600മെയിലുകള്‍ക്കും 80 ഫോൺ കോളുകൾക്കും ശേഷം അ 23കാരന് വേൾഡ് ബാങ്കില്‍ ജോലി കിട്ടി; ഇത് കഠിനാധ്വാനത്തിന്റെ ഫലം
പരിശ്രമത്തിലൂടെ നേടാൻ കഴിയാത്തതും എത്താൻ കഴിയാത്തതുമായ ഉയരങ്ങൾ ഇല്ലെന്ന് തെളിയിക്കുകയാണ് ഈ 23 കാരൻ. ലോക ബാങ്കിൽ ജോലി കിട്ടിയ വത്സൻ നഹാത എന്ന ചെറുപ്പക്കാരനെ കുറിച്ചും അതിനായി അവൻ പിന്നിട്ട വഴികളെക്കുറിച്ചും ഉള്ള കുറിപ്പ് സമൂഹ മാധ്യമത്തില്‍ വലിയ തോതില്‍ ആഘോഷിക്കപ്പെട്ടു.
ഐ വി ലീഗ് ബിരുദധാരിയായ വത്സൻ നഹാദ യേൽ യൂണിവേഴ്സിറ്റി ബിരുദധാരിയും കൂടിയാണ്. ലോക ബാങ്കിൽ ഒരു ജോലി വേണം എന്നതായിരുന്നു ഏറ്റവും വലിയ സ്വപ്നം എന്ന് അദ്ദേഹം പറയുന്നു. അതിനായുള്ള അവന്റെ ശ്രമം തുടർന്നു കൊണ്ടേയിരുന്നു. അതിനായി ഒടുവിൽ 600ല്‍ അധികം മെയിലുകളും 80 ഫോൺ കോളുകളും ചെയ്തു. ഒടുവില്‍ അവന് സ്വപ്നം കണ്ട ജോലി ലഭിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിലൂടെ നഹാദ തന്നെയാണ് ഈ വിവരം ലോകത്തോട് വിളിച്ചു പറഞ്ഞത്.
ഏഎല്‍ സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു നഹാദ. ബിരുദം പൂർത്തിയാക്കാൻ രണ്ടുമാസം കൂടിയ ബാക്കിയുണ്ടായിരുന്നു. അപ്പോഴും ലോക ബാങ്കില്‍ ഒരു ജോലി എന്ന സ്വപ്നത്തിന് വേണ്ടി അവന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഭാവി സുരക്ഷിതമാക്കാൻ ഒരു ജോലി ഇതുവരെ ലഭിച്ചിട്ടില്ല എന്ന് എങ്ങനെ വീട്ടുകാരോട് പറയും എന്നും ചിന്തിച്ച് വിഷമിച്ചിരിക്കുകയായിരുന്നു അവൻ. ഒടുവില്‍ എന്തെങ്കിലും ഒരു ജോലി ലഭിക്കുന്നതിനായി അവന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷേ അതത്ര എളുപ്പ ആയിരുന്നില്ല.
എന്നാൽ ഏലിൽ എത്തിയിട്ട് ജോലിയില്ലാതെ ഇന്ത്യയിലേക്ക് മടങ്ങുന്നത് അവന് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. മാത്രമല്ല ആദ്യത്തെ ശമ്പളം ഡോളറിൽ തന്നെ ലഭിക്കണം എന്ന് തീരുമാനവും അവനുണ്ടായിരുന്നു. അതിനായി നിരവധി വാതിലുകള്‍ അവന്‍ മുട്ടി. രണ്ടുമാസത്തിനുള്ളിൽ തന്നെ 1500ലധികം കണക്ഷൻ അഭ്യർത്ഥനകൾ അവൻ അയച്ചു. 600 ഈമെയിലുകൾ എഴുതി. 80ലധികം കോളുകൾ ചെയ്തു. നിരവധി തവണ തിരസ്കാരം നേരിടേണ്ടിവന്നു. പക്ഷേ അതൊന്നും അവന്റെ ഇച്ഛാശക്തിയെ തകർക്കാൻ കഴിയുന്നതായിരുന്നില്ല.
തന്നാലാകുന്ന വിധം എല്ലാ വാതിലുകളിലും അവൻ മുട്ടി നോക്കി. ഒടുവിൽ നാല് കമ്പനികളിൽ നിന്നും ജോലി വാഗ്ദാനം ലഭിച്ചു. അക്കൂട്ടത്തില്‍ അവന്‍ ഏറ്റവും കൊതിച്ച ലോകബാങ്കില്‍ നിന്നുള്ള ഒഫറും ഉണ്ടായിരുന്നു. അങ്ങനെ ലോകബാങ്കില്‍ ജോലിക്കു കയറാന്‍ തീരുമാനിച്ചു. ലോക ബാങ്ക് തന്നെ നഹാദയുടെ സ്പോൺസർഷിപ്പ് ഏറ്റെടുത്തു.
നിരവധി പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോയി ഏറ്റവും ഒടുവിലാണ് സ്വപ്നമായ ജോലി ലഭിക്കുന്നതെന്ന് നഹാദ പറയുന്നു. ഇതിലൂടെ ഏതു സാഹചര്യത്തിലും ജീവിക്കാൻ കഴിയും എന്ന ആത്മവിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞുവെന്ന് നഹാദ കുറിച്ചു.