമായി നിർമ്മിച്ചത്.
കാസർകോട് സ്വദേശിയാണ് നഹ. പ്രായം കുറഞ്ഞ ഡെവലപ്പർ എന്ന് സ്വയം പരിചയപ്പെടുത്തി അവൾ എഴുതിയ കത്തിന് ടിം കുക്ക് മറുപടി അയക്കുകയും ചെയ്തു. ഇത്രയും ചെറിയ പ്രായത്തിൽ ഇത്ര വലിയ നേട്ടം സ്വന്തമാക്കിയതിന് ആപ്പിൾ സിഇഒ ഹനയെ അഭിനന്ദിച്ചു. മാത്രമല്ല ഇനിയുള്ള ഭാവിയിൽ കൂടുതൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.
സ്റ്റോറി ടെല്ലിംഗ് ആപ്പിനായി പതിനായിരത്തിലധികം കോഡുകളാണ് ഹന സ്വന്തമായി എഴുതി തയ്യാറാക്കിയത്. രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് ഉള്ള ഒരു ഡോക്യുമെന്ററി കണ്ടതിൽ നിന്നുമാണ് ഇത്തരം ഒരു ആശയം തോന്നിയതെന്നു ഈ മിടുക്കി പറയുന്നു. രക്ഷിതാക്കൾ തിരക്കിൽ ആണെങ്കിൽ പോലും ഈ ആപ്പ് ഉപയോഗിച്ച് കുട്ടികൾക്ക് അവരുടെ ശബ്ദത്തിൽ തന്നെ കഥകൾ കേട്ട് ഉറങ്ങാൻ കഴിയുമെന്നതാണ് ഈ ആപ്പിന്‍റെ പ്രത്യേകത.