വീട്ടുകാർ എതിർത്ത പ്രണയവാഹം നടത്തിക്കൊടുത്ത വികാരിയെ പള്ളിയിൽ കയറി തല്ലി പെണ്ണിന്റെ വീട്ടുകാർ; മർത്തോമാ സഭയിലെ വികാരിക്ക് നേരിടേണ്ടിവന്നത് സമാനതകളില്ലാത്ത പീഡനം
വീട്ടുകാർ എതിർത്ത പ്രണയ വിവാഹം നടത്തിക്കൊടുത്ത പള്ളി വികാരിയെയും ഭാര്യയെയും പെൺകുട്ടിയുടെ പിതാവ് വീട്ടിൽ കയറി ആക്രമിച്ചു. അർത്താറ്റ് മാർത്തോമാ പള്ളി വികാരി ഫാദർ ജോബി, അദ്ദേഹത്തിന്റെ ഭാര്യ ഷൈനി എന്നിവരാണ് ആക്രമണം നേരിട്ടവർ.
വൈദികനെ അക്രമിച്ച കുന്നംകുളം കണിയാമ്പാൽ സ്വദേശി തെക്കേക്കര വീട്ടിൽ വിൽസൺ എന്ന 53 കാരനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
ഇടവകയിലെ അംഗമായ യുവാവുമായുള്ള വിൽസന്റെ മകളുടെ വിവാഹം നടത്തിക്കൊടുത്തതാണ് പകയ്ക്ക് കാരണം. പ്രായപൂർത്തിയായ രണ്ടു വ്യക്തികളുടെ വിവാഹ അപേക്ഷകൾ കിട്ടിയപ്പോൾ ബിഷപ്പിന്റെ അനുമതി വാങ്ങിയതിനു ശേഷം പള്ളി വികാരിയായ ഫാദർ ജോബി വിവാഹം നടത്തി കൊടുക്കുകയായിരുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ ഈ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. പിന്നീട് പെൺകുട്ടിയുടെ പിതാവ് വിൽസൺ, വൈദികന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നു.
ഞായറാഴ്ചത്തെ കുർബാന കഴിഞ്ഞ സമയത്താണ് വികാരിയെയും ഭാര്യയും ആക്രമിക്കുന്നത്. വികാരിയോടും ഭാര്യയോടും മോശമായി സംസാരിച്ച വിൽസൺ അവിടെ ഉണ്ടായിരുന്ന കസേരയും മറ്റ് വീട്ടുപകരണങ്ങളും വലിച്ചെറിഞ്ഞു നശിപ്പിച്ചു.
ഇത് തടയാൻ ശ്രമിച്ച ഫാദർ ജോബിയെ ദേഹോപദ്രവം ഏല്‍പ്പിച്ചു. വൈകന്‍റെ കയ്യിലും കഴുത്തിലും പരിക്ക് പറ്റി. വൈദ്യനെ മർദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ഭാര്യയെയും വെറുതെ വിടാന്‍ ഇയാള്‍ ഒരുക്കമായിരുന്നില്ല. തടസം പിടിച്ച ഷൈനിക്കും മര്‍ദനമേറ്റു. സംഭവം അറിഞ്ഞു പള്ളിക്കമ്മിറ്റി അംഗങ്ങളും മറ്റും എത്തിയതോടെ വിൽസൺ സ്ഥലം വിടുകയായിരുന്നു. നിലവിൽ വൈദികനെയും ഭാര്യയെയും കുന്നംകുളത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ വിൽസനെ ഇദ്ദേഹത്തിന്റെ കണിയാംപാലയിലുള്ള വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.