ഭാര്യയുടെ ഫേസ്ബുക്ക് റീൽസ് കാരണം സുഹൃത്തുക്കളുടെ മുഖത്ത് നോക്കാൻ വയ്യ; മതത്തെ മറികടന്ന് വിവാഹം കഴിച്ച ഭർത്താവ് ഒടുവിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ഫെയ്സ്ബുക്ക് റീല്‍സ് ചെയ്യരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാത്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അനിൽ ചൗധരി എന്ന വ്യക്തിയാണ് ഭാര്യ അന്നൂ ഖാത്തൂരിനെ സ്വന്തം വീട്ടില്‍ വച്ച് കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ 25 ആം തീയതി രാത്രി റീൽസ് ചെയ്യുന്നതിനെ ചൊല്ലി തർക്കം ഉണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സമൂഹ മാധ്യമത്തിൽ യുവതി പോസ്റ്റ് ചെയ്ത വീഡിയോകൾ ഡിലീറ്റ് ചെയ്യാൻ ഭർത്താവ് ഇവരോട് ആവശ്യപ്പെട്ടെങ്കിലും അതിന് ഭാര്യ തയ്യാറായില്ല. ഇതോടെ പ്രകോപിതയായ ഭർത്താവ് അനിൽ അനൂവിനെ ഷല്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊല നടത്തിയതിനു ശേഷം നേരം വെളുക്കുന്നത് അനില്‍ മൃതദേഹത്തിന്റെ അരികിൽ തന്നെ ഇരുന്നു. നേരം വെളുത്തിട്ടും മകന്‍റെ മുറിയുടെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് അനിലിന്‍റെ പിതാവ് വാതിൽ ചവിട്ടി തുറന്നപ്പോഴാണ് കൊല നടത്തിയ വിവരം അറിയുന്നത്. അപ്പോഴാണ് വീട്ടില്‍ ഒപ്പം ഉണ്ടായിരുന്നവര്‍ പോലും സംഭവം അറിയുന്നത്.
മരണപ്പെട്ട അന്നൂ ഖാത്തൂര്‍ സമൂഹ മാധ്യമത്തിൽ റീല്‍സ് പോസ്റ്റ് ചെയ്യുന്നത് പതിവായിരുന്നു. ഇതില്‍ ഭര്‍ത്താവ് അനിലിന് വലിയ എതിര്‍പ്പ് ഉണ്ടായിരുന്നു. പക്ഷേ ഭര്‍ത്താവിന്റെ എതിര്‍പ്പ് വകവയ്ക്കാന്‍ യുവതി തയ്യാറായില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
അനിലിന്റെയും അന്നൂ ഖാത്തൂരിന്റെയും വിവാഹം നാട്ടില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇരുവരും വ്യത്യാസ്ഥ മത വിഭാഗത്തില്‍ പ്പെട്ടവരാണ്. ഒരു കുട്ടിയുടെ മാതാവായ അന്നു ഖാതൂറിനെ നാട്ടുകാരുടെയും ബന്ധുക്കളുടെയും എതിർപ്പിനെ മറികടന്നാണ് അനിൽ വിവാഹം കഴിച്ചത്. ഈ ബന്ധമാണ് അവസാനം കൊലപാതകത്തില്‍ കലാശിച്ചിച്ചത്.